Tuesday, November 20th, 2018

തൃശൂര്‍: പാചകവാതക വിലവര്‍ധനയെ തുടര്‍ന്ന് ജില്ലയില്‍ രാഷ്ട്രീയപാര്‍ട്ടികളും മഹിളാസംഘടനകളും വന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിലിന്‍ഡറുകളുമേന്തി കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. പ്രകടനക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. പൊതുയോഗം വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മഹിളാസംഘം ജില്ലാ പ്രസിഡന്റ് എം. സ്വര്‍ണ്ണലത അധ്യക്ഷത വഹിച്ചു. ജില്ലയിലെ ഗ്യാസ് ഏജന്‍സികള്‍ക്കു മുന്നില്‍ ബി.ജെ.പി പ്രതിഷേധ ധര്‍ണ്ണ നടത്തി. കാഞ്ഞാണിയില്‍ ജില്ലാ സെക്രട്ടറി ജസ്റ്റിന്‍ ജേക്കബും ചേര്‍പ്പില്‍ എ.ആര്‍. അജിഘോഷും ഉദ്ഘാടനം … Continue reading "പാചകവാതക വിലവര്‍ധന ; വ്യാപക പ്രതിഷേധം"

READ MORE
തൃശൂര്‍: ഇന്ത്യയില്‍ ഇന്ന് തൊഴിലാളികള്‍ അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്ന് കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ദേശീയ ചുമട്ടുതൊഴിലാളി യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാസമ്മേളന സമാപനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല്‍പ്പത്തിനാല് തൊഴില്‍നിയമങ്ങളാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഇതെല്ലാം കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. തൊഴിലാളികള്‍ക്ക് ഒരു മാസം മിനിമം വേതനം പതിനായിരം രൂപയാക്കണമെന്നാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാട്. യു.പി.എ. സര്‍ക്കാര്‍ ഒരിക്കല്‍കൂടി അധികാരത്തിലെത്തിയാല്‍ തൊഴിലും പെന്‍ഷനും അവകാശമാക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് … Continue reading "ആനുകൂല്യങ്ങള്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍: കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍"
തൃശൂര്‍ : കൂളിമുട്ടം ഭജനമഠം ബീച്ചില്‍ തിരമാലയില്‍ പെട്ട് ഫൈബര്‍ വെള്ളം തകര്‍ന്ന് രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് പരുക്ക്. മതിലകം ഭജനമഠം സ്വദേശികളായ രാമത്ത് വീട്ടില്‍ അനില്‍, കൊച്ചിക്കപറമ്പില്‍ ഷിബിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. വെള്ളിയാഴച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. മത്സ്യ ബന്ധനം കഴിഞ്ഞ് മത്സ്യം ഫൈബര്‍ വെള്ളത്തില്‍ നിന്ന് എടുക്കുന്നതിനിടയിലാണ് തിരമാലയില്‍ പെട്ട് വള്ളം തകര്‍ന്നത്. അപകടത്തില്‍ നാലു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കരുതുന്നത്. അലറിയടിച്ച തിരമാലയില്‍ പെട്ട് വള്ളം പിളരുകയായിരുന്നു. വള്ളത്തിനുള്ളില്‍ നിന്നും മത്സ്യം ഇറക്കുകയായിരുന്ന … Continue reading "ഫൈബര്‍ വെള്ളം തകര്‍ന്ന് രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് പരുക്ക്"
തൃശൂര്‍: അജ്ഞാതര്‍ വാഴക്കൃഷി നശിപ്പിച്ചതായി പരാതി. പീച്ചി വട്ടപ്പാറ മണ്ണാത്തിക്കുഴി വര്‍ഗീസിന്റെ വീടിനു സമീപത്തുള്ള ഒന്നരയേക്കര്‍ കൃഷിയിടത്തിലെ വാഴകളാണ് നശിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. അഞ്ച് മാസം പ്രായമായ ഇരുനൂറിലേറെ വാഴകള്‍ നശിപ്പിക്കപ്പെട്ടതായി വര്‍ഗീസിന്റെ പരാതിയില്‍ പറയുന്നു.
തൃശൂര്‍: കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി വന്‍തോതില്‍ ഭൂമി ഏറ്റെടുത്തു നല്‍കുകയാണ് നരേന്ദ്രമോദിയെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. മോദി പ്രധാനമന്ത്രിയാകുന്നതു രാജ്യത്തിനു ഗുണം ചെയ്യില്ലെന്നും മേധ പറഞ്ഞു. തൃശൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അവര്‍. അധികാരത്തിലെത്താന്‍ എല്ലാവിധ പ്രചാരണ തന്ത്രങ്ങളും മോദി പയറ്റുന്നുണ്ട്. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലനിരപ്പ് 122ല്‍ നിന്നും 138 മീറ്ററായി ഉയര്‍ത്താനാണ് ശ്രമം. ഇതോടെ 193 ഗ്രാമങ്ങളിലെ രണ്ടരലക്ഷം ആളുകള്‍ വെള്ളത്തിനടിയിലാകും. സര്‍ദാര്‍ സരോവര്‍ അണക്കെട്ടു സംബന്ധിച്ച മോദിയുടെ … Continue reading "അധികാരത്തിലേറാന്‍ മോദി എല്ലാ തന്ത്രങ്ങളും പയറ്റും : മേധാ പട്കര്‍"
തൃശൂര്‍: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിതയെ ചാലക്കുടി ഒന്നാം ക്ലാസ്സ് മജിസിട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ചാലക്കുടി കെ.എസ്.ആര്‍.ടി.സി.ക്ക് സമീപം ചെര്‍പ്പണത്ത് പോളിന്റെ 3.81ലക്ഷം രൂപ തട്ടിയ കേസിലാണ് സരിതയെ കോടതിയില്‍ ഹാജരാക്കിയത്. കസ് പരിഗണിച്ച കോടതി സരിതക്ക് ജാമ്യം അനുവദിച്ചു. 20,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലും രണ്ടുലക്ഷം രൂപയുടെ ബോണ്ടിലുമാണ് ജാമ്യം നല്‍കിയത്. ഇതോടെ സരിതയുടെ പേരില്‍ പോലീസ് ചാര്‍ജ് ചെയ്ത 39 കേസുകളില്‍ 36 എണ്ണത്തിലും ജാമ്യം ലഭിച്ചു.
തൃശൂര്‍: കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കെ. കരുണാകരന്‍ സ്മൃതി സംഗമവും അവാര്‍ഡ് സമര്‍പണവും നഗരസഭാധ്യക്ഷന്‍ വി.ഒ. പൈലപ്പന്‍ ഉദ്ഘാടനം ചെയ്തു. മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ അധ്യക്ഷത വഹിച്ചു. ക്ഷീരകര്‍ഷക സംഘാടകനും പത്രപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ സി.കെ. പോളിന് കെ. കരുണാകരന്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു. കാര്‍ഷിക മേഖലയിലെ മികവിന് ഭാസ്‌കരന്‍ മാമ്പ്രക്കാട്ടില്‍, ഗോപി മുല്ലശേരിയില്‍, ഇട്ടീര പുത്തന്‍ചിറക്കാരന്‍, അന്തോണി വെളിയന്‍, ജോസ് താക്കോല്‍ക്കാരന്‍, അന്തോണി ജോര്‍ജ് മാളിയേക്കല്‍, ഉണ്ണിച്ചെക്കന്‍ വാഴൂരാന്‍, ഡെയ്‌സി … Continue reading "കെ. കരുണാകരന്‍ സ്മൃതി സംഗമം നടത്തി"
തൃശൂര്‍: ചിറ്റഞ്ഞൂരില്‍ ബൈക്ക് വൈദ്യുതിപോസ്റ്റിലിടിച്ച് മറിഞ്ഞ് ഫാഷന്‍ഡിസൈനിംഗ് വിദ്യാര്‍ഥി മരിച്ചു. ചൂണ്ടല്‍ ഒലക്കേങ്കില്‍ ആന്റണി മകന്‍ ഡെയ്‌സനാ (18) ണ് മരിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിനാണ് അപകടം. സുഹൃത്തിന്റെ ബൈക്കില്‍ പോകുമ്പോള്‍ ഹെല്‍മറ്റ് കൈമാറുന്നതിനിടെ നിയന്ത്രണംവിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു.

LIVE NEWS - ONLINE

 • 1
  2 mins ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 2
  39 mins ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 3
  1 hour ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 4
  2 hours ago

  ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 5
  2 hours ago

  ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 6
  3 hours ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 7
  3 hours ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 8
  3 hours ago

  ഫഹദിന്റെ നായികയായി സായി പല്ലവി

 • 9
  4 hours ago

  സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു