Thursday, September 19th, 2019

    തൃശൂര്‍: ക്ഷേത്രഭൂമിയിലൂടെ പള്ളിയിലെ അമ്പ് പ്രദക്ഷിണം നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് ലാത്തിവീശിയതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്ന് തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബി.ജെ.പി, ആര്‍.എസ്.എസ്, ബി.എം.എസ്, വി.എച്ച്.പി, ക്ഷേത്രസംരക്ഷണസമിതി എന്നീ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഇരിങ്ങാലക്കുട മൂര്‍ക്കനാട് ആലുംപറമ്പ് ക്ഷേത്രഭൂമിയിലൂടെയാണ് ശനിയാഴ്ച … Continue reading "തൃശൂരില്‍ ഇന്ന് ഹര്‍ത്താല്‍"

READ MORE
    തൃശൂര്‍: ഒമ്പതു വയസുകാരിയെ മാനഭംഗപ്പെടുത്തിയ വൈദികനെതിരെ പോലീസ് കേസെടുത്തു. ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി വികാരി ഫാ.രാജു കൊക്കനെതിരെയാണ് പോലീസ് കേസെടുത്തത്. ഏപ്രില്‍ എട്ട്, 11, 24 തീയതികളിലാണ് സംഭവം. കുട്ടിയുടെ ചിത്രം വൈദികന്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. നിര്‍ധന വീട്ടിലെ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. വെദികന്‍ ഒളിവിലാണ്. കുട്ടിയുടെ കുര്‍ബാനയ്ക്കു വേണ്ട വസ്ത്രം സൗജന്യമായി നല്‍കാമെന്ന് വൈദികന്‍ അറിയിച്ചിരുന്നു. അതിന്റെ ആവശ്യത്തിനായി വൈദികന്റെ ഓഫിസിലെത്തിയപ്പോളാണു സംഭവം. മാനഭംഗം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, മൊബൈല്‍ … Continue reading "ഒമ്പതു വയസുകാരിയെ വൈദികന്‍ മാനഭംഗപ്പെടുത്തി"
തൃശൂര്‍: അനധികൃതമായി മണല്‍കടത്താന്‍ ശ്രമിച്ച സംഘം പിടിയില്‍. കുറുമാലി പുഴയിലെ മനക്കല്‍ കടവില്‍നിന്നാണ് സംഘത്തെ പിടികൂടിയത്. പിടികൂടിയ മൂന്നു ലോഡ് മണല്‍ പോലീസ് പുഴയില്‍ തന്നെ നിക്ഷേപിച്ചു. 150 ചാക്കുകളിലാക്കി സമീപത്തെ പറമ്പില്‍ ഒളിപ്പിച്ച നിലയിലും പുഴയോരത്ത് 2 ലോഡ് മണല്‍ കയറ്റിയിട്ട നിലയിലുമാണ് പോലീസ് കണ്ടെത്തിയത്. മൂന്നു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് മണല്‍ പുഴയില്‍ നിക്ഷേപിച്ചത്. വരന്തരപ്പിള്ളി പഞ്ചായത്തിലെ വിവിധ കടവുകളില്‍ അനധികൃതമായി മണല്‍ ഖനനം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോലീസ് മണല്‍ … Continue reading "മണല്‍ കടത്ത് പിടികൂടി"
തൃശൂര്‍:  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിവേദ്യത്തിനും അഭിഷേകത്തിനുമുള്ള തീര്‍ഥം എടുക്കുന്ന നാലമ്പലത്തിനകത്തെ മണിക്കിണര്‍ വറ്റിച്ചു വൃത്തിയാക്കുന്നതിനായി നാളെ നട നേരത്തേയടക്കും. രാവിലെ ഒന്‍പതിനു ക്ഷേത്രനടയടച്ചാല്‍ വൈകിട്ട് അഞ്ചിനു മാത്രമേ തുറക്കുകയുള്ളൂ. നടയടച്ച സമയത്ത് ചോറൂണ്‍, തുലാഭാരം, വിവാഹം തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നതിനോ ദര്‍ശനത്തിനോ കഴിയുകയില്ല. മണിക്കിണറിലെ വെള്ളത്തിനു നിറവ്യത്യാസം കണ്ടതിനെ തുടര്‍ന്നാണു വറ്റിച്ചു ചെളികോരി വൃത്തിയാക്കുന്നതിനു തീരുമാനിച്ചത്. ശ്രീകോവിലിനു മുന്‍വശത്തായിട്ടുള്ള കിണര്‍ വൃത്തിയാക്കുമ്പോള്‍ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാന്‍ കഴിയില്ല. ഇതിനാല്‍ ഉച്ചപ്പൂജ വരെയുള്ള പൂജകള്‍ നേരത്തെ പൂര്‍ത്തിയാക്കി നടയടച്ചതിനു ശേഷമാണു … Continue reading "ഗുരുവായൂര്‍ ക്ഷേത്രം; നാളെ ഒമ്പതിന് നട അടക്കും"
തൃശൂര്‍:  സ്ത്രീകള്‍ക്കുനേരെ അശ്ലീല ചേഷ്ടകള്‍ കാണിച്ച സിനിമ-സീരിയല്‍ നടനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ഹാസ്യതാരം തിരുവനന്തപുരം ഇലഞ്ഞിമൂട്ടില്‍ കുന്നുപുറത്ത് മണികണ്ഠനാണ്(29) അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി തൃപ്രയാര്‍ തെക്കേ ആല്‍മാവ് ഭാഗത്താണ് വീടുകള്‍ക്കടുത്തെത്തി മണികണ്ഠന്‍ അശ്ലീല ചേഷ്ടകള്‍ കാണിച്ചത്. തുടര്‍ന്നാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത മണികണ്ഠനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
തൃശൂര്‍: പുലാനി, കുറുപ്പം ഭാഗങ്ങളില്‍ കണ്ടതായി പറയുന്ന പുലിയെയും കുഞ്ഞുങ്ങളെയും നിരീക്ഷിക്കുവാന്‍ വനംവകുപ്പ് മൂന്ന് കാമറകള്‍ സ്ഥാപിച്ചു. വന്യജീവികളുടെ നിശ്ചലദൃശ്യങ്ങള്‍ പതിയാവുന്ന രീതിയിലുള്ള ‘കാമറ ട്രാപ്പു’കളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത്തരം കാമറകള്‍ സാധാരണ വന്യമൃഗങ്ങളുടെ കണക്കെടുപ്പിനും മറ്റുമാണ് ഉപയോഗിച്ചുവരുന്നത്. കാമറകളില്‍ വെച്ചിട്ടുള്ള മെമ്മറികാര്‍ഡില്‍ ചിത്രങ്ങള്‍ പതിയും. ഇവ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചിത്രങ്ങളാക്കി മാറ്റും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പല സ്ഥലങ്ങളിലും പുലിയെ കണ്ടുവെന്ന നാട്ടുകാരുടെ അവകാശവാദം പൂര്‍ണ്ണമായും വനംവകുപ്പ് മുഖവിലക്കെടുത്തിട്ടില്ല. ചില സ്ഥലങ്ങളില്‍ കണ്ട കാല്പാടുകള്‍ പുലിയുടേതല്ലെന്നാണ് വനപാലകരുടെ നിഗമനം. … Continue reading "പുലിയെ നിരീക്ഷിക്കാന്‍ വനംവകുപ്പിന്റെ ക്യാമറകള്‍"
തൃശൂര്‍: എറിയാട് കെവിഎച്ച്എസ് സ്‌കൂളിനു സമീപം അനധികൃത മദ്യവില്‍പന നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കെവിഎച്ച്എസ് സ്‌കൂളിനു വടക്കുവശം പടിയത്ത് കമാലിനെ ( 50) ആണ് അറസ്റ്റ്‌ചെയ്തത്. ഇയാളില്‍ നിന്ന് എട്ടു കുപ്പികളിലായി മൂന്നു ലീറ്റര്‍ മദ്യം പിടിച്ചെടുത്തു.  
തൃശൂര്‍ : സ്വന്തം ജീവന്‍ വെടിഞ്ഞു ലോകത്തെ വീണ്ടെടുക്കാന്‍ കുരിശില്‍ മരിച്ച ക്രിസ്തുനാഥന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിച്ചു. ആരാധന, പീഡാനുഭവ സ്മരണ, ദിവ്യകാരുണ്യ പ്രദക്ഷിണം, പരിഹാര പ്രദക്ഷിണം തുടങ്ങി ഭക്തിനിര്‍ഭരമായ ചടങ്ങുകളാണു ദേവാലയങ്ങളില്‍ നടന്നത്. പാവറട്ടി തീര്‍ഥകേന്ദ്രത്തില്‍ തിരുക്കര്‍മങ്ങള്‍ക്കു വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ജോണ്‍ ആന്‍സില്‍ വെള്ളറ, ഫാ. ജിജോ കപ്പിലാംനിരപ്പേല്‍, ഫാ. ബിനോയ് ചാത്തനാട്ട് സഹകാര്‍മികരായി. ഫാ. സാജന്‍ മാറോക്കി പീഡാനുഭവ സന്ദേശം നല്‍കി. ചിറ്റാട്ടുകര … Continue reading "പീഡാനുഭവ സ്മരണയില്‍ ദുഃഖവെള്ളി ആചരിച്ചു"

LIVE NEWS - ONLINE

 • 1
  2 hours ago

  ഓണം ബംബര്‍ നറുക്കെടുത്തു

 • 2
  4 hours ago

  പാലാരിവട്ടം അഴിമതി; മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായേക്കും

 • 3
  6 hours ago

  ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

 • 4
  7 hours ago

  യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

 • 5
  8 hours ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 6
  8 hours ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 7
  8 hours ago

  വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

 • 8
  8 hours ago

  ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

 • 9
  8 hours ago

  തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്