Friday, September 21st, 2018

തിരു: സോളാര്‍ തട്ടിപ്പ്‌ കേസിലെ പ്രതികളുമായി പി.ആര്‍.ഡി ഡയറക്ടര്‍ എ.ഫിറോസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ പി.ആര്‍.ഡിയുടെ ചുമതലയുള്ള മന്ത്രി കെ.സി ജോസഫ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു. സരിത എസ്‌. നായരും ബിജു രാധാകൃഷ്‌ണനും മുമ്പു നടത്തിയ തട്ടിപ്പുകളില്‍ ഫിറോസിനും പങ്കുള്ളതായാണ്‌ ആരോപണമുയര്‍ന്നിരുന്നത്‌. ഫിറോസിനെ നിയമിച്ചത്‌്‌ എല്‍.ഡി.എഫ്‌ ഭരണകാലത്താണ്‌. എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെകാലത്ത്‌ ഫിറോസിനെതിരെ അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നടപടി തീരുമാനിക്കാന്‍ വകുപ്പ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും കെ.സി ജോസഫ്‌ പറഞ്ഞു. 

READ MORE
തിരു: എന്‍ജിനീയറിങ്‌ പ്രവേശപരീക്ഷയുടെ റാങ്ക്‌ ലിസ്റ്റ്‌ ഇന്ന്‌ പ്രസിദ്ധീകരിക്കും. ഉച്ചക്ക്‌ 12.30ന്‌ സെക്രട്ടേറിയറ്റ്‌ പി.ആര്‍. ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്‌ റാങ്കുകള്‍ പ്രഖ്യാപിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്സ്‌ എന്നിവയില്‍ ലഭിച്ച മാര്‍ക്ക്‌ കൂടി ചേര്‍ത്ത റാങ്ക്‌പട്ടികയാണ്‌ പ്രസിദ്ധീകരിക്കുക. www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ റാങ്ക്‌ ലിസ്റ്റ്‌ ലഭ്യമാകും. 
തിരു: സംസ്ഥാനത്ത്‌ അടുത്ത 24 മണിക്കൂറിനകം ഒറ്റപ്പെട്ട കനത്ത മഴക്ക്‌ സാധ്യതയുണ്ടെന്ന്‌ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂരില്‍ ഒറ്റ ദിവസം കൊണ്ട്‌ 18 സെ. മീ മഴയാണ്‌ ലഭിച്ചത്‌. വടകര 12, കോഴിക്കോട്‌, കൊയിലാണ്ടി, പൊന്നാനി 10 സെ.മീ, കുന്ദംകുളം 11, പിറവം 14 സെ.മീ, വീതവും മഴ ലഭിച്ചു. ഇപ്പോഴും ഇടുക്കിയില്‍ 19 ശതമാനവും പമ്പകക്കിയില്‍ 15 ശതമാനവുമാണ്‌ ജലനിരപ്പ്‌. നേര്യമംഗലം, ലോവര്‍പെരിയാര്‍, പെരിങ്ങല്‍ സംഭരണികള്‍ നിറഞ്ഞിട്ടുണ്ട്‌. സംഭരണശേഷി കുറഞ്ഞ നിലയങ്ങളിലെ ജലവൈദ്യുതി … Continue reading "സംസ്ഥാനത്ത്‌ കനത്ത മഴ തുടരും"
മലയിന്‍കീഴ്: ഭര്‍ത്താവ് കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊല്ലാന്‍ ശ്രമിച്ച ഗര്‍ഭിണിയെ ഗുരുതരാവസ്ഥയില്‍ തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്തിയൂര്‍ക്കോണം കാരണംകോട് സിമി ഭവനില്‍ ദിലീപിന്റെ മകള്‍ സിനിയെയാണ്(20) ഭര്‍ത്താവായ രഞ്ജിത് കൊല്ലാന്‍ ശ്രമിച്ചത്. അന്തിയൂര്‍ക്കോണത്ത് ഫിനാന്‍സ് സ്ഥാപനം നടത്തി വരുന്ന രഞ്ജിത്തിന്റെത് പ്രേമവിവാഹമായിരുന്നു. ആദ്യമൊക്കെ സിനിയുടെ വീട്ടുകാര്‍ സഹകരിച്ചില്ലെങ്കിലും പിന്നീട് ഇവരുമായി അടുപ്പത്തിലായി. തുടര്‍ന്ന് ദിലീപില്‍ നിന്നും മരുമകന്‍ മൂന്ന് ലക്ഷം രൂപ കടമായി വാങ്ങി. സ്ത്രീധനമായി പണം വേണമെന്ന ആവശ്യവുമായി സ്ഥിരം വീട്ടില്‍ വഴക്കുണ്ടാകാറുണ്ടെന്ന് ദിലീപ് പറയുന്നു. … Continue reading "ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം"
തിരു : ആറ്റിങ്ങലില്‍ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരെ കെട്ടിയിട്ട ശേഷം വന്‍ കവര്‍ച്ച. മുഖം മൂടി അണിഞ്ഞ് ആയുധങ്ങളുമായി എത്തിയ മൂന്നംഗ സംഘമാണ് ഇന്ന് രാവിലെ സ്ഥാപനത്തിലെ അഞ്ച് ജീവനക്കാരെ കെട്ടിയിട്ട ശേഷം അഞ്ച് ലക്ഷം രൂപയും രണ്ടു കിലോ സ്വര്‍ണവും കവര്‍ന്നത്. ദേശീയപാതയില്‍ പോലീസ് സ്റ്റേഷന് 100 മീറ്റര്‍ മാത്രം അകലെയാണ് സംഭവം.
തിരു : വിവാദ പ്രസ്താവനകള്‍ നടത്തുന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരേ മന്ത്രി കെ സി ജോസഫിനു പിന്നാലെ കെ പി സി സി വക്താവ് എം എം ഹസ്സനും രംഗത്ത്. ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ നിരുത്തരവാദപരമാണെന്ന് ഹസന്‍ ആരോപിച്ചു. ചീഫ് വിപ്പെന്ന നിലയില്‍ അദ്ദേഹം കുറച്ചുകൂടി സമചിത്തത പാലിക്കണം. മുന്നണിയിലെ കാര്യങ്ങളിലാണ് അദ്ദേഹം പ്രതികരിക്കേണ്ടത്. പി സി ജോര്‍ജ് എല്ലാവര്‍ക്കുമെതിരേ ആരോപണമുന്നയിക്കുകയാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. വായില്‍ തോന്നിയത് വിളിച്ചു പറയുന്ന പി സി … Continue reading "ജോര്‍ജിനെതിരെ ഹസ്സനും രംഗത്ത്"
തിരു : കള്ളനോട്ടുമായി പോലീസ് ഉദ്യഗസ്ഥനും ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥനുമടക്കം മൂന്നു പേര്‍ പിടിയില്‍. നന്ദാവനം എ ആര്‍ ക്യാമ്പ് ഗ്രേഡ് 1 എ എസ് ഐ അനില്‍കുമാര്‍, ഐ എസ് ആര്‍ ഒ മുന്‍ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം മുടവന്‍മുകള്‍ സ്വദേശി മാധവക്കുറുപ്പ്, പേട്ട സ്വദേശി സുനില്‍ തോമസ്, തപസി മുത്തു എന്നിവരാണ് പിടിയിലായത്. മാധവക്കുറുപ്പിന്റെ ഫഌറ്റില്‍ നിന്ന് 2,80,000 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം കൊല്ലം റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ആറരലക്ഷം … Continue reading "കള്ളനോട്ട് എ എസ് ഐ അടക്കം മൂന്ന് പേര്‍ പിടിയില്‍"
തിരു: കേരളമോഡല്‍ വികസനത്തിന്‌ നിറംമങ്ങിയെന്നും വികസന നയത്തിന്‌ കാലാനുസൃത മാറ്റം വേണമെന്നും ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച്‌ ഭരണത്തിന്‌ സുതാര്യത വേണമെന്നും കെ പി സി സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭ പുനപ്രവേശം സംബന്ധിച്ച വിഷയത്തില്‍ പരസ്യ പ്രതികരണത്തിന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റിന്റെ വിലക്കുണ്ട്‌. മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ രണ്ട്‌പ്രാവശ്യം ചര്‍ച്ച നടന്നുവെന്നത്‌ വാസ്‌തവമാണ്‌. മന്ത്രിസഭയില്‍ പ്രവേശിക്കുമോ ഇല്ലയോ എന്ന കാര്യം ഹൈക്കമാന്റ്‌ തീരുമാനിക്കും. ഉചിത സമയത്ത്‌ ആ തീരുമാനം വരും. ഈ വിഷയംവിവാദമായതുമായി … Continue reading "കേരളമോഡലിന്‌ നിറംമങ്ങി; ഭരണത്തിന്‌ സുതാര്യത വേണമെന്ന്‌ ചെന്നിത്തല"

LIVE NEWS - ONLINE

 • 1
  4 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  4 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  6 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  7 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  9 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  10 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  14 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  14 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  15 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി