Sunday, April 21st, 2019

തൃശൂര്‍: പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അയല്‍വാസിയെ അറസ്റ്റു ചെയ്തു. നന്തിപുലം കുളത്തൂപറമ്പന്‍ സജീവന്‍ (44) ആണ് അറസ്റ്റിലായത്. നാട്ടുകാര്‍ എസ്.പി.ക്കു നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതിയെ കോടതി റിമാന്റ്് ചെയ്തു.

READ MORE
തൃശൂര്‍: വീടിന് സമീപത്തെ പറമ്പില്‍ കളിക്കുന്നതിനിടെ കിട്ടിയ മദ്യക്കുപ്പികളില്‍ നിന്ന് മദ്യം കഴിച്ച് അവശനായ ആറു വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോന്നോര്‍ ഊരുപറമ്പില്‍ സുരേഷിന്റെ മകന്‍ അജയ്കൃഷ്ണനാണ് അമല മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പോന്നോര്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലെ നഴ്‌സറി വിഭാഗത്തില്‍ വിദ്യാര്‍ത്ഥിയാണ് അജയ്കൃഷ്ണന്‍. സ്‌കൂള്‍ വിട്ട് വന്നതിനുശേഷം കൂട്ടുകാര്‍ക്കൊപ്പം ആളൊഴിഞ്ഞ അടുത്ത പറമ്പില്‍ കളിക്കാന്‍ പോയതാണ്. പറമ്പില്‍ കിടക്കുന്ന മദ്യക്കുപ്പിയില്‍ ഉണ്ടായിരുന്ന മദ്യം കഴിക്കുകയായിരുന്നുവെന്ന് പേരാമംഗലം പോലീസ് പറഞ്ഞു. … Continue reading "മദ്യം കഴിച്ച ആറുവയസുകാരന്‍ അവശനിലയില്‍"
തൃശൂര്‍: ഇരിങ്ങാലക്കുട നഗരസഭയില്‍ ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാന്‍ രണ്ടു കോടിയുടെ അനുമതി നല്‍കിയതായി മഞ്ഞളാംകുഴി അലി. നഗരസഭകളുടെ സാമ്പത്തികനില ഉയര്‍ത്താന്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ വികസന മേളകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നവീകരണം പൂര്‍ത്തിയാക്കിയ രാജീവ്ഗാന്ധി നഗരസഭ ടൗണ്‍ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞു. ടൗണ്‍ഹാളിനു മുന്‍പില്‍ സ്ഥാപിച്ച രാജീവ്ഗാന്ധി പ്രതിമ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അനാവരണം ചെയ്തു. തോമസ് ഉണ്ണിയാടന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
തൃശൂര്‍: കോടതിക്കു മുന്നിലെ റോഡിലൂടെ ഉച്ചഭാഷിണി മുഴക്കി പോയ പ്രചാരണ വാഹനം കോടതിയുടെ നിര്‍ദേശപ്രകാരം പോലീസ് പിടികൂടി. കേസെടുത്തു വാഹനം വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണു സംഭവം. അനൗണ്‍സ്‌മെന്റ് ചെയ്തു വാഹനം കടന്നുപോയപ്പോള്‍ മജിസ്‌ട്രേട്ട് എം.പി. ഷിബുവിന്റെ നിര്‍ദേശപ്രകാരമാണ് എസ്‌ഐ എം.കെ. ഷാജിയുടെ നേതൃത്വത്തിലുളള പോലീസ് വാഹനം പിടിച്ചെടുത്തത്.
        തൃശൂര്‍ : വീഡിയോ ചാറ്റിംഗ് വഴി പണംതട്ടുന്ന വിദേശസുന്ദരിമാര്‍ രംഗത്ത്. വീഡിയോ ചാറ്റിംഗ്നിടെ തന്ത്രത്തില്‍ യുവാക്കളുടെ നഗ്‌നത പകര്‍ത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വഴി സൗഹൃദം സ്ഥാപിച്ച് വീഡിയോ ചാറ്റിംഗിനിടെ പകര്‍ത്തുന്ന നഗ്‌നദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടുന്നത്.കഴിഞ്ഞ ദിവസം തൃശ്ശൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് ഫിലിപ്പൈന്‍കാരി ഇത്തരത്തില്‍ പണം തട്ടാന്‍ ശ്രമം നടത്തി.ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതി സ്വയം … Continue reading "വീഡിയോ ചാറ്റിംഗ് വഴി പണംതട്ടുന്ന വിദേശസുന്ദരിമാര്‍"
  തൃശൂര്‍ : സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാലസമരത്തിലേക്ക്. നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സമം. ജനുവരി 29 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. ഡീസല്‍ വിലവര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ബസ്സുടമകള്‍ അറിയിച്ചു.
തൃശ്ശൂര്‍: സാമ്പാറില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പാചകത്തൊഴിലാളി മരിച്ചു. കല്ലൂര്‍ നായരങ്ങാടി ചിറങ്ങാട്ടില്‍ ഉണ്ണികൃഷ്ണ (55)നാണ് മരിച്ചത്. ഞായറാഴ്ച വെളുപ്പിന് വളര്‍ക്കാവില്‍ സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടയിലായിരുന്നു അപകടം. സാമ്പാര്‍പ്പാത്രം അടുപ്പില്‍നിന്ന് ഇറക്കുന്നതിനിടയില്‍ കാല്‍തെറ്റി വീഴുകയായിരുന്നു. പൊള്ളലേറ്റ ഉണ്ണികൃഷ്ണനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
തൃശൂര്‍: വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങള്‍ പണയപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ അംഗം പുതുക്കാട് പോലീസിന്റെ പിടിയിലായി. കല്ലൂര്‍ ആദൂര്‍ തൈവളപ്പില്‍ ഉല്ലാസ് (32) ആണ് അറസ്റ്റിലായത്. പുതുക്കാട് സ്വദേശി മാണിയാക്കു ഷാജിയുടെ രണ്ടുവാഹനങ്ങള്‍ വാടകയ്‌ക്കെടുത്തശേഷം പണയംവെച്ച് പണം തട്ടിയെന്നാണ് കേസ്. മതിലകം, ഈരാറ്റുപേട്ട, മലപ്പുറം എന്നിവിടങ്ങളിലും ഇവര്‍ വാഹനങ്ങള്‍ പണയംവെച്ച് പണം തട്ടിയിട്ടുള്ളതായി പോലീസ് പറഞ്ഞു. ഇതേ സംഘത്തിലെ മറ്റൊരംഗമായ കല്ലൂര്‍ സ്വദേശി സനീഷിനെ പുതുക്കാട് പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇന്നോവകാര്‍ മലപ്പുറത്ത് പണയപ്പെടുത്തി രണ്ടുലക്ഷം രൂപ … Continue reading "വാടക വാഹനം പണയപ്പെടുത്തി തട്ടിപ്പ്; ഒരാള്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  9 hours ago

  സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

 • 2
  11 hours ago

  തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 3
  13 hours ago

  കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

 • 4
  13 hours ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 5
  17 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 6
  17 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 7
  18 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 8
  18 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 9
  18 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു