Thursday, April 25th, 2019

തിരു: സോഷ്യലിസ്റ്റ് ജനത പാലക്കാട് മത്സരിക്കാന്‍ ധാരണയായി. സ്ഥാനാര്‍ഥിയെ സംസ്ഥാന സമിതി ചേര്‍ന്ന് തീരുമാനിക്കും. പാലക്കാട് സീറ്റ് നല്‍കാമെന്നും തോറ്റാല്‍ രാജ്യസഭ സീറ്റ് നല്‍കുന്നത് പരിഗണിക്കാമെന്ന പുതിയ ഫോര്‍മുലയാണ് ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സോഷ്യലിസ്റ്റ് ജനതയ്ക്കു മുന്നില്‍ വച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എം.ബി. രാജേഷിനോട് ആയിരത്തഞ്ഞൂറോളം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനി മത്സരിച്ചു പരാജയപ്പെട്ട സീറ്റാണിത്.      

READ MORE
    തിരു: ആര്‍എസ്പി വികാരത്തിനടിമപ്പെടരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിക്കുള്ളില്‍ പരിഹരിക്കണം. ഇടതു മുന്നണിയില്‍ ഉറച്ചു നില്‍ക്കണം. ആര്‍എസ്പി നല്‍കിക്കൊണ്ടിരിക്കുന്നത് വലിയ രാഷ്ട്രീയ സംഭാവനയാണ്. ഇടത് ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള ഒരു നടപടിയും എടുക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. സീറ്റു ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ഒറ്റയ്ക്കു മത്സരിക്കാന്‍ ആര്‍എസ്പി തീരുമാനിച്ച സാഹചര്യത്തിലാണ് പിണറായിയുടെ പ്രതികരണം. സിപിഎമ്മും സിപിഐയും ഏകപക്ഷീയമായാണ് സീറ്റു നിര്‍ണയം നടത്തുന്നതെന്ന് ആര്‍എസ്പി അടക്കമുള്ള ഘടകകക്ഷികള്‍ ആരോപിച്ചിരുന്നു.
        തിരു: കൊല്ലം ലോക്‌സഭ സീറ്റ് തര്‍ക്കത്തില്‍ ഇടതു മുന്നണി വിടാനൊരുങ്ങുന്ന ആര്‍എസ്പിയെ സ്വാഗതം ചെയ്യുന്നതായി കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ആര്‍എസ്പി മുന്നണി വിട്ടു വന്നാല്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് സുധീരന്‍ വ്യക്തമാക്കി. വിഷയം പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ ആര്‍എസ്പി ആദ്യം നിലപാട് വ്യക്തമാക്കട്ടെ. യുഡിഎഫുമായി മുന്‍പും സഹകരിച്ചിട്ടുള്ള മികച്ച പാര്‍ട്ടിയാണ് ആര്‍എസ്പിയെന്നും സുധീരന്‍ പറഞ്ഞു. ആര്‍എസ്പിയുടെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് കെപിസിസി ഉപാധ്യക്ഷന്‍ … Continue reading "ആര്‍എസ്പിക്ക് സ്വാഗതം: സുധീരന്‍"
      തിരു: കേരള കോണ്‍ഗ്രസ്-ബിയെ അവഗണിച്ചതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ കാണാമെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. അവയ്‌ലബിള്‍ യുഡിഎഫാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഒരു ഏകോപനവുമില്ല. കേരള കോണ്‍ഗ്രസ്-എമ്മില്‍ ലയിച്ചതോടെ പി.ജെ.ജോസഫ് വിഭാഗത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബാലകൃഷ്ണപിള്ള യുഡിഎഫിനെതിരെ രംഗത്ത് വന്നത്.
        തിരു:  ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പാര്‍ട്ടിനടപടിയില്‍ വിഎസ് അച്യുതാനന്ദന്‍ അതൃപ്തി അറിയിച്ചു. നടപടി അപൂര്‍ണമാണെന്ന് മാധ്യമങ്ങളോട് വി.എസ് വ്യക്തമാക്കി. ടിപിയുടെ കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയമില്ലെന്നു പറയാനാവില്ല. മാത്രമല്ല രാഷ്ട്രീയം പൂര്‍ണമായി തള്ളിക്കളയാനാവില്ല. പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. അതേതുടര്‍ന്നാണ് രാമചന്ദ്രനെ പുറത്താക്കിയത്. എങ്കിലും ഇപ്പോഴത്തെ നടപടി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉയരുന്ന സ്ഥിതിക്ക് പ്രകാശ് കാരാട്ട് തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നു … Continue reading "ടിപി വധക്കേസ്; പാര്‍ട്ടി റിപ്പോര്‍ട്ട് അപൂര്‍ണം: വിഎസ്"
      തിരു: ആര്‍എം പി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകം വ്യക്തിവൈരാഗ്യത്തിന്റെ ഫലമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ടി.പി. വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുന്നുമക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രന് ടിപിയോടുള്ള വ്യക്തിവിരോധമാണു കൊലയില്‍ കലാശിച്ചതെന്നാണ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ നേരിട്ടു നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതെന്നാണ് കണ്ടെത്തല്‍. തുടര്‍ന്ന് സിപിഎം പ്രാദേശിക നേതാവായ രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കനും തീരുമാനിച്ചു. രാമചന്ദ്രന്‍ ഉള്‍പ്പെടെ മൂന്നു പാര്‍ട്ടിക്കാരെയാണു കുറ്റക്കാരായി കോടതി … Continue reading "ടിപി വധം വ്യക്തിവൈരാഗ്യത്തിന്റെ ഫലം: സിപിഎം"
          തിരു: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി മലപ്പുറത്ത് പി.കെ. സൈനബയും എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസും മല്‍സരിക്കുമെന്ന് സൂചന. സിപിഎം സംസ്ഥാന സമിതിയംഗമാണ് സൈനബ. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ക്രിസ്റ്റി ഫെര്‍ണാണ്ടസ്. അതേസമയം, പൊന്നാന്നി, പത്തനംതിട്ട, ഇടുക്കി എന്നീ മൂന്ന് മണ്ഡലങ്ങള്‍ ഒഴികെയുള്ളവയില്‍ സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കുമെന്നാണ് സൂചന. ഫ്രാന്‍സിസ് ജോര്‍ജ് തയാറായാല്‍ ഇടുക്കി സീറ്റില്‍ മറ്റൊരു സ്ഥാനാര്‍ഥി വേണ്ടെന്ന തീരുമാനത്തിലാണ് സെക്രട്ടേറിയറ്റ്. കസ്തൂരിരംഗന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ … Continue reading "മലപ്പുറത്ത് സൈനബയും എറണാകുളത്ത് ക്രിസ്റ്റിയും മല്‍സരിക്കും"
      തിരു: വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ സുധാകരന്‍ മല്‍സരിക്കുമെന്ന് സുചന. കണ്ണൂരില്‍ സുധാകരന്‍ മല്‍സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെക്കുറെ ധാരണയായതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നേരത്ത യുഡിഎഫിന്റെ മണ്ഡലമായിരുന്ന കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എപി അബ്ദുള്ളക്കുട്ടിയിലൂടെ തിരിച്ചുപിടിച്ച എല്‍ഡിഎഫിന് അബ്ദുള്ളക്കുട്ടി പാര്‍ട്ടിമാറിയതോടെ നഷ്ടപ്പെടുകയായിരുന്നു. നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കാന്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗം പികെ ശ്രീമതിയെ രംഗത്തിറക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് യുഡിഎഫ് സുധാകരനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കാനൊരുങ്ങുന്നത്. അങ്ങിനെയെങ്കില്‍ … Continue reading "കണ്ണൂരില്‍ കെ സുധാകരന്‍ മല്‍സരിച്ചേക്കും"

LIVE NEWS - ONLINE

 • 1
  14 mins ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 2
  14 mins ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 3
  35 mins ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 4
  36 mins ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 5
  43 mins ago

  കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

 • 6
  2 hours ago

  ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

 • 7
  2 hours ago

  അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

 • 8
  3 hours ago

  കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

 • 9
  3 hours ago

  ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം