Wednesday, September 19th, 2018

ഗുരുവായൂര്‍: ജോയിന്റ് ആര്‍ടി ഓഫിസിന് മുന്നില്‍ അനധികൃത പിരിവെന്ന് വ്യാപക പരാതി. ഗുരുവായൂര്‍ കിഴക്കെനടയില്‍ നഗരസഭയുടെ മഞ്ജുളാല്‍ ഷോപ്പിംഗ്് കോംപ്ലക്‌സിന് മുന്നിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്ന് കരാറുകാരന്‍ അനധികൃതപണ പിരിവ് നടത്തുന്നത്. ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥ കാരണം റോഡിന് സമീപം വാഹനം പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. സംഭവത്തില്‍ ഇടപെട്ട നഗരസഭ അധികൃതരോടും കരാറുകാരുടെ തൊഴിലാളികള്‍ ധിക്കാരപരമായി പെരുമാറിയതായി പരാതിയുണ്ട്.

READ MORE
ചാവക്കാട്: തൊട്ടാപ്പ് കടപ്പുറത്ത് ശനിയാഴ്ച ഉണ്ടായ കടല്‍ക്ഷോഭത്തില്‍ വലകള്‍ നശിച്ചു. ചെറുവഞ്ചിക്കാര്‍ കടലില്‍ ഇറക്കിയ ഞണ്ടുവലകളാണ് കടല്‍ക്ഷോഭത്തില്‍ നശിച്ചത്. 15,000 രൂപ മുതല്‍ 3,500 രൂപ വരെ വിലവരുന്ന നൂറിലധികം വലകളാണ് നശിച്ചത്. നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.ചാലക്കല്‍ ഗഫൂര്‍, ചേന്ദര രഘു, ചേന്ദര ചന്തു, ചേന്ദര അനില്‍കുമാര്‍, ഓവാട്ട്പുര പൊറ്റയില്‍ റാഫി, തുടങ്ങി ഇരുപതോളം പേരുടെ വലകളാണ് നശിച്ചത്.
  തൃശൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി അടക്കം നാലു പേര്‍ക്കൂടി അറസ്റ്റില്‍. തട്ടിപ്പിന്റെ സൂത്രധാരയും നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയുമായ ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശിനി ഗീത രാജഗോപാല്‍ എന്ന ഗീതാ റാണി (57), കൂട്ടാളികളായ വാടാനപ്പിള്ളി പുതിയവീട്ടില്‍ ഉമ്മര്‍ (58), തൃശൂര്‍ പൂമല ചോറ്റുപാറ കാരാത്ര വീട്ടില്‍ ജോയ് (39), ഇരിങ്ങാലക്കുട പടിയൂര്‍ കോലത്ത് വീട്ടില്‍ രാധാകൃഷ്ണന്‍ എന്ന രാധ (50) എന്നിവരെയാണ് പോലീസ് പൊള്ളാച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഈ … Continue reading "നിയമനത്തട്ടിപ്പ്; മുഖ്യപ്രതി അടക്കം നാലു പേര്‍ക്കൂടി അറസ്റ്റില്‍"
  തൃശൂര്‍ :  മുന്‍ എംഎല്‍എ എം കെ പ്രേംനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സോഷ്യലിസ്റ്റ് ജനത സംസ്ഥാന കൗണ്‍സില്‍ യോഗം പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിനെ സ്ഥാനത്തുന്നിന്നും നീക്കം ചെയ്യുവാന്‍ തീരുമാനമായി. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലായിരുന്നു യോഗം. കെ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തിലായിരുന്നു യോഗം. സോഷ്യലിസ്റ്റ് ജനത സംസ്ഥാന കൗണ്‍സിലിലെ 140 അംഗങ്ങളില്‍ 78 പേരും യോഗത്തില്‍ പങ്കെടുത്തു. ഭാവിയില്‍ എല്‍ ഡി എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനമായി. യോഗം കെ കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം … Continue reading "ദള്‍ സംസ്ഥാന കൗണ്‍സില്‍ നിന്നും വീരേന്ദ്രകുമാറിനെ നീക്കി"
തൃശൂര്‍: നാളെയും മറ്റന്നാളും സംസ്‌ഥാനത്ത്‌ നടത്താനിരുന്ന സ്വകാര്യ ബസ്‌ സമരം മാറ്റിവച്ചു. 18നു സംയുക്‌ത സമരസമിതി ബസ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചു. ഡീസല്‍ വിലവര്‍ധനയുടെ പശ്‌ചാത്തലത്തില്‍ യാത്രാക്കൂലി വര്‍ധിപ്പിക്കമെന്ന്‌ ആവശ്യപ്പെട്ട്‌ ഈ മാസം ഒന്‍പതിനും പത്തിനും സംസ്‌ഥാനത്ത്‌ സ്വകാര്യബസ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചിരുന്നു. മിനിമം ചാര്‍ജ്‌ 7 രൂപയാക്കണമെന്നും കിലോമീറ്റര്‍ നിരക്ക്‌ 58 പൈസയില്‍ നിന്ന്‌ 65 പൈസയാക്കി ഉയര്‍ത്തണമെന്നുമാണു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യങ്ങള്‍. മിനിമം ചാര്‍ജ്‌ 8 രൂപയാക്കണമെന്നും കിലോമീറ്റര്‍ നിരക്ക്‌ 58 പൈസയില്‍ നിന്ന്‌ 63 പൈസയാക്കി … Continue reading "സ്വകാര്യ ബസ്‌ സമരം മാറ്റിവച്ചു"
ചാവക്കാട്‌: ചേറ്റുവ അഴിമുഖത്തു കാണാതായ അഞ്ചുപേരില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ദിര നഗര്‍ പ്രഭാത്‌ ഹൗസില്‍ നാരായണന്റെ മകന്‍ വിശാല്‍ (23), കുന്നംകുളം കരുവാന്‍വീട്ടില്‍ അരവിന്ദാക്ഷന്റെ മകന്‍ അരുണ്‍ (23), കുന്നംകുളം കിഴൂര്‍ സ്വദേശി കിഴൂര്‍വീട്ടില്‍ രാജന്റെ മകന്‍ രഞ്‌ജു (30), എന്നിവരുടെ മൃതദേഹങ്ങളാണ്‌ കണ്ടെത്തിയത്‌. ഇന്നു രാവിലെ നാവിക സേനയുടെ സഹായത്തോടെയാണ്‌ തിരച്ചില്‍ പുനരാരംഭിച്ചത്‌. കുന്നംകുളം ഗേള്‍സ്‌ ഹൈസ്‌കുളിനടുത്തുള്ള ജെഫിന്‍ (24), കരുവാന്‍വീട്ടില്‍ രാജന്റെ മകന്‍ കാര്‍ത്തിക്‌ (23) എന്നിവരെയാണ്‌ ഇനി കണ്ടെത്താനുള്ളത്‌. ഇന്നലെ … Continue reading "ചാവക്കാട്ട്‌ കടലില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കിട്ടി"
തൃശൂര്‍ : ചാവക്കാട് കടലില്‍ കുളിക്കാനിറങ്ങിയ കുന്നംകുളം സ്വദേശികളായ അഞ്ച് പേരെ കാണാതായി. രഞ്ജു, വിശാഖ്, കാര്‍ത്തിക്, അരുണ്‍, ജസ്റ്റിന്‍ എന്നിവരെയാണ് കാണാതായത്. സംഘത്തിലൊരാള്‍ വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ചവാണ് അപകടത്തില്‍പ്പെട്ടത്. ഒരാളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപെടുത്തി. മറ്റുള്ളവരെ കണ്ടെത്താനായി നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്.
തൃശ്ശൂര്‍ : മന്ത്രി തിരുവഞ്ചൂരിനു നേരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. തൃശ്ശൂരില്‍ ഫയര്‍ഫോഴ്‌സ് അക്കാദമിയില്‍ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാനെത്തിയ മന്ത്രിക്കുനേരെ രാമനിലയം പരിസരത്തും പിന്നീട് വിയ്യൂര്‍ പവര്‍ സ്‌റ്റേഷന്‍ പരിസരത്തും ഫയര്‍ഫോഴ്‌സ് അക്കാദമിക്ക് മുന്നിലുമാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷമാണ് ആഭ്യന്തര മന്ത്രിക്ക് ഫയര്‍ഫോഴ്‌സ് അക്കാദമിയില്‍ പ്രവേശിക്കാനായത്.  

LIVE NEWS - ONLINE

 • 1
  44 mins ago

  ഓണം ബംബര്‍ തൃശൂരില്‍

 • 2
  2 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 3
  3 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 4
  5 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 5
  5 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 6
  5 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 7
  6 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 8
  6 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

 • 9
  6 hours ago

  അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്