Wednesday, February 20th, 2019

തൃശൂര്‍: കഞ്ചാവുമായി യുവാവ് പിടിയില്‍. 55ഗ്രാം കഞ്ചാവുമായി വലിയാലുക്കല്‍ കോലത്തോട്ടില്‍ വീട്ടില്‍ സിങ്കനെന്ന ജയചന്ദ്രനെ (41)യാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഈസ്റ്റ് എസ്.ഐ. ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ കഞ്ചാവുകേസില്‍ മുമ്പും പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാന്റ് ചെയ്തു.

READ MORE
തൃശൂര്‍: കോടതിക്കു മുന്നിലെ റോഡിലൂടെ ഉച്ചഭാഷിണി മുഴക്കി പോയ പ്രചാരണ വാഹനം കോടതിയുടെ നിര്‍ദേശപ്രകാരം പോലീസ് പിടികൂടി. കേസെടുത്തു വാഹനം വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണു സംഭവം. അനൗണ്‍സ്‌മെന്റ് ചെയ്തു വാഹനം കടന്നുപോയപ്പോള്‍ മജിസ്‌ട്രേട്ട് എം.പി. ഷിബുവിന്റെ നിര്‍ദേശപ്രകാരമാണ് എസ്‌ഐ എം.കെ. ഷാജിയുടെ നേതൃത്വത്തിലുളള പോലീസ് വാഹനം പിടിച്ചെടുത്തത്.
        തൃശൂര്‍ : വീഡിയോ ചാറ്റിംഗ് വഴി പണംതട്ടുന്ന വിദേശസുന്ദരിമാര്‍ രംഗത്ത്. വീഡിയോ ചാറ്റിംഗ്നിടെ തന്ത്രത്തില്‍ യുവാക്കളുടെ നഗ്‌നത പകര്‍ത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വഴി സൗഹൃദം സ്ഥാപിച്ച് വീഡിയോ ചാറ്റിംഗിനിടെ പകര്‍ത്തുന്ന നഗ്‌നദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടുന്നത്.കഴിഞ്ഞ ദിവസം തൃശ്ശൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് ഫിലിപ്പൈന്‍കാരി ഇത്തരത്തില്‍ പണം തട്ടാന്‍ ശ്രമം നടത്തി.ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതി സ്വയം … Continue reading "വീഡിയോ ചാറ്റിംഗ് വഴി പണംതട്ടുന്ന വിദേശസുന്ദരിമാര്‍"
  തൃശൂര്‍ : സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാലസമരത്തിലേക്ക്. നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സമം. ജനുവരി 29 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. ഡീസല്‍ വിലവര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ബസ്സുടമകള്‍ അറിയിച്ചു.
തൃശ്ശൂര്‍: സാമ്പാറില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പാചകത്തൊഴിലാളി മരിച്ചു. കല്ലൂര്‍ നായരങ്ങാടി ചിറങ്ങാട്ടില്‍ ഉണ്ണികൃഷ്ണ (55)നാണ് മരിച്ചത്. ഞായറാഴ്ച വെളുപ്പിന് വളര്‍ക്കാവില്‍ സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടയിലായിരുന്നു അപകടം. സാമ്പാര്‍പ്പാത്രം അടുപ്പില്‍നിന്ന് ഇറക്കുന്നതിനിടയില്‍ കാല്‍തെറ്റി വീഴുകയായിരുന്നു. പൊള്ളലേറ്റ ഉണ്ണികൃഷ്ണനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
തൃശൂര്‍: വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങള്‍ പണയപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ അംഗം പുതുക്കാട് പോലീസിന്റെ പിടിയിലായി. കല്ലൂര്‍ ആദൂര്‍ തൈവളപ്പില്‍ ഉല്ലാസ് (32) ആണ് അറസ്റ്റിലായത്. പുതുക്കാട് സ്വദേശി മാണിയാക്കു ഷാജിയുടെ രണ്ടുവാഹനങ്ങള്‍ വാടകയ്‌ക്കെടുത്തശേഷം പണയംവെച്ച് പണം തട്ടിയെന്നാണ് കേസ്. മതിലകം, ഈരാറ്റുപേട്ട, മലപ്പുറം എന്നിവിടങ്ങളിലും ഇവര്‍ വാഹനങ്ങള്‍ പണയംവെച്ച് പണം തട്ടിയിട്ടുള്ളതായി പോലീസ് പറഞ്ഞു. ഇതേ സംഘത്തിലെ മറ്റൊരംഗമായ കല്ലൂര്‍ സ്വദേശി സനീഷിനെ പുതുക്കാട് പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇന്നോവകാര്‍ മലപ്പുറത്ത് പണയപ്പെടുത്തി രണ്ടുലക്ഷം രൂപ … Continue reading "വാടക വാഹനം പണയപ്പെടുത്തി തട്ടിപ്പ്; ഒരാള്‍ പിടിയില്‍"
          തൃശൂര്‍: നടി മഞ്ജുവാര്യര്‍ സ്വന്തം പേരില്‍നിന്നും ദിലീപിന്റെ പേര് വെട്ടിമാറ്റുന്നു. മഞ്ജു ഗോപാലകൃഷ്ണന്‍(ദിലീപ്) എന്ന പേരിനോടു വിടപറഞ്ഞു പഴയ മഞ്ജു വാര്യരാകാനാണു തീരുമാനം. പാസ്‌പോര്‍ട്ടിലുള്ള പേരും വിലാസവും തിരുത്തും. പേരും വിലാസവും മാറുന്നതിനുള്ള പരസ്യവും മഞജു നല്‍കിക്കഴിഞ്ഞു. പാസ്‌പോര്‍ട്ടില്‍ മഞ്ജുവിന്റെ പേര് മഞ്ജു ഗോപാലകൃഷ്ണന്‍ എന്നാണ്. നടന്‍ ദിലീപിന്റെ യഥാര്‍ഥ പേരാണു ഗോപാലകൃഷ്ണന്‍. തന്റെ സ്വന്തം ഭവനമായ തൃശൂര്‍ ജില്ലയിലെ പുള്ളിലെ വസതിയായിരിക്കും പുതിയ വിലാസം. നേരത്തെ ദിലീപിന്റെ വസതിയായിരുന്നു … Continue reading "സ്വന്തം പേരില്‍ നിന്നും മഞ്ജു ദിലീപിനെ വെട്ടിമാറ്റുന്നു"
  തൃശൂര്‍: വീടുകള്‍ കത്തിനശിച്ചു. മന്ദലാംകുന്ന് പാലത്തിനുസമീപം വെട്ടിപ്പുഴയിലാണ് നാലുവീടുകള്‍ കത്തിനശിച്ചത്. മണക്കാട് വാസു (42), പൂവത്തുപറമ്പില്‍ മൊയ്തുണ്ണി (39), യു.പി. സ്വദേശി ലളിത (36), വെസ്റ്റ് ബംഗാള്‍ സ്വദേശി ജില്‍ഹാദ് മോന്‍ഡല്‍ (32) എന്നിവര്‍ വാടകക്ക് താമസിച്ചിരുന്ന ഓലമേഞ്ഞ വീടുകളാണ് കത്തിയത്. പറയരിക്കല്‍ ചക്കോലവീട്ടില്‍ അലിയുടെ ഉടമസ്ഥതയിലുള്ളതാണ് വീടുകള്‍. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. എല്ലാവരും കൂലിത്തൊഴിലാളികളാണ്. തീപടരുമ്പോള്‍ വീടിനകത്ത് ആരുമുണ്ടായിരുന്നില്ല. ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍ ഉള്‍പ്പെടെ സാധനസാമഗ്രികളെല്ലാം കത്തിനശിച്ചു.  

LIVE NEWS - ONLINE

 • 1
  3 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  4 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  6 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  8 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  9 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  11 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  13 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  13 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  13 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു