Tuesday, November 20th, 2018

തിരു: കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരെയുണ്ടായ ആക്രമണം ഇടതുമുന്നണിക്കു കളങ്കമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പന്ന്യന്‍.  

READ MORE
തിരു: വിചാരണകൂടാതെ മദനിയെ അനന്തമായി തടവിലിടുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മദനിയുടെ ജാമ്യാപേക്ഷയില്‍ കേരളത്തിന്റെ നിലപാട് ആരാഞ്ഞാല്‍ വിശദീകരണം നല്‍കും. മറ്റൊരു സംസ്ഥാനത്തുള്ള കേസാണിത്. കേസില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ല. എന്നാല്‍, മദനിയെ അനന്തമായി ജയിലില്‍ അടക്കുന്നതിനോട് ഒരു നിലക്കും യോജിക്കാനാവില്ല. ആര് ഇങ്ങനെ തടവില്‍ കഴിഞ്ഞാലും സര്‍ക്കാര്‍ നയം ഇതായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരു: ലോക സ്‌കൂള്‍ മീറ്റിനുള്ള ഇന്ത്യന്‍ ടീമിലെ അഞ്ച് മലയാളി താരങ്ങളുടെ യാത്രാച്ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഓരോ താരത്തിനും രണ്ടര ലക്ഷം രൂപ വീതം ചിലവരുമെന്നാണ് കണക്കാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നവംബറില്‍ ബ്രസീലിലാണ് ലോക സ്‌കൂള്‍ മീറ്റ. മൊത്തം ഏഴ് മലയാളി താരങ്ങളെയാണ് ഇന്ത്യന്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്. ഇതില്‍ പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സലിന്റെയും കല്ലടി സ്‌കൂളിലെ അബ്ദുള്ള അബൂബക്കറിന്റെയും ചിലവ് സായി … Continue reading "ലോക സ്‌കൂള്‍ മീറ്റ്; അഞ്ച് മലയാളി താരങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം"
തിരു: കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗംമാറ്റി. ഇന്നുച്ച തിരിഞ്ഞ് അധ്യാപക ഭവനില്‍ ചേരേണ്ട യോഗമാണ് ജോസഫ് വിഭാഗം ബഹിഷ്‌കരിതിനെ തുടര്‍ന്ന് മാറ്റിവെച്ചത്. പി.സി.ജോര്‍ജുള്ള യോഗത്തില്‍ പങ്കെടുക്കില്ലെന്ന തീരുമാനത്തിന്റെ ഭാഗമായായാണു ജോസഫ് വിഭാഗം യോഗം ബഹിഷ്‌കരിച്ചത്. യോഗത്തിനെത്തില്ലെന്ന തീരുമാനം ജോസഫ് വിഭാഗം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയെ അറിയിച്ചിരുന്നു. ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടു മതി യോഗം ചേരുന്നതെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസിന് ഒരു ലോക്‌സഭാ സീറ്റ് മതി എന്ന പി.സി.ജോര്‍ജിന്റെ പ്രസ്താവന പാര്‍ട്ടിയിലെ ഒരു … Continue reading "കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; സ്റ്റിയറിംഗ് കമ്മിറ്റി യോഗംമാറ്റി"
തിരു: സംസ്ഥാനത്തെ ഇളക്കിമറിച്ച സോളാര്‍ കേസ് ഹൈക്കോടതി റിട്ട. ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ അന്വേഷിക്കും. ആറു മാസമാണ് ജുഡീഷ്യല്‍ കമ്മീഷന്റെ കാലാവധി. സിറ്റിംഗ് ജഡ്ജിമാരെ വിട്ടുനല്‍കാനാകില്ലെന്ന് ഹൈക്കോടതി ഫുള്‍കോര്‍ട്ട് യോഗം കഴിഞ്ഞ ദിവസം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിരമിച്ച ജഡ്ജിയുടെ സേവനം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് നേരത്തെ സര്‍ക്കാര്‍ തയാറാക്കിയിരുന്നു. 1996 ജനുവരിയില്‍ ഹൈക്കോടതി ജഡ്ജിയായ ശിവരാജന്‍ 2004 ലാണ് വിരമിച്ചത്. … Continue reading "സോളാര്‍ കേസ് റിട്ട. ജസ്റ്റിസ് ശിവരാജന്‍ അന്വേഷിക്കും"
 തിരു: ശക്തമായ പ്രതികരണവും പ്രവര്‍ത്തനവുമായി ഇനിയും മുന്നോട്ടുപോവുമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. പരസ്യപ്രസ്താവന നടത്തുന്നതില്‍ നിന്ന് തന്നെ ആരും വിലക്കിയിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി.സി ജോര്‍ജിന്റെ ഇങ്ങനെ പ്രതികരിച്ചത്. ജനങ്ങള്‍ക്കു വേണ്ടി സേവനം ചെയ്യാന്‍ ഒരു സ്ഥാനവും വേണമെന്നില്ല. മാണിസാര്‍ പറഞ്ഞാല്‍ രാജിവെക്കാന്‍ താന്‍ തയാറാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. സീറ്റുകള്‍ പിടിച്ചുവാങ്ങാന്‍ താന്‍ നോക്കുന്നുവെന്ന പ്രചരണം തെറ്റാണ്. നിലവില്‍ കേരള കോണ്‍ഗ്രസിന് ലോക്‌സഭയില്‍ ഒരു എംപിയാണ് ഉള്ളത്. അത്രയും മതിയെന്നാണ് … Continue reading "ശക്തമായ പ്രതികരണവുമായി മുന്നോട്ടുപോവും: പി.സി ജോര്‍ജ്"
തിരു: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം പിടികൂടി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ സിംഗപ്പൂരില്‍ നിന്നു വന്ന എട്ട് യാത്രക്കാരില്‍ നിന്നാണ് ഒരു കോടി രൂപ വില വരുന്ന സ്വര്‍ണം പികൂടിയത്. തമിഴ്‌നാട്ടിലെ മധുര, തിരുച്ചിറപ്പള്ളി സ്വദേശികളാണിവര്‍. ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യാത്രക്കാര്‍ പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് പിടിയിലായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി, കരിപ്പൂര്‍ എന്നീ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് … Continue reading "തിരുവനന്തപുരം വിമാനത്താവളത്തില്‍ മൂന്ന്കിലോ സ്വര്‍ണം പിടികൂടി"
തിരു: മുന്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാറും ഭാര്യ ഡോ.യാമിനി തങ്കച്ചിയും വേര്‍പിരിഞ്ഞു. തിരുവനന്തപുരം കുടുംബകോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്. ഒത്തുപോകാന്‍ കഴിയില്ലെന്ന് കൗണ്‍സിലിംഗില്‍ ഇരുവരും അറിയിച്ചതിനെതുടര്‍ന്നാണ് വിവാഹമോചനം അനുവദിച്ചത്. സംവിധായകന്‍ ഷാജി കൈലാസ്, അഭിഭാഷകന്‍ എന്നിവരോടൊപ്പമാണ് ഗണേഷ്‌കുമാര്‍ കോടതിയിലെത്തിയത്. യാമിനിയോടൊപ്പം അഭിഭാഷകയാണ് ഉണ്ടായിരുന്നത്. രാവിലെ 9.30ന് ആരംഭിച്ച കൗണ്‍സലിംഗ് 45 മിനിട്ടോളം നീണ്ടു. കഴിഞ്ഞ ഏപ്രില്‍ 10നാണ് ഇരുവരും വിവാഹമോചന ഹര്‍ജി നല്‍കിയത്.

LIVE NEWS - ONLINE

 • 1
  56 mins ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 2
  2 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 3
  5 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 4
  7 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 5
  8 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 6
  8 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 7
  9 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 8
  10 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 9
  10 hours ago

  ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി