Wednesday, September 26th, 2018

തൃശൂര്‍: മുന്‍ ഐ.ജി. ടോമിന്‍ തച്ചങ്കരിക്ക് തൃശൂര്‍ വിജിലന്‍സ് കോടതി ജാമ്യം നല്‍കി. അധികാരത്തിലിരുന്ന സമയത്ത് 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് ജാമ്യം. 2011 ജനുവരിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും ഐ.പി.എസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചിരുന്നില്ല. ഏറെ നടപടിക്രമങ്ങള്‍ക്കുശേഷമാണ് കേന്ദ്രാനുമതി ലഭിച്ചത്.  

READ MORE
തൃശൂര്‍: ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സന്‍മനസ്സുണ്ടാകണമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തോപ്പ് സ്‌റ്റേഡിയത്തില്‍ അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജ്‌സ് ആന്റ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് കേരളയുടെ 16-ാം വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചാരിറ്റബിള്‍ മേഖയില്‍ സര്‍ക്കാറിന് ഫണ്ട് ലഭ്യമാക്കുന്നതിന് മാത്രമേ കഴിയൂ. ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തേണ്ടത് സന്നദ്ധസംഘടനകളാണ്. അമ്മമാരെയും അനാഥരെയും രോഗികളെയും നല്ല ശ്രദ്ധയോടെ പരിചരിക്കണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ഓര്‍ഫനേജ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഫാ. മാത്യു.കെ.ജോണ്‍ അധ്യക്ഷത വഹിച്ചു.
തൃശൂര്‍:കുതിരാനില്‍ ഓട്ടോയില്‍ ലോറിയിടിച്ച് എട്ടു വയസുകാരന്‍ മരിച്ചു. വടക്കഞ്ചേരി മാളിയേക്കല്‍ ഹുസൈന്റെ മകന്‍ സുഹൈല്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എട്ടുമാസം പ്രായമുള്ള കുട്ടിയടക്കം മൂന്നു പേരെയും സുഹൈലിന്റെ ഉമ്മയേയും ഇളയമ്മയേയും ഡ്രൈവറെയും പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറുടെ നില ഗുരുതരമാണ്. വഴക്കുമ്പാറയില്‍ ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. തൃശൂരില്‍ നിന്നും വടക്കഞ്ചേരിയിലേക്കു പോകുകയായിരുന്ന ഓട്ടോയില്‍ കോയമ്പത്തൂരില്‍ നിന്നും കൊല്ലത്തേക്കു ചരക്കുമായി പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ഭാഗികമായി തകര്‍ന്നു.
തൃശൂര്‍: നിരവധി പോക്കറ്റടി, കഞ്ചാവു കേസുകളില്‍ പ്രതിയായ ആളെ പോലീസ് പിടികൂടി. വരടിയം പ്രകൃതി മിച്ചഭൂമിയിലെ കൈപ്പറമ്പില്‍ കണ്ണനെ (46) ആണ്് പേരാമംഗലം പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ പല സ്ഥലങ്ങളില്‍നിന്നും കഞ്ചാവ് മൊത്തമായി ശേഖരിച്ച് ജില്ലയിലെ ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. ഇത് 500 രൂപയുടെയും 200 രൂപയുടെയും പൊതികളാക്കിയാണ് ചില്ലറവില്‍പ്പന. ജില്ലയില്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പനക്കാരെ പോലീസും എക്‌സൈസും പിടികൂടിയിട്ടുണ്ടെങ്കിലും കണ്ണന്‍ പിടി കൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു. 15 നും 25 നും ഇടയിലുള്ള വിദ്യാര്‍ഥികളും ചെറുപ്പക്കാരുമാണ് … Continue reading "കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍"
തൃശൂര്‍: കൊടിയുടെ നിറം നോക്കാതെ ഇന്ത്യയില്‍ തൊഴിലാളി സംഘടനകളുടെ കോണ്‍ഫെഡറേഷന്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നു സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. കേരള വാട്ടര്‍ അതോറിറ്റി ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരേ സ്ഥാപനത്തില്‍തന്നെ പല ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രവണത. നിസ്സാര തര്‍ക്കങ്ങളുടെ പേരിലും ജാതി-മത-രാഷ്്ട്രീയ ഭേദങ്ങളുടെ പേരിലും തൊഴിലാളികള്‍ വ്യത്യസ്ത സംഘടനകളിലായി ഭിന്നിച്ചു നില്‍ക്കുന്നതു തൊഴിലാളികളുടെ സംഘടനാശക്തിയെ ദുര്‍ബലമാക്കും. തൊഴിലാളികള്‍ക്ക് ഒറ്റ സംഘടന എന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ ചുവന്ന … Continue reading "നിറം നോക്കാതെ തൊഴിലാളി സംഘടനകള്‍ ഒന്നാകണം: എളമരം കരീം"
തൃശൂര്‍: അടിപിടിക്കേസില്‍ മുങ്ങി നടക്കുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. പഴഞ്ഞി അയിനൂര്‍ സ്വദേശി പുത്തന്‍പീടികയില്‍ റഫീഖി(32)നെ പോലീസ് അറസ്റ്റുചെയ്തത്. എട്ടുവര്‍ഷം മുമ്പ് അയിനൂരില്‍ ഉണ്ടായ സി.പി.എം-ബി.ജെ.പി. സംഘട്ടന കേസില്‍ കോടതിയില്‍നിന്ന് ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു.
തൃശൂര്‍: പണം കവര്‍ന്ന കേസില്‍ മുങ്ങി നടക്കുകയായിരുന്ന പ്രതിയെ ഈസ്റ്റ് പോലീസ് പിടികൂടി. ഒല്ലൂക്കര കാരപറമ്പില്‍ സന്തോഷാണ് പിടിയിലായത്. 2002ല്‍ കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്തുവച്ച് ഒല്ലൂക്കര കുന്നത്തുംകര സ്വദേശി നൗഷാദ് എന്നയാളുടെ പണം കവര്‍ന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ ഈസ്റ്റ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സംഭവത്തിനുശേഷം 10 വര്‍ഷമായി പ്രതി ബഗലൂരില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. പ്രതിക്കെതിരേ മണ്ണുത്തി, അന്തിക്കാട് എന്നീ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളിലും കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. … Continue reading "പിടികിട്ടാപ്പുള്ളി അറസ്റ്റില്‍"
തൃശൂര്‍: വിദ്യാര്‍ഥികള്‍ അധ്യാപകരെ മാതാപിതാക്കളെ പോലെ ഈശ്വരതുല്യരായി കണണമെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. പറപ്പൂക്കര പി.വി.എസ്. ഹയര്‍സെക്കന്ററി സ്‌കൂളിലെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എയ്ഡഡ് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് ഫണ്ട് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം ഉചിതമല്ലെന്നും എല്ലാ വിദ്യാലയങ്ങളേയും ഒരേപോലെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി. രവീന്ദ്രനാഥ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

 • 1
  35 mins ago

  ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

 • 2
  2 hours ago

  ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

 • 3
  2 hours ago

  ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

 • 4
  2 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 5
  2 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 6
  2 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 7
  2 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 8
  3 hours ago

  കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

 • 9
  4 hours ago

  20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍