Friday, August 17th, 2018
തൃശൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എട്ട് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അഞ്ചു വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും. പുന്നയൂര്‍ക്കുളം പനന്തറ വലിയകത്ത് ഖലീല്‍(27), സഹോദരന്‍ അഷ്‌കര്‍(20), മന്ദലാംകുന്ന് തേച്ചന്‍പുരയ്ക്കല്‍ നൗഷാദ്(25), തേച്ചന്‍പുരയ്ക്കല്‍ നബീല്‍(24), ഐനിക്കല്‍ സുബൈര്‍(33), തേച്ചന്‍പുരയ്ക്കല്‍ ഷൗക്കത്തലി(20), ആദില്‍(20), എടക്കഴിയൂര്‍ പാലക്കല്‍ അഷ്‌കര്‍(20) എന്നിവരെയാണ് അഡീഷനല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കണം. പുന്നയൂര്‍ക്കുളം പാപ്പാളി പടിഞ്ഞാറെയില്‍ ഷിഹാബിനെ വടിവാള്‍കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
തൃശൂര്‍: അതിരപ്പിള്ളി-വാഴച്ചാല്‍ വനമേഖലയില്‍പെയ്ത കനത്തമഴയെത്തുടര്‍ന്നുള്ള മലവെള്ളപ്പാച്ചിലും അണക്കെട്ടുകള്‍ തുറന്നതും മൂലം ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകുന്നു. മലവെള്ളം കൂടുതല്‍ ഒഴുകിയെത്തിയതോടെ അപകടഭീഷണി ഭയന്ന് വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ നിന്നും സഞ്ചാരികളെ ഒഴിപ്പിച്ചു. ഉച്ചക്ക് പന്ത്രണ്ടോടെ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ആനമല റോഡില്‍ സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിരപ്പിള്ളിയില്‍നിന്നും മലക്കപ്പാറയില്‍നിന്നും ആനമല റോഡിലൂടെ വിനോദസഞ്ചാരികളുടെ വാഹനങ്ങളെ കടത്തിവിടുന്നില്ല.
മുനമ്പത്ത് നിന്നും 14 പേരുമായി മത്സ്യ ബന്ധനത്തിന് പോയ മത്സ്യബന്ധനബോട്ടാണ് കപ്പലില്‍ ഇടിച്ച് അപകടമുണ്ടായത്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്നലെയാണ് കേരളത്തിലെത്തിയത്.
തൃശൂര്‍: കായല്‍ ശുചീകരണത്തിനിടെ അട്ടയുടെ കടിയേറ്റ് ചികിത്സയിലിരിക്കേ അണുബാധയേറ്റ് തൊഴിലുറപ്പു ജീവനക്കാരി മരിച്ചു. ഇരട്ടപ്പുഴ സ്വദേശിനി രാധ(60)ആണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് ചാവക്കാട് മത്തിക്കായല്‍ ശുചീകരണത്തിനിടെ തൊഴിലുറപ്പു ജീവനക്കാരിയായ രാധക്ക് കാലില്‍ അട്ടയുടെ കടിയേറ്റത്. കടിയേറ്റ ഭാഗത്ത് ദിവസങ്ങള്‍ക്കു ശേഷം അണുബാധയും പഴുപ്പും ബാധിച്ചെങ്കിലും രാധ വിദഗ്ധചികിത്സയൊന്നും തേടിയിരുന്നില്ല. പഴുപ്പ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാധയെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലില്‍ നീരും കടുത്ത പനിയും ഉണ്ടായിരുന്നു. പരിശോധനകള്‍ക്കു ശേഷം ആശുപത്രി അധികൃതര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് … Continue reading "അട്ടയുടെ കടിയേറ്റ് തൊഴിലുറപ്പു ജീവനക്കാരി മരിച്ചു"
തൃശൂര്‍: കയ്പ്പമംഗലത്ത് നിരവധി കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം പള്ളിപറമ്പില്‍ പ്രവീണ്‍(35)നെയാണ് എസ്‌ഐ പികെ മോഹിത്തും സംഘവും അറസ്റ്റ് ചെയ്തത്. 2014ല്‍ കൊപ്രക്കളത്ത് ബാറില്‍ വെച്ച് ജീവനക്കാരനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഈ കേസിലെ മറ്റു രണ്ട് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇയാളെ കാട്ടൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രവീണിനെതിരെ അന്തിക്കാട്, പാവറട്ടി, ഇരിങ്ങാലക്കുട, തൃശൂര്‍ വെസ്റ്റ്, മുളങ്കുന്നത്ത് … Continue reading "പിടികിട്ടാപ്പുള്ളി പോലീസിന്റെ പിടിയില്‍"
തൃശൂര്‍: അതിരപ്പിള്ളി, വാഴച്ചാല്‍ മേഖലയില്‍ മഴ ശക്തമായതിനാല്‍ മലക്കപ്പാറ റോഡും, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനവും താല്‍ക്കാലികമായി അടച്ചിട്ടതായി വാളച്ചാല്‍ ഡിഎഫ്ഒ അറിയിച്ചു. കനത്തമഴയില്‍ ചാര്‍പ്പയില്‍ ഉരുള്‍പൊട്ടലിനും സമാനമായ മലവെള്ളപാച്ചില്‍ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ ഭാഗത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണെമന്നും ഡിഎഫ്ഒ അറിയിച്ചു.

LIVE NEWS - ONLINE

 • 1
  10 hours ago

  ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

 • 2
  11 hours ago

  നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

 • 3
  13 hours ago

  മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

 • 4
  14 hours ago

  ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

 • 5
  14 hours ago

  പ്രളയത്തില്‍ മുങ്ങി കേരളം

 • 6
  15 hours ago

  ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

 • 7
  16 hours ago

  വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

 • 8
  18 hours ago

  ഭയപ്പെടേണ്ട: മുഖ്യമന്ത്രി

 • 9
  19 hours ago

  150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി