Monday, February 18th, 2019

      തൃശൂര്‍: കോണ്‍ഗ്രസ്സും യു.ഡി.എഫും ഒരു ടീം ആയി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായാല്‍ അതിന്റെ കൂടുതല്‍ ഉത്തരവാദിത്വം തനിക്കായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും പാര്‍ട്ടികളിലെയും മുന്നണിയിലെയും ഐക്യവും തെരഞ്ഞെടുപ്പിലെ ജയസാധ്യതയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പ്രസ്സ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തെരഞ്ഞെടുപ്പുഫലം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാവുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിപക്ഷം അത് സ്വാഗതംചെയ്യാന്‍ ഇതുവരെ തയ്യാറായില്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ … Continue reading "അന്തിമ വിധി ജനങ്ങളുടേത് : മുഖ്യമന്ത്രി"

READ MORE
        തൃശൂര്‍: ഹൈക്കോടതി ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദിന്റെ പരാമര്‍ശങ്ങളില്‍ രാഷ്ട്രീയ പക്ഷപാതമുണ്ടെന്ന് ടി.എന്‍ പ്രതാപന്‍ എംഎല്‍എ. ഹാറൂണ്‍ റഷീദിന്റെ പരാമര്‍ശത്തിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറഞ്ഞത്. ജഡ്ജിയുടെ പരാമര്‍ശം ജുഡീഷ്യറിയുടെ അന്തസ്സത്തയ്ക്കു നിരക്കുന്നതല്ലെന്നും സിപിഎമ്മിനെ സഹായിക്കുന്ന നിലപാടാണ് ജഡ്ജിയുടേതെന്നും പ്രതാപന്‍ വ്യക്തമാക്കി. എല്ലാ പരിധികളും വിട്ടാണ് ജഡ്ജി പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഒരു സിവില്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ജഡ്ജി നിരന്തര വിമര്‍ശനം നടത്തി. കഴിഞ്ഞ ആറുമാസമായി … Continue reading "ജസ്റ്റിസിന്റ പരാമര്‍ശങ്ങളില്‍ രാഷ്ട്രീയ പക്ഷപാതം: പ്രതാപന്‍ എംഎല്‍എ"
      തൃശൂര്‍: ടി.പി.വധത്തില്‍ മലബാറിലെ മുഴുവന്‍ കമ്യൂണിസറ്റ് കാര്‍ക്കും കുറ്റബോധവും നിരാശയുമാണുള്ളതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി. അതുകൊണ്ട് തന്നെ ടി.പി. വധത്തില്‍ പാര്‍ട്ടി മാപ്പു പറഞ്ഞില്ലെങ്കില്‍ രാജ്യത്തു കമ്യൂണിസ്റ്റ് പാര്‍ട്ടി അവശേഷിക്കുന്ന കേരളത്തിലും സിപിഎം ഇല്ലാതാകുമെന്നും ആന്റണി പറഞ്ഞു. തൃശൂര്‍ പ്രസ്‌ക്‌ളബിന്റെ മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി കേസിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐക്ക് വീണ്ടും കത്ത് നല്‍കിയ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്നുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് … Continue reading "സിപിഎം കുറ്റമേറ്റു പറഞ്ഞാല്‍ ജനം പൊറുത്തേക്കും: ആന്റണി"
        തൃശൂര്‍ : ആമ്പല്ലൂരില്‍ സിപിഎം ബിജെപി സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന സിപിഎം പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. കഴിഞ്ഞദിവസം ബിജെപി പ്രവര്‍ത്തകനെ സിപിഎം മര്‍ദ്ദിച്ചുവെന്നാരോപിച്ചായിരുന്നു തുടക്കം ഇത് സംഘര്‍ഷത്തി ല്‍ തീരുകയായിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയ 32 ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മും ബിജെപിയും തൃക്കൂര്‍ പഞ്ചായത്തില്‍ … Continue reading "ആമ്പല്ലൂരില്‍ സിപിഎം ബിജെപി സംഘര്‍ഷം : എട്ടുപേര്‍ക്ക് പരിക്ക്"
        തൃശൂര്‍ : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. നാണമില്ലെങ്കില്‍ മാത്രം അധികാരത്തില്‍ തുടരാമെന്നും ഗൗരിയമ്മ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും ജെഎസ്എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. സ്വന്തം ഓഫീസിലെ കാര്യങ്ങള്‍ അറിയാത്ത മുഖ്യമന്ത്രി എങ്ങനെ ജനത്തെ ഭരിക്കുമെന്ന് ഗൗരിയമ്മ പരിഹസിച്ചു. തൃശൂര്‍ മുതവറയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കകയായിരുന്നു ഗൗരിയമ്മ. ഇത്ര രൂക്ഷമായി വേറെ ഒരു മുഖ്യമന്ത്രിക്കെതിരേയും കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്നും … Continue reading "മുഖ്യമന്ത്രിക്ക് നാണമില്ലെങ്കില്‍ അധികാരത്തില്‍ തുടരാം : കെ ആര്‍ ഗൗരിയമ്മ"
കുന്നംകുളം: സ്വകാര്യ ബസിന് തീപിടിച്ചു. യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 9ന് ആദൂരില്‍നിന്നും കുന്നംകുളത്തേക്ക് വന്നിരുന്ന ആയിഷ ബസിന്റെ ഡീസല്‍ ടാങ്കിനു സമീപം തീപിടിച്ചത്. പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ ബസ് നിര്‍ത്താന്‍ ജീവനക്കാരോട് വിളിച്ചുപറഞ്ഞെങ്കിലും ബസ് നിര്‍ത്താതെ മുന്നോട്ടുപോയി. യാത്രക്കാര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് ബസ് റോഡരുകില്‍ നിര്‍ത്തിയയുടനെ യാത്രക്കാര്‍ ബസില്‍നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് യാത്രക്കാരും നാട്ടുകാരുടെയും സഹായത്തോടെ വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു.
പുതുക്കാട്: മുളങ്ങ് സ്വര്‍ണാഭരണ നിര്‍മ്മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ ബംഗാള്‍ സ്വദേശി കൂടി മരിച്ചു. ദയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബാപ്പുവാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. പരുക്കേറ്റ പത്തോളം പേര്‍ ഇപ്പോഴും ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
തൃശ്ശൂര്‍ : പിടി തോമസ് എംപിയെ ട്രെയിന്‍ യാത്രക്കിടെ നെഞ്ച് വേദനയെതുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയ്‌നില്‍ യാത്രചെയ്യവെ ചാലക്കുടിയില്‍വെച്ച് പുലര്‍ച്ചെ രണ്ടുമണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ട് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എറണാകുളത്തുനിന്ന് കാസര്‍കോട്ടെയ്ക്ക് പോകുകയായിരുന്നു അദ്ദേഹം.

LIVE NEWS - ONLINE

 • 1
  4 hours ago

  മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

 • 2
  6 hours ago

  പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

 • 3
  6 hours ago

  പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

 • 4
  8 hours ago

  കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

 • 5
  20 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 6
  23 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 7
  1 day ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 8
  1 day ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 9
  1 day ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും