Saturday, February 23rd, 2019

തൃശൂര്‍: വിദേശത്ത് നിന്നും നെടുമ്പാശേരി വഴി കടത്തികൊണ്ടുവന്ന് കാറില്‍ കൊണ്ടുപോവുകയായിരുന്ന സ്വര്‍ണം പോട്ട പാലത്തിന് സമീപത്ത് വച്ച് കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേരെ ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ് അറസ്റ്റ് ചെയ്തു. ചാവക്കാട് പാലയൂര്‍ കുറുപ്പംവീട്ടില്‍ ഫഹാദ്(37), പൊന്തുവീട്ടില്‍ ഹാബിന്‍ (22)എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ പതിഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വിദേശത്ത് നിന്നും കൊണ്ടുവന്ന 560ഗ്രാം സ്വര്‍ണം പോട്ട ഫ്‌ളൈ ഓവറിന് സമീപം വച്ച് ഇന്നോവകാറിലും ഹുണ്ടായി ഐ10കാറിലുമായെത്തിയ കവര്‍ച്ചാ സംഘം സ്വര്‍ണ്ണം കൊണ്ടുപോവുകായയിരുന്ന കാറിനെ മറികടന്ന് വാഹനമിടിപ്പിച്ച് കാറടക്കം … Continue reading "കള്ളക്കടത്ത് സ്വര്‍ണക്കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍"

READ MORE
തൃശൂര്‍: പെരുമ്പടപ്പില്‍ കഞ്ചാവുകേസില്‍ പിടികിട്ടാപുള്ളികളായ അട്ടപ്പാടി പാടവയല്‍ ഊര് രാജന്‍, അട്ടപ്പാടി തെക്കുപന ഊര് കാളി എന്നിവരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നര കിലോ കഞ്ചാവുമായി 2011ല്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു.
തൃശൂര്‍: കേരള ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ ഒന്നാം സമ്മാനം 10 കോടി രൂപ അടാട്ട് വിളപ്പുംകാല്‍ സ്വദേശി പള്ളത്ത് വീട്ടില്‍ വല്‍സലക്ക്. ഭര്‍ത്താവ് മരിച്ച വല്‍സല(56) മൂന്നു മക്കളോടൊപ്പം അടാട്ടിലെ വാടക വീട്ടിലാണ് കഴിയുന്നത്. തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലെ എസ്എസ് മണിയന്‍ ഏജന്‍സി വിറ്റ ടിബി 128092 ടിക്കറ്റിനാണ് ബംപറടിച്ചത്. ചിറ്റിലപ്പിള്ളിയിലെ പഴയ വീടു തകര്‍ന്നതിനെത്തുടര്‍ന്ന് പുതിയ വീടു വെക്കുന്നതിനാണ് ഇവര്‍ വാടക വീട്ടിലേക്ക് മാറിയത്. വല്‍സലക്ക് ഏജന്‍സി കമ്മിഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപ ലഭിക്കും. … Continue reading "ഓണം ബംപര്‍ ഒന്നാം സമ്മാനം തൃശൂര്‍കാരിക്ക്"
തിരുവനന്തപുരത്ത് ഇന്ന് ഉച്ചക്കാണ് ടിക്കറ്റ് നറുക്കെടുപ്പ് നടന്നത്.
തൃശൂര്‍: കള്ളക്കടത്ത് സ്വര്‍ണ്ണം കവര്‍ച്ച നടത്തിയ സംഘത്തെക്കുറിച്ചുള്ള അന്വേഷണം എറണാകുളത്തേക്കും വ്യാപിപ്പിക്കും. ഇതുവരെയും അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്. ദുബായില്‍ നിന്നുമുള്ള ഒറ്റുപ്രകാരമാണ് ദേശീയ പാതയില്‍ പോട്ടയില്‍ വച്ച് കാര്‍ ആക്രമണവും കവര്‍ച്ചയും നടന്നതെന്ന് അന്വേഷണ സംഘത്തിന് ബോദ്ധ്യമായതായി അറിയുന്നു. ദുബായി വഴി സ്വര്‍ണ്ണം കടത്തിയ കൊടുവള്ളിയിലെ സംഘം ഈ മേഖലയില്‍ തുടക്കക്കാരാണെന്നും ഇവരുടെ ദൗത്യം തകര്‍ക്കുക എന്ന ലക്ഷ്യമാണ് കവര്‍ച്ച നടത്തിയവരുടെ പിന്നിലെന്നും പോലീസ് കരുതുന്നു. ചാലക്കുടി ഡിവൈ എസ്പിയുടെ കീഴിലുള്ള … Continue reading "കള്ളക്കടത്ത് സ്വര്‍ണ്ണക്കവര്‍ച്ച: അന്വേഷണം എറണാകുളത്തേക്കും"
തൃശൂര്‍: ബാങ്ക് ജീവനക്കാരന്‍ തൃശൂരില്‍ മരിച്ച നിലയില്‍. ചെമ്പൂക്കാവ് സ്വദേശി ഡേവിസ്(40) ആണ് മരിച്ചത്. തൃശൂര്‍ നഗരത്തിലുള്ള ഒരു ലോഡ്ജിന്റെ മുറ്റത്താണ് ഡോവിസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല.
തൃശൂര്‍: ചാലക്കുടി പാലത്തിന് മുകളിലൂടെയുള്ള തീവണ്ടികളുടെ വേഗത മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീണ്ടും കുറച്ചു. ചാലക്കുടിപ്പുഴക്ക് കുറുകെ സതേണ്‍ കോളജിന് സമീപത്തെ പാലത്തിന് മുകളിലൂടെയുള്ള തീവണ്ടികളുടെ വേഗതയാണ് നിയന്ത്രിച്ചിരിക്കുന്നത്. പ്രളയത്തില്‍ റെയില്‍വേ പാലത്തിന്റെ രണ്ട് വശങ്ങളിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. തെക്ക് ഭാഗത്താണ് കൂടുതലായും മണ്ണ് ഒലിച്ചുപോയിരിക്കുന്നത്. ഇവിടെ മണല്‍ച്ചാക്കുകള്‍ നിരത്തിയാണ് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. പാലത്തിന്റെ സുരക്ഷയ്ക്കായി കൂടുതല്‍ പരിശോധന വേണമെന്നാണ് ആവശ്യം.
തൃശൂര്‍: വടക്കാഞ്ചേരി സ്ത്രീ പീഡനക്കേസില്‍ ജാമ്യമെടുത്ത് മുങ്ങിയയാളെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പാര്‍ളിക്കാട് നടുപുരയ്ക്കല്‍ ദിലീപിനെയാണ്(35) അറസ്റ്റ് ചെയ്തത്. 2012ലാണ് കേസിനാസ്പദ സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

 • 1
  9 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  9 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  10 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  12 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  13 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  15 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  15 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  17 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  17 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം