Thursday, June 20th, 2019

തൃശൂര്‍: എറിയാട് കെവിഎച്ച്എസ് സ്‌കൂളിനു സമീപം അനധികൃത മദ്യവില്‍പന നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കെവിഎച്ച്എസ് സ്‌കൂളിനു വടക്കുവശം പടിയത്ത് കമാലിനെ ( 50) ആണ് അറസ്റ്റ്‌ചെയ്തത്. ഇയാളില്‍ നിന്ന് എട്ടു കുപ്പികളിലായി മൂന്നു ലീറ്റര്‍ മദ്യം പിടിച്ചെടുത്തു.  

READ MORE
        തൃശൂര്‍ : അര നൂറ്റാണ്ടു പിന്നിട്ട ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിന്റെ നാള്‍വഴികള്‍ വിശദീകരിക്കുന്നതാണു പൂരം പ്രദര്‍ശന നഗരിയില്‍ ഐ എസ് ആര്‍ ഒയുടെ സ്റ്റാള്‍. ചൊവ്വാ ദൗത്യം, ഈയിടെ രാജ്യം വിക്ഷേപിച്ച ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ് എസ് വണ്‍ ബി, പ്രഥമ പരീക്ഷണ വിക്ഷേപണത്തിനായൊരുങ്ങുന്ന പടുകൂറ്റന്‍ റോക്കറ്റായ ജിഎസ്എല്‍വി- മാര്‍ക്ക് 3, തുടര്‍ച്ചയായ 25 വിക്ഷേപണ വിജയങ്ങളിലൂടെ ലോകത്തിലെ ഏറ്റവും മികച്ച റോക്കറ്റുകളിലൊന്നെന്നു ഖ്യാതി നേടിയ പിഎസ്എല്‍വി, ക്രയോജനിക് സാങ്കേതികവിദ്യയുടെ … Continue reading "പൂരം നഗരയില്‍ ഐ എസ് ആര്‍ ഒ സ്റ്റാള്‍"
    തൃശൂര്‍:  ബൈക്കപകടത്തെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകനായ പുതിയകാവ് പാപ്പിനിവട്ടം പള്ളിപാടത്ത് റുബിന്‍ (23), ബിജെപി പ്രവര്‍ത്തകനായ പാപ്പിനിവട്ടം പണിക്കാട്ടില്‍ സുമന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. മതിലകം എസ്‌ഐ എം.കെ. രമേഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പുതിയകാവ് താലം റോഡില്‍ വച്ചു 12നു ബൈക്കിനു സൈഡ് കൊടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു.
        തൃശൂര്‍ : കേരളത്തില്‍ സബര്‍ബന്‍ തീവണ്ടി സര്‍വീസ് ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച രൂപരേഖ തയ്യാറാക്കി. മുംബൈയിലും മറ്റും സബര്‍ബന്‍പദ്ധതിക്കു നേതൃത്വം നല്‍കിയ റെയില്‍ വികാസ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ രൂപ രേഖ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഇതു അംഗീകരിച്ചാല്‍ നടപടികള്‍ മുന്നോട്ടു നീങ്ങും. സബര്‍ബന്‍ തീവണ്ടി നിലവില്‍ വരുന്നതോടെ ദീര്‍ഘദൂര വണ്ടികളിലെ തിരക്കു കുറയ്ക്കാനും ഇവയുടെ വേഗംകൂട്ടാനും സാധിക്കും. ഇരട്ടിപ്പിച്ചതും വൈദ്യുതീകരിച്ചതുമായ പാതകള്‍, ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം, പരമാവധി സ്ഥലങ്ങളില്‍ … Continue reading "സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന് രൂപരേഖയായി"
ചാലക്കുടി : പുലി ഇറങ്ങിയതിനെ തുടര്‍ന്നു ഭീതിയിലായ മേലൂര്‍ പൂലാനി കുറുപ്പത്തു പുലിയെ പിടികൂടാന്‍ വനംവകുപ്പ് ഇരുമ്പുകൂടു സ്ഥാപിച്ചു. ഇരയായി പട്ടിയെയും കൂടിനകത്തു കെട്ടിയിട്ടുണ്ട്. ഇന്നലെയും പ്രദേശത്തു പുലി ഇറങ്ങിയതായാണു നാട്ടുകാര്‍ പറയുന്നത്. കൂടുതല്‍ ഭാഗങ്ങളില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടത് ആശങ്ക വര്‍ധിപ്പിച്ചു. ബി.ഡി. ദേവസി എംഎല്‍എ, വാഴച്ചാല്‍ ഡിഎഫ്ഒ അബ്ദുല്‍ നാസര്‍ കുഞ്ഞ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കൊരട്ടി എസ്‌ഐ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും പ്രദേശത്തു പരിശോധന നടത്തി. പരിയാരം ഫോറസ്റ്റ് സ്‌റ്റേഷനില്‍നിന്നെത്തിച്ച … Continue reading "പുലിയെ പിടികൂടാന്‍ വനംവകുപ്പിന്റെ കൂട്"
കൊടുങ്ങല്ലൂര്‍ : മോഷണം നടന്ന കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്‌നം നടത്തുക, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കച്ചേരി കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, താലപ്പൊലി, ഭരണി മഹോത്സവം ഉള്‍പ്പടെയുള്ള പ്രവര്‍ത്തികളില്‍ ക്ഷേത്ര രക്ഷാസമിതിയുമായി കൂടിയാലോചിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ നാമജപവും ധര്‍ണയും നടത്തി. മോഷണം നടന്ന ഭഗവതി ക്ഷേത്രത്തിലെ കിഴക്കുവശത്തെ കച്ചേരി കെട്ടിടത്തിന് സമീപത്തെ കച്ചേരിമാളിക്കക്ക് താഴേയാണ് ഇരുപതോളം ഹൈന്ദവ സംഘടനകളുടെ നേതാക്കള്‍ രാവിലെ എട്ടിനു നാമജപവും ധര്‍ണയും ആരംഭിച്ചത്. ദേവസം … Continue reading "ക്ഷേത്രക്കവര്‍ച്ച; നാമജപവും ധര്‍ണയും നടത്തി"
മാള: ഇന്നലെ ഉണ്ടായ വേനല്‍മഴയിലും ഇടിമിന്നലിലും മാളയിലും പരിസരപ്രദേശങ്ങളിലും നാശനഷ്ടമുണ്ടായി. കുഴൂര്‍ പഞ്ചായത്തിലെ പള്ളിപ്പാടന്‍ ജോസിന്റെ വീട്ടുപകരണങ്ങള്‍ ഇടിമിന്നല്‍ ഏറ്റ് കേടായി. വീടിന്റെ വയറിങ് പൂര്‍ണ്ണമായി കത്തി നശിച്ചു. സമീപത്തെ വീടുകളിലും ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. കാറ്റില്‍ വാഴകള്‍ വിവിധ സ്ഥലങ്ങളില്‍ ഒടിഞ്ഞുവീണ് നശിച്ചു. ജോസഫിന്റെ വടമയിലെ കൃഷിയിടത്തിലെ ആയിരത്തോളം വാഴകള്‍ കാറ്റില്‍ നശിച്ചു. പുത്തന്‍ചിറ, അഷ്ടമിച്ചിറ പ്രദേശങ്ങളിലും കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
    തൃശൂര്‍: അക്രമ രാഷ്ട്രീയത്തെ ചെറുത്തു തോല്‍പ്പിക്കുക എന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാരുടെ പ്രധാന ബാധ്യതയെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി .അഹിംസയാണു കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. എന്നാല്‍, കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടിയുടെ നയം ഹിംസയാണ്. അവര്‍ അക്രമത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ സോണിയ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തുംസംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസ് പിന്തുടരുന്നത് മഹാത്മജി കാണിച്ചുതന്ന അഹിംസയുടെ പാതയാണ്. എന്നാല്‍ പ്രതിപക്ഷം പിന്തുടരുന്നത് കൊലപാതക രാഷട്രീയത്തിന്റെ പാതയും. അവരിപ്പോഴും കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ തടവറയിലാണ്. കോണ്‍ഗ്രസ് നില്‍ക്കുന്നതു … Continue reading "കോണ്‍ഗ്രസിന്റെ മുദ്രാവാക്യം അഹിംസ: സോണിയ"

LIVE NEWS - ONLINE

 • 1
  6 hours ago

  തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

 • 2
  7 hours ago

  തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

 • 3
  9 hours ago

  ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

 • 4
  11 hours ago

  സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

 • 5
  12 hours ago

  കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

 • 6
  13 hours ago

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

 • 7
  15 hours ago

  മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

 • 8
  15 hours ago

  പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

 • 9
  15 hours ago

  ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന