Monday, January 21st, 2019

തൃശൂര്‍: വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി എട്ടു പവന്‍ സ്വര്‍ണം കവര്‍ന്നു.മാള പുത്തന്‍ചിറ ഇടയപുറത്ത് രമാദേവിയുടെ വീട്ടിലാണ് മോഷണം.പുലര്‍ച്ചെ ണ്ടരയോടെയാണ് സംഭവം. രമാദേവിയും 13 വയസുകാരനായ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അണിഞ്ഞതും അല്‍മാരയിലും സൂക്ഷിച്ചിരുന്നതുമായ സ്വര്‍ണാഭരണങ്ങളാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. മുഖംമൂടി ധരിച്ച രണ്ടു പേരാണ് മോഷണം നടത്തിയതെന്ന് വീട്ടമ്മ മാള പോലീസിന് മൊഴി നല്‍കിയിട്ടണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.  

READ MORE
    തൃശൂര്‍: പാമോലിന്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന് വിജിലന്‍സ് കോടതി. കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളയത്. കേസ് പിന്‍വലിക്കുന്നതു പൊതു താല്‍പര്യത്തിന് എതിരാകുമെന്നു കോടതി വിലയിരുത്തി. സര്‍ക്കാരിന്റെ ഹര്‍ജി വേണ്ടത്ര ചിന്തിക്കാതെയാണെന്നും ഹര്‍ജി ബോധിപ്പിച്ച പ്രോസിക്യൂട്ടര്‍ കേസിന്റെ ചുമതലയുള്ളയാളല്ലെന്നും കോടതി നിരിക്ഷിച്ചു. കേസ് ഫെബ്രുവരി 22 നു കേസ് വീണ്ടും പരിഗണിക്കും. കേസിലെ ഏഴു പ്രതികള്‍ക്കെതിരായ വിചാരണയും കോടതി തുടരും. മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ, മുന്‍കേന്ദ്ര വിജിലന്‍സ് … Continue reading "പാമോലിന്‍ കേസ് പിന്‍വലിക്കാനാവില്ല : കോടതി"
തൃശൂര്‍: ബൈക്കും വീടും കത്തിച്ച കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എരിശ്ശേരിപ്പാലം ചെമ്പോത്തുപറമ്പില്‍ ഫൈസല്‍ (24), അഞ്ചപ്പാലം തൊട്ടേക്കാട്ട് അഖില്‍ (22), പടാകുളം മാഞ്ഞോളി വിഷ്ണു (19) എന്നിവരെയാണ് എസ്‌ഐ പി.കെ. പത്മരാജനും സംഘവും അറസ്റ്റ് ചെയ്തത്. സീതി സാഹിബ് സ്‌കൂളിനു പിറകില്‍ പടിഞ്ഞാറെ വീട്ടില്‍ അബ്ദുല്‍ റൗഫിന്റെ പുതിയ ബൈക്കും വീടുനിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന മര ഉരുപ്പടികളും വീടിന്റെ ഒരു ഭാഗവുമാണു കത്തിച്ചത്. അര്‍ധരാത്രി ബൈക്കിലെത്തിയ മൂവര്‍സംഘം അബ്ദുല്‍ റൗഫിന്റെ വാഹനത്തിലെ പെട്രോള്‍ ഊറ്റി … Continue reading "ബൈക്കും വീടും കത്തിച്ച കേസ് ; മൂന്നംഗസംഘം അറസ്റ്റില്‍"
        തൃശൂര്‍: രണ്ടായിരത്തി അഞ്ഞൂറുരൂപ ഫീസ് വാങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷ നടത്തുന്നില്ലെന്ന് പരാതി. സ്‌പെഷല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ എന്ന പേരില്‍ 2012 നവംബറിലാണ് സര്‍വ്വകലാശാല ഫീസ് ഈടാക്കിയത്. ഒരു പേപ്പറിന് 2500 രൂപയായിരുന്നു ഫീസ്. എം.എ പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് ലഭിക്കാതെ പോയവര്‍ക്ക് ഒറ്റത്തവണ അവസരം നല്‍കുന്നതിനുവേണ്ടിയാണ് ഇങ്ങനെയൊരു പരീക്ഷ പ്രഖ്യാപിച്ചത്. 1990-98 കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കായിരുന്നു അവസരം. ഫീസ് വാങ്ങുന്നതില്‍ കാണിച്ച ശുഷ്‌കാന്തി … Continue reading "കനത്ത ഫീസ് വാങ്ങിയിട്ടും യൂണിവേഴ്സ്റ്റി പരീക്ഷ നടത്തിയില്ല"
    അങ്കമാലി: അങ്കമാലിക്കടുത്തു ദേശീയപാതയില്‍ കരയാംപറമ്പില്‍ ടാങ്കര്‍ലോറിയില്‍ നിന്നുണ്ടായ പാചക വാതകച്ചോര്‍ച്ച പരിഹരിച്ചതിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായതായി അധികൃതര്‍ അറിയിച്ചു. ചോര്‍ച്ചയെത്തുടര്‍ന്ന് ദേശീയപാത 47 ല്‍ ഗതാഗതം നിരോധിച്ചിരുന്നു. രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം ചോര്‍ച്ച പരിഹരിച്ച് ടാങ്കര്‍ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇന്നുച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. കരയാംപറമ്പില്‍ വെച്ച് എറണാകുളത്തു നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പാചകവാതകവുമായി പോയ ടാങ്കര്‍ ലോറിയുടെ സെന്‍ട്രല്‍ വാല്‍വിലൂടെ വാതകം ചോരുന്നതായി കണ്ടെത്തിയത്. ലോറിക്ക് പിന്നാലെ വന്ന വാഹനങ്ങളിലെ യാത്രക്കാരാണ് … Continue reading "ടാങ്കര്‍ ലോറിയില്‍ നിന്നുള്ള വാതകച്ചോര്‍ച്ച പരിഹരിച്ചു"
തൃശുര്‍: അരണാട്ടുകര പള്ളിപ്പെരുന്നാളിനിടെ പോലീസുകാരെ മര്‍ദ്ദിച്ച കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. തൃശൂര്‍ എസ്.എം.എസ്. റോഡില്‍ ചൂണ്ടലില്‍ ഷിന്റോ(24), ഇരിങ്ങാലക്കുട മുരിയാട് കൊമ്പന്‍ ലിജോ(30), കോനിക്കര പുതുശ്ശേരിപ്പടി ജറിന്‍(20), മണ്ണംപേട്ട തെക്കേക്കര വീട്ടിതോട്ടില്‍ ഉല്ലാസ്(32), മരത്താക്കര കോനിക്കര ചിറയത്ത് ഷാജന്‍(21) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി 10 ന് പള്ളിത്തിരുനാളിനോടനുബന്ധിച്ചായിരുന്നു പ്രശ്‌നം. പള്ളിക്കു സമീപത്ത് വാഹനത്തിലിരുന്ന് മദ്യപിക്കുകയായിരുന്ന പ്രതികളോട് മേല്‍വിലാസം ചോദിച്ച പോലീസുകാരെ പ്രതികള്‍ കൂട്ടമായി മര്‍ദ്ദിക്കുകയായിരുന്നു.
തൃശൂര്‍: മലക്കപ്പാറയില്‍ കാട്ടാന ഇറങ്ങി റേഷന്‍കട നശിപ്പിച്ചു. റോപ്പുമട്ടത്തെ റാഫിയുടെ റേഷന്‍ കടയാണ് തകര്‍ത്തത്. ആറു മാസം മുമ്പും ഇതേ റേഷന്‍കടആന തകര്‍ത്തിരുന്നു. റേഷന്‍കടയുടെ മുന്‍ഭാഗത്തെ ഷട്ടറുകള്‍ തകര്‍ന്നിട്ടുണ്ട്.അകത്തും കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തി. മണിക്കൂറുകളോളം പ്രദേശത്ത് നിലയുറപ്പിച്ച ആനയെ നാട്ടുകാര്‍ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയുമാണ് വിരട്ടി ഓടിച്ചത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായി മാറി. തമിഴ്‌നാട്ടില്‍ നിന്നും ഉപദ്രവകാരികളായ ആനകളെ ഇവിടേക്ക് വ്യാപകമായി കയറ്റി വിടുന്നതായും പരാതിയുണ്ട്.
  തൃശൂര്‍: വി.എം.സുധീരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ടി.എന്‍.പ്രതാപന്‍ എംഎല്‍എ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് നല്‍കിയ കത്തിലാണ് പ്രതാപന്‍ ഇക്കാര്യമുന്നയിച്ചത്. കത്തിന്റെ കോപ്പി കെപിസിസിക്കും കൈമാറും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യവ്യാപകമായി പാര്‍ട്ടിയില്‍ നടക്കുന്ന അഴിച്ചുപണിയുടെ ഭാഗമായി ഇതിനേയും കാണണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു.  

LIVE NEWS - ONLINE

 • 1
  13 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

 • 2
  15 hours ago

  കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

 • 3
  18 hours ago

  മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 • 4
  21 hours ago

  ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

 • 5
  22 hours ago

  സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

 • 6
  1 day ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 7
  1 day ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 8
  2 days ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 9
  2 days ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം