Tuesday, September 18th, 2018

തൃശൂര്‍: മലക്കപ്പാറ സിരികുണ്ടറ കാഞ്ഞമല എസ്‌റ്റേറ്റില്‍ യുവതിയെ പുലി ആക്രമിച്ചു. എസ്‌റ്റേറ്റ് തൊഴിലാളിയായ കതിരവന്റെ ഭാര്യ മഹാലക്ഷ്മി(34)യാണ് പുലി ആക്രമിച്ചത്. കുളി കഴിഞ്ഞ് തുണി മുറ്റത്തെ അഴയില്‍ വിരിച്ചിടാന്‍ പുറത്തിറങ്ങിയപ്പോള്‍ തേയിലത്തോട്ടത്തിനുള്ളില്‍നിന്നും പുലി യുവതിയുടെ നേരെ ചാടുകയായിരുന്നു. പുലിയുടെ നഖംകൊണ്ട് ഇവരുടെ കൈക്കും കാലിനും സാരമായി പരിക്കേറ്റു. ഇവരെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം പൊള്ളാച്ചി അശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടികളെ പുലി ആക്രമിക്കാറുണ്ടെങ്കിലും മുതിര്‍ന്നവരെ ആക്രമിക്കുന്നത് അപൂര്‍വമാണ്. പുലിയെ പിടിക്കാനായി കൂടുവെക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു. … Continue reading "മലക്കപ്പാറ എസ്‌റ്റേറ്റില്‍ യുവതിയെ പുലി ആക്രമിച്ചു"

READ MORE
തൃശൂര്‍: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ദളിത് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന കേസിലെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. മോനൊടി കണ്ണോളി ജനാര്‍ദനന്റെ മകള്‍ ജീതു(29) വിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവിനെയാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിന് ദൃക്‌സാക്ഷികളായ കുടുംബശ്രീ അംഗങ്ങള്‍, കൊല ചെയ്തതിന് ശേഷം ഇയാള്‍ രക്ഷപ്പെടുന്നത് കണ്ട പ്രദേശവാസികള്‍ എന്നിവര്‍ പ്രതിയെ തിരിച്ചറിഞ്ഞു. കൃത്യം നടത്തിയതെങ്ങനെയെന്നു പോലീസിനു പ്രതി വിവരിച്ചു കൊടുത്തു. മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ … Continue reading "ദളിത് യുവതിയെ പെട്രോളൊഴിച്ചു കത്തിച്ച ് കൊന്നകേസ്; തെളിവെടുപ്പ് നടത്തി"
തൃശൂര്‍: രാമവര്‍മ്മപുരം എആര്‍ ക്യാമ്പിലെ കെഎപി ബറ്റാലിയന്‍ ഒന്നിലെ പോലീസുകാര്‍ക്ക് ഭക്ഷ്യവിഷ ബാധ. ചര്‍ദ്ദിയും വയറിളക്കവും കാരണം മുപ്പതിലധികം പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച മുതലാണ് ബറ്റാലിയനിലെ പോലീസുകാരില്‍ അസ്വസ്ഥത അനുഭവപ്പെട്ട് തുടങ്ങിയത്. ഭക്ഷണത്തിനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. കുടിവെള്ള ക്ഷാമം മൂലം കഴിഞ്ഞ ഞായറാഴ്ച മുതല്‍ പുറത്ത് നിന്നും ടാങ്കര്‍ ലോറിയിലെ വെള്ളമാണ് ക്യാമ്പില്‍ ഉപയോഗിക്കുന്നത്. ടാങ്കര്‍ ലോറി വെള്ളത്തിന്റെ സാമ്പിള്‍ ആരോഗ്യവകുപ്പ് വിദഗ്ദ പരിശോധനക്കായി ശേഖരിച്ചു. കുറച്ചു വര്‍ഷങ്ങളായി … Continue reading "രാമവര്‍മ്മപുരം എആര്‍ ക്യാമ്പി ഭക്ഷ്യവിഷ ബാധ; മുപ്പതിലധികം പോലീസുകാര്‍ ചികിത്സ തേടി"
തൃശൂര്‍: തൃശൂര്‍ ഇക്കണ്ടവാരിയര്‍ റോഡിലെ സ്ഥാപനങ്ങളില്‍ നിന്നും വില്‍പ്പന നികുതി വകുപ്പ് പത്ത് കോടിയുടെ സ്വര്‍ണ്ണം പിടികൂടി. സെയില്‍സ് ടാക്‌സ് ഇന്റലിജന്റ്‌സിന്റെ എറണാകുളം ഡെപ്യൂട്ടി കമ്മിഷണര്‍ എസ് ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പത്ത് കോടിയുടെ സ്വര്‍ണ്ണം പിടികൂടിയത്. സംസ്ഥാനത്ത് ജിഎസ്ടി നടപ്പാക്കിയ ശേഷം വകുപ്പ് നടത്തിയ ശക്തമായ പരിശോധനയിലാണ് അനധികൃത സ്വര്‍ണ്ണം പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തൃശൂര്‍: രാത്രി സമയത്ത് ഒോട്ടം വിളിച്ച് ഓട്ടോ വിജനമായ സ്ഥലത്തെത്തുമ്പോള്‍ ഡ്രൈവറെ ആക്രമിച്ച് കൈയിലുള്ള പണവും മറ്റും കവര്‍ച്ച ചെയ്യുകയും ഓട്ടോ തട്ടിയെടുക്കുകയും ചെയ്യുന്ന സംഘത്തിലെ മൂന്ന്‌പേര്‍ പോലീസ് പിടിയില്‍. പുറനാട്ടുകര സ്വദേശി കുരിശിങ്കല്‍ പ്രിന്റോ(27), അടാട്ട് അമ്പലംകാവ് സ്വദേശി നിതിനിക്കല്‍ വീട്ടില്‍ ലിയോ എന്ന ലിയോണ്‍(25), പുല്ലഴി സ്വദേശി മാളിക്കല്‍ വീട്ടില്‍ സിന്റോ വിന്‍സെന്റ് എന്നിവരാണ് പിടിയിലായത്. തൃശൂര്‍ പൂരദിവസം രാത്രി 10ന് തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ നിന്ന് ഒോട്ടം വിളിച്ച ഓട്ടോ പുല്ലഴി പാടത്ത് എത്തിയപ്പോള്‍ … Continue reading "ഒോട്ടം വിളിച്ച് ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം തട്ടുന്ന സംഘം പിടിയില്‍"
തൃശൂര്‍: പെട്രോളിന്റെയും ഡീസലിന്റെയും വില സര്‍വകാല റെക്കോഡിലെത്തിച്ച കേന്ദ്രസര്‍ക്കാരിനെതിരെ മെയ് നാലിന് സിപിഐ എം പ്രതിഷേധസംഗമം സംഘടിപ്പിക്കും. വൈകിട്ട് നാലിന് തൃശൂര്‍ കോര്‍പറേഷന്‍ പരിസരത്താണ് പ്രതിഷേധസംഗമം. 3.30ന് സിഎംഎസ് സ്‌കൂള്‍ പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. പ്രതിഷേധ സംഗമത്തില്‍ സിപിഐ എം നേതാക്കള്‍ സംസാരിക്കും. എണ്ണ വിലവര്‍ധന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇന്ധന വിലവര്‍ധനയിലൂടെ ജനങ്ങളില്‍നിന്ന് കവര്‍ന്നെടുത്തത് 20 ലക്ഷം കോടി രൂപയാണ്. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയിടിവിന്റെ ഗുണഫലം … Continue reading "പെട്രോള്‍-ഡീസല്‍ വിലവര്‍ധന; സിപിഐ എം പ്രതിഷേധസംഗമം മെയ് 4ന്"
അബദ്ധത്തില്‍ വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിനിടയാക്കിയത്.
വ്യാഴാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് കമ്പി പൊട്ടിവീണത്. 

LIVE NEWS - ONLINE

 • 1
  37 mins ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 2
  3 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 3
  5 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 4
  6 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 5
  6 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 6
  7 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 7
  7 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

 • 8
  8 hours ago

  ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

 • 9
  8 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു