Monday, September 24th, 2018

തൃശൂര്‍: ഇരിങ്ങപ്പുറത്ത്‌നിന്നും വില്‍പ്പനക്കായി കൊണ്ടുവന്ന 1.2 കിലോ കഞ്ചാവ് പിടികൂടി. വാടാനപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. കഞ്ചാവ് കൊണ്ടുവന്ന ചാവക്കാട് കടപ്പുറം ഇരട്ടപ്പുഴ ഓവാട്ട് സുഭാഷ് ചന്ദ്രനെ(24) എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം ഒന്നരയോടെ കോട്ടപ്പടി മണിഗ്രാം റോഡില്‍ ഇയാള്‍ കഞ്ചാവ് വില്‍ക്കാന്‍ നില്‍ക്കുന്നതിനിടെയാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

READ MORE
തൃശൂര്‍: ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. ഇരിങ്ങാലക്കുട പൊറത്തിശേരി സ്വദേശി ഊരകത്ത് വീട്ടില്‍ ഷണ്‍മുഖന്‍(55) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. ഇരിങ്ങാലക്കുട പൊറ്റിങ്ങല്‍ ക്ഷേത്രത്തിന് സമീപമുള്ള ശാന്തിനഗറിലുള്ള വത്സലവര്‍മയുടെ വീട്ടില്‍ മാവില്‍നിന്നും മാങ്ങ പറിക്കുമ്പോഴാണ് ഇരുമ്പ് തോട്ടി മാവിന്റെ സമീപത്തുകൂടി കടന്നുപോയ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റത്. ഉടനെതന്നെ ഷണ്‍മുഖനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിജയന്റെ മകനുമായി ബന്ധപ്പെട്ട സ്ഥലതര്‍ക്കത്തെ തുടര്‍ന്നാണ് അക്രമം നടന്നത്.
തൃശൂര്‍: കുന്നംകുളം കോടതി റോഡിന് സമീപം വാടകക്ക് താമസിക്കുന്ന ടെയ്‌ലര്‍ ചെറുകുന്ന് സ്വദേശി ചുങ്കത്ത് ഉല്ലാസിന്റെ ഓടിട്ട വീടിന്റെ ഓട് ഇളക്കിമാറ്റി അകത്തു കടന്ന് മോഷണം. മോഷ്ടാവ് ഉല്ലാസിന്റെ മകളുടെ മുറിയില്‍നിന്ന് രണ്ടു മൊബൈല്‍ ഫോണുകളും ഒരു ടാബും 3000 രൂപയുമാണ് മോഷ്ടിച്ചത്. മകളുടെ ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെഴുന്നേറ്റെങ്കിലും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 2.45 നാണ് സംഭവം. ഓടിട്ട വീടിന്റെ മുന്‍വശത്തെ വരാന്തയിലാണ് ഓടിളക്കി മാറ്റിയശേഷം മോഷ്ടാവ് ആദ്യം കടന്നത്. അകത്തു കടക്കാന്‍ കഴിയാതിരുന്ന … Continue reading "വീടിന്റെ ഓട് ഇളക്കിമാറ്റി അകത്തു കടന്ന് മോഷണം"
തൃശൂര്‍: കയ്പമംഗലം പെരിഞ്ഞനത്ത് ഓട്ടോ ഡ്രൈവറെ തലക്കടിച്ചു പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സ്വദേശികളായ മണത്തലവീട്ടില്‍ സച്ചിന്‍(24), ചെട്ടിയാട്ടില്‍ അവിനാശ് എന്നിവരെയാണ് എസ്‌ഐ പികെ മോഹിത്തും സംഘവും അറസ്റ്റ് ചെയ്തത്. മേയ് 11 ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. പെരിഞ്ഞനത്തെ എസ്ബിഐ എടിഎം കൗണ്ടറിനടുത്തിരുന്ന കൊറ്റംകുളത്തെ ഓട്ടോ ഡ്രൈവര്‍ കൊല്ലാറ ബിജോയി(37)ക്കാണ് തലക്കടിയേറ്റത്. തലക്ക് സാരമായി പരുക്കേറ്റ ഇയാള്‍ ഇരിങ്ങാലക്കുട സഹകരണാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഒരാള്‍ … Continue reading "ഓട്ടോ ഡ്രൈവറെ തലക്കടിച്ച പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍"
ചാലക്കുടി റോട്ടറി ക്ലബിന്റേയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റേയും സഹകരണത്തോടെ 16 ലക്ഷം രൂപ ചെലവിലാണ് അതിരപ്പിള്ളി വ്യൂ പോയിന്റിന്റെ തയ്യാറാകുന്നത്.
തൃശൂര്‍: ബസ് യാത്രക്കിടെ 13 വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡല്‍ഹി സ്വദേശി ഇരിങ്ങാലക്കുടയില്‍ പിടിയിലായി. ശൈലേന്ദ്രര്‍ ഗാര്‍ഗി(60)നെയാണ് സിഐ എം.കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇരിങ്ങാലക്കുടയില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ കോണത്തുകുന്നിലാണ് ഇയാള്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി കരഞ്ഞ് ബഹളം വെക്കുകയും നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഡല്‍ഹിയില്‍ സ്വന്തമായി സ്റ്റീല്‍ ടാപ്പ് ബിസിനസ് നടത്തുന്ന ഇയാള്‍ ബിസിനസ് ആവശ്യത്തിനായി … Continue reading "ബസില്‍ പീഡനശ്രമം; ഡല്‍ഹി സ്വദേശി അറസ്റ്റില്‍"
തൃശൂര്‍: ചാവക്കാട് കോടതിക്കടുത്ത് കടമുറിക്ക് മുന്നില്‍ കഞ്ചാവുചെടികള്‍ കണ്ടെത്തി. പാഴ്‌ച്ചെടികള്‍ക്കിടയിലാണ് രണ്ടുമാസം വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടികള്‍ കണ്ടത്. സ്വകാര്യ വ്യക്തിയുടെ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന കടമുറിക്ക് മുന്നിലാണ് 40, 31 സെന്റിമീറ്റര്‍ വീതം ഉയരമുള്ള രണ്ട് കഞ്ചാവുചെടികള്‍ കണ്ടെത്തിയത്. ചാവക്കാട് എക്‌സൈസ് അധികൃതരെത്തി പറിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി അനിലാല്‍, പ്രിവന്റീവ് ഓഫിസര്‍മാരായ ഒ.പി.സുരേഷ് കുമാര്‍, പി.ആര്‍.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയതാണോയെന്ന് അന്വേഷിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

LIVE NEWS - ONLINE

 • 1
  3 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

 • 2
  5 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 3
  6 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 4
  10 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 5
  10 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 6
  11 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 7
  12 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  12 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 9
  12 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു