Wednesday, January 16th, 2019

    വെള്ളിക്കുളങ്ങര: എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രഫ.കേശവന്‍ വെള്ളിക്കുളങ്ങര അന്തരിച്ചു. 70 വയസായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4.30ന് വെള്ളിക്കുളങ്ങരയിലെ വീട്ടുവളപ്പില്‍ നടക്കും. അധ്യാപകന്‍, എഴുത്തുകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച കേശവന്‍ മാഷ് നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം മാല്യങ്കര എസ്എന്‍എം. കോളജില്‍ ഊര്‍ജതന്ത്രം അധ്യാപകനായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത്, സമാധാനപ്രസ്ഥാനം, കാന്‍ഫെഡ്, ഗ്രന്ഥശാലാ പ്രസ്ഥാനം തുടങ്ങി ഒട്ടേറെ സംഘടനകളുടെ സംസ്ഥാനതല ഭാരവാഹിയും … Continue reading "പ്രഫ.കേശവന്‍ വെള്ളിക്കുളങ്ങര അന്തരിച്ചു"

READ MORE
അതിരപ്പിള്ളി: വാഴച്ചാല്‍ വനമേഖലയില്‍ വടക്കേത്തോട് വനത്തില്‍കണ്ട കാട്ടുകൊമ്പന്റെ ജഡം പോസ്റ്റുമോര്‍ട്ടം നടത്തി. വെറ്റിലപ്പാറ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. അഭിലാഷാണ് ഞായറാഴ്ച രാവിലെ കാട്ടിലെത്തി പോസ്റ്റുമോര്‍ട്ടം നടത്തിയത്. ജഡത്തിന് 20 ദിവസത്തെ പഴക്കമുണ്ട്. എല്ലുകള്‍ പലതും വേര്‍പ്പെട്ട നിലയിലാണ്കണ്ടത്. ആ ഭാഗത്ത് മരങ്ങള്‍ കടപുഴകിയതും മറ്റുള്ള സാഹചര്യങ്ങളും പരിഗണിച്ച് ആനകള്‍ തമ്മില്‍ കുത്തുകൂടിയപ്പോള്‍ ഒരാന ചെരിഞ്ഞതാകാമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. 80 സെന്റീമീറ്റര്‍ നീളമുള്ള ആനയുടെ കൊമ്പുകള്‍ വനംവകുപ്പ് അധികൃതര്‍ ഏറ്റെടുത്ത് ജഡം സംഭവസ്ഥലത്ത് തന്നെ സംസ്‌കരിച്ചു.
        തൃശൂര്‍: പുത്തൂര്‍ ബെത്‌സദ അങ്കണത്തില്‍ സജ്ജമാക്കിയ കേരളത്തിലെ ആദ്യത്തെ കമല സുരയ്യ സ്മൃതിമണ്ഡപത്തിന്റെ സമര്‍പ്പണം ഞായറാഴ്ച നടക്കുമെന്നു മാനേജിംഗ് ട്രസ്റ്റി ഡോ. ത്രേസ്യ ഡയസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം പൊതുജനത്തിനും കുട്ടികള്‍ക്കുമായി ബെത്‌സദ ലൈബ്രറിയില്‍ കമല സുരയ്യയുടെ പുസ്തകങ്ങളുടെ ഒരു ശേഖരവും ഒരുക്കിയിട്ടുണ്ട്. സ്മൃതിമണ്ഡപത്തിന്റെ ഉദ്ഘാടനം ഉച്ചതിരിഞ്ഞ് മൂന്നിനു മന്ത്രി കെ.സി. ജോസഫ് നിര്‍വഹിക്കും. കമലസുരയ്യയുടെ ജീവിത സംഭവങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശനവും ‘എന്റെ കഥ’ എന്ന കൃതിയുടെ വിതരണോത്ഘാടനവും നടക്കും. … Continue reading "ആദ്യ കമല സുരയ്യ സ്മൃതിമണ്ഡപ സമര്‍പ്പണം ഞായറാഴ്ച"
      തൃശൂര്‍ : അധികാര മോഹങ്ങള്‍ക്കു വിലക്കു കല്‍പ്പിച്ച് വേറിട്ട ജനകീയ പ്രസ്ഥാനമെന്ന മേല്‍വിലാസവുമായി രംഗത്തെത്തിയ ആം ആദ്മി പാര്‍ട്ടി വളരും മുന്‍പേ പിളര്‍പ്പിലേക്ക്. കേരളത്തിലെ നേതൃനിരയിലുള്ളവര്‍ ഏകപക്ഷീയമായും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുമാണ് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ച് ഒരുവിഭാഗം നേതാക്കള്‍ പുതിയ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചു. ആം ആദ്മി പാര്‍ട്ടി ഡമോക്രാറ്റിക് എന്നു പേരിട്ട പാര്‍ട്ടിയുടെ രൂപീകരണസമ്മേളനം ചൊവ്വാഴ്ച തൃശൂരില്‍ നടക്കും. ആം ആദ്മി പാര്‍ട്ടിയുടെ ഗതിയും മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്തമല്ലെന്നതാണ് പുറത്തുവരുന്നത്. ആരോപണങ്ങളും, … Continue reading "എഎപിയില്‍ പിളര്‍പ്പ്"
ഇരിങ്ങാലക്കുട: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റില്‍. കാരുമാത്ര മാരാത്ത് സഗീറിനെ (30) യാണ് കഞ്ചാവുപാക്കറ്റുകളടക്കം ഇരിങ്ങാലക്കുട എസ്‌ഐ എം.ജെ. ജിജോയും സംഘവും അറസ്റ്റ് ചെയ്തത്. കാരുമാത്ര, കോണത്തുകുന്ന് ഭാഗത്ത് വിദ്യാര്‍ത്ഥികലുടെ ഇടയില്‍ കഞ്ചാവിന്റെ ഉപയോഗം കൂടുന്നുവെന്ന തദ്ദേശവാസികളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സഗീര്‍ പിടിയിലായത്.
      തൃശൂര്‍ : അനധികൃത മണല്‍ കടത്തിനെ തടഞ്ഞ പോലീസുകാരുടെ ബൈക്കില്‍ ലോറിയിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തൃശൂര്‍ സെഷന്‍സ് കോടതി തള്ളി. ഇക്കഴിഞ്ഞ ഏഴിനു ഭാരതപ്പുഴയുടെ തെങ്ങുകടവില്‍ നിന്നും അനധികൃതമായി മണല്‍ കയറ്റിവരികയായിരുന്ന ലോറി തടയാന്‍ ശ്രമിച്ച ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ കുഞ്ഞപ്പന്‍, ദീപക് എന്നീ പോലീസുകാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി മനപ്പൂര്‍വം ഇടിച്ച് പോലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ലോറി ഡ്രൈവര്‍ എഴുമങ്ങാട് കലവറവളപ്പില്‍ ഷംസുദ്ദീന്റെ ജാമ്യാപേക്ഷ കോടതി … Continue reading "പോലീസുകാരെ കൊലാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി"
തൃശൂര്‍: ആക്ട്‌സ് തൃപ്രയാര്‍ ബ്രാഞ്ചും സന്നദ്ധ സംഘടനകളും സംഘടിപ്പിച്ച ‘റോഡ് സുരക്ഷ ഹെല്‍മറ്റ് ബോധവല്‍ക്കരണ റാലി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എടമുട്ടം മുതല്‍ ചേറ്റുവ വരെയുള്ള 16 കേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണ ലഘു ലേഖകളും മധുരവും വിതരണം ചെയ്തു. എടമുട്ടം, തൃപ്രയാര്‍, വാടാനപ്പള്ളി, ചേറ്റുവ എന്നിവിടങ്ങളില്‍ നറുക്കെടുപ്പിലൂടെ വിജയികള്‍ക്കു ഹെല്‍മറ്റുകളും സമ്മാനിച്ചു. ചേറ്റുവയിലെ സമാപന സമ്മേളനത്തില്‍ റോഡ് സുരക്ഷയുടെ ആവശ്യകതയെക്കുറിച്ചു ജോയിന്റ് ആര്‍ടിഒ എ.പി. അശോക് കുമാര്‍ ക്ലാസെടുത്തു.സ്‌പെഷല്‍ ബ്രാഞ്ച് എസ്പി … Continue reading "റോഡ് സുരക്ഷ ബോധവല്‍ക്കരണ റാലി"
      തൃശ്ശൂര്‍ : കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ അധിക്ഷേപിച്ച് പ്രസംഗിച്ച സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ഭാസ്‌കരനെതിരെ കേസെടുത്ത നടപടി അസംബന്ധമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ടി പിയെക്കുറിച്ച് നന്നായി അറിയാവുന്നത് പ്രദേശവാസികള്‍ക്കാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ടി പി കേസിലെ ഗൂഢാലോചന സംബന്ധിച്ച് വി എസ് മുഖ്യമന്ത്രിക്കയച്ച കത്തിനെ കുറിച്ച് പത്രക്കാര്‍ക്കുള്ള ആകാംക്ഷ പാര്‍ട്ടിക്കിസല്ലെന്നും … Continue reading "ഭാസ്‌കരനെതിരെ കേസെടുത്തത് അസംബന്ധം : പിണറായി"

LIVE NEWS - ONLINE

 • 1
  9 hours ago

  നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

 • 2
  11 hours ago

  ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

 • 3
  12 hours ago

  കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

 • 4
  14 hours ago

  അഡ്‌ലെയ്ഡില്‍ ഇന്ത്യ

 • 5
  14 hours ago

  പ്രധാനമന്ത്രി കേരളത്തിലെത്തി

 • 6
  15 hours ago

  കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

 • 7
  18 hours ago

  നമിക്കുന്നു ഈ പ്രതിഭയെ

 • 8
  20 hours ago

  ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

 • 9
  20 hours ago

  മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി