Monday, September 24th, 2018

തൃശൂര്‍: ടോള്‍പ്ലാസ അധികൃതര്‍ക്കെതിരെ ചില്ലറ കൊണ്ട് പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് വ്യത്യസ്ഥ സമരത്തിനുപാലിയേക്കര സാക്ഷ്യംവഹിച്ചത്. തിരക്കേറിയ സമയമായ വൈകിട്ട് ആറിന് നാലു കാറുകളിലായി ടോള്‍ പ്ലാസയിലെത്തിയ യുവാക്കള്‍ നാല് നിരകളിലെയും കൗണ്ടറുകളില്‍ അമ്പതു പൈസകളും ഒറ്റരൂപ തുട്ടുകളുമായാണ് ടോളിന്റെ മുഴുവന്‍ തുകയും നല്‍കിയത്. ഗത്യന്തരമില്ലാതെ ടോള്‍ പിരിവുകാര്‍ ചില്ലറ എണ്ണാന്‍ തുടങ്ങി. ഈ സമയത്തിനുളളില്‍ നൂറുകണക്കിന് വാഹനങ്ങള്‍ ഈ നാല് കാറുകള്‍ക്കും പിന്നില്‍ വന്നുനിറഞ്ഞു. വാഹനങ്ങളുടെ തിരക്ക് വര്‍ധിക്കുന്നത് കണ്ട പിരിവുകാര്‍ കൗണ്ടറുകളില്‍ അപായമണി മുഴക്കി. വാഹങ്ങളുടെ … Continue reading "ടോള്‍ പ്ലാസ അധികൃതര്‍ക്കെതിരെ ചില്ലറ കൊണ്ട് പ്രതിഷേധം"

READ MORE
തൃശൂര്‍: തിമിര ശസ്ത്രക്രിയയെ തുടര്‍ന്ന് നാല് പേരുടെ കാഴ്ച പോയ സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ ഡെപ്യൂട്ടി ഡിഎംഒ ബിന്ദു തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ആശുപത്രി വാര്‍ഡ്, ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവിടങ്ങളിലും പരിശോധന നടത്തിയ സംഘം സൂപ്രണ്ടുമായി ചര്‍ച്ച നടത്തി. ഇന്നലെയാണ് തിമിര ശസ്ത്രക്രിയയെ തുടര്‍ന്ന് നാല് പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടത്. പഴഞ്ഞി വടാണിപറമ്പത്ത് വീട്ടില്‍ ചാത്തുക്കുട്ടിയുടെ മകന്‍ കുട്ടപ്പന്‍ (75), പഴഞ്ഞി പുതുരുത്തി അയിനൂര്‍ ലക്ഷംവീട്ടില്‍ ബാലന്‍ … Continue reading "കാഴ്ച പോയ സംഭവം; ആരോഗ്യവകുപ്പ് പരിശോധന നടത്തി"
തൃശൂര്‍: ഡിജെ മ്യൂസിക് ഷോ 31ന് ഹോട്ടല്‍ ട്രിച്ചൂര്‍ ടവറില്‍ നടക്കും. ആറ് ഡിജെമാരുടെ നേതൃത്വത്തില്‍ ആറു മണിക്കൂര്‍ നീളുന്ന ഷോ ആണ് ഒരുക്കുന്നത്. ക്രേസീസ് എന്റര്‍ടെയ്ന്‍മെന്റ് ഹോം ആണ് സംഘാടകര്‍. സംഗീതം അറിഞ്ഞ് ആസ്വദിക്കുന്നതിനായി പ്രത്യേക വിഷ്വല്‍ എഫക്ട്‌സും സജ്ജമാക്കിയിട്ടുണ്ട്.
ഒല്ലൂര്‍: ഭൂ മാഫിയക്കെതിരെ നടപടിയെടുത്ത എസ്‌ഐയെ സ്ഥലംമാറ്റിയതില്‍ വ്യാപക പ്രതിഷേധം. ഒല്ലൂര്‍ എസ് ഐ സുനില്‍ കുമാറിനെതിരെയാണ് നടപടി. അനധികൃത കുന്നിടിക്കലുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തിന്റെ അനുകൂലിയായ നേതാവിന്റെ വാഹനം കസ്റ്റഡിയിലെടുത്തതാണ് സ്ഥലംമാറ്റത്തിന് കാരണമെന്നും എസ്‌ഐയെ സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കണമെന്നും തൃശൂര്‍ ജില്ലാ പൗരാവകാശവേദി ആവശ്യപ്പെട്ടു. സംഭവത്തില്‍ ബിജെപി ഒല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മാഫിയകളുടെ പ്രവര്‍ത്തനം മേഖലയില്‍ വ്യാപിക്കുന്നതു തടയാന്‍ മേലധികാരികള്‍ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ബിജെപിയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാടാനപ്പള്ളി: അവശനിലയില്‍ മലിനമായ സാഹചര്യത്തില്‍ കഴിയുന്ന നാല്‍പതുകാരിയെ സിപിഐ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലാക്കി. പൊക്കാഞ്ചേരി നന്തിലത്ത് ഷീലയെയാണ് ആശുപത്രിയിലാക്കിയത്. ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത നിലയിലാണ് ഇവരെ കണ്ടെത്തിയത്. വയറിളക്ക രോഗമുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
തൃശൂര്‍: പാലക്കാട്-കൊച്ചി ദേശീയ പാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്കുകള്‍ ഉയര്‍ത്തി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. പത്ത് മുതല്‍ 25 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നിരക്കു വര്‍ധിപ്പിക്കാന്‍ നേരത്തെ ദേശീയ പാത അതോറിറ്റി കരാറുകാര്‍ക്ക് അനുമതി നല്‍കിയിരുന്നു. കാറുകള്‍ക്ക് ഇരുവശത്തേക്കുമായി 95 രൂപയാണ് പുതിയ നിരക്ക്. ചെറുചരക്കുവാഹനങ്ങള്‍ക്ക് 165 രൂപയും ട്രക്കുകള്‍ക്ക് 330 രൂപയും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് 536 രൂപയുമാണ് പുതിയ … Continue reading "പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് ഉയര്‍ത്തി"
ഒല്ലൂര്‍: ഒറയാപുറം പാടശേഖര സംരക്ഷണത്തിനായി കുട്ടികളുടെ കൂട്ടായ്മ ഒരുങ്ങുന്നു.500 ഏക്കറോളം വിസ്തൃതിയുണ്ടായിരുന്ന ഒറയാപുറം പാടശേഖരം ഇപ്പോള്‍ 50 ഏക്കറായി ചുരുങ്ങിയതോടെയാണ് അതിനെ സംരക്ഷിക്കാന്‍ കുട്ടികള്‍ തീരുമാനിച്ചത്. പുതുതലമുറ കൃഷിയില്‍നിന്നും അകന്നിട്ടില്ലെന്നും കൃഷിക്കാരായി വളരാനാണു തങ്ങള്‍ക്കു താല്‍പര്യമെന്നുമുള്ള സന്ദേശമുയര്‍ത്തിയാണ് കുട്ടികള്‍ കാര്‍ഷിക രംഗത്തിറങ്ങുന്നത്. അഞ്ചേരി ഒറയാപുറം പാടശേഖരത്തിനു സമീപം താമസിക്കുന്ന കുട്ടികളാണു ഗ്രാമത്തിനു വേണ്ടി പോരിനിറങ്ങുന്നത്. ഹരിത വര്‍ഷിണി എന്ന പേരില്‍ കൃഷിയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയുണ്ടാക്കുകയാണ് ആദ്യം ഇവര്‍ ചെയ്തത്. ആദ്യഘട്ടമായി 50 സെന്റ് പാടത്തു നെല്‍കൃഷി നടത്തി. … Continue reading "ഒറയാപുറം പാടശേഖര സംരക്ഷണത്തിനായി കുട്ടികളുടെ കൂട്ടായ്മ"
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തില്‍ ചെറുകിട ജലസേചന വകുപ്പിന്റെ കീഴിലുള്ള പത്താഴക്കുണ്ട് ഡാമിന്റെ ചോര്‍ച്ച പരിഹരിക്കാന്‍ രണ്ടുകോടി എട്ടുലക്ഷം രൂപയുടെ പദ്ധതിക്കു ഭരണാനുമതി. 1972-ല്‍ കമ്മീഷന്‍ ചെയ്ത ഡാം നിര്‍മാണകാലഘട്ടത്തിലെ അഴിമതിയുടെയും അനാസ്ഥയുടെയും ഭാഗമായാണ് ചോര്‍ന്നൊലിച്ചുതുടങ്ങിയത്.

LIVE NEWS - ONLINE

 • 1
  1 min ago

  വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

 • 2
  4 mins ago

  പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

 • 3
  7 mins ago

  എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

 • 4
  10 mins ago

  കരുത്തോടെ ഇന്ത്യ

 • 5
  1 hour ago

  കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

 • 6
  18 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 7
  20 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 8
  22 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 9
  24 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി