Sunday, February 17th, 2019

      തിരു: തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ടി.പി. തന്നെ പറഞ്ഞിരുന്നുവെന്ന് കെ കെ രമയുടെ മൊഴി. ടിപിയെ വെള്ള പുതപ്പിച്ചു കിടത്തുമെന്നും തെങ്ങിന്‍ പൂക്കുല പോലെ തല തെറിക്കുമെന്നും പല നേതാക്കളും പ്രസംഗിച്ചിട്ടുണ്ടെന്നും രമ പറഞ്ഞു. തനിക്കു ഭീഷണിക്കത്തു ലഭിച്ചിരുന്നതായും രമ പോലീസിന് മൊഴി നല്‍കി. ടി.പിയുടെ വധത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണു പോലീസ് കെ.കെ രമയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി പന്ത്രണ്ടിനുശേഷം സമരപ്പന്തലില്‍വച്ചാണ് വടകര … Continue reading "സിപിഎം നേതാക്കളറിയാതെ കൊല നടക്കില്ല: രമ"

READ MORE
      തിരു: ടി.പി. വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സി.ബി.ഐയെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രമ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാരസമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയിച്ചില്ല. സമരം തുടരുമെന്ന് കെ.കെ. രമയും ആര്‍.എം.പി. നേതാക്കളും പ്രഖ്യാപിച്ചു. ബുധനാഴ്ച മന്ത്രിസഭായോഗത്തില്‍ സി.ബി.ഐ. അന്വേഷണം സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നായിരുന്നു നേരത്തെ പരന്ന ധാരണ. എന്നാല്‍ മന്ത്രിസഭായോഗം വ്യാഴാഴ്ചയിലേക്ക് മാറ്റുകയും ആര്‍.എം.പി. നേതാക്കളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയുമായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും ആര്‍.എം.പി. ജനറല്‍ … Continue reading "ചര്‍ച്ച ഫലം കണ്ടില്ല; രമ സമരം തുടരും"
  തിരു: അടയ്ക്ക കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍. കാസര്‍കോടിനു പുറമേ മറ്റു ജില്ലകളിലെ അടയ്ക്ക കര്‍ഷകര്‍ക്ക് കൂടി ഇതു ബാധമാക്കും. നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. അടയ്ക്ക കാന്‍സറിനു കാരണമാകുന്നതായി ആരോഗ്യവകുപ്പിന്റെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ അടയ്ക്ക കൃഷി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.  
      തിരു: കേന്ദ്ര സര്‍ക്കാരിന്റെ തീരദേശ പരിപാലന നിയമത്തിലെ അപാകതകള്‍ സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷത്തു നിന്ന് എസ് . ശര്‍മയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നിയമം മൂലം മത്സ്യത്തൊഴിലാളുടെ തൊഴില്‍ അവകാശങ്ങളും കുടില്‍ കെട്ടാനുള്ള അവകാശങ്ങളും നിഷേധിക്കപ്പെടുകയാണെന്നും ആദിവാസികള്‍ക്ക് കാട്ടില്‍ കുടില്‍ കെട്ടാന്‍ അനുമതി നല്‍കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തീരത്ത് കുടില്‍ കെട്ടാന്‍ അനുമതി നിഷേധിക്കുകയാണന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിന് … Continue reading "തീരദേശ പരിപാലനം; സഭയില്‍ പ്രതിപക്ഷ വോക്കൗട്ട്"
  തിരു:  ആര്‍എസ്എസുകാരുടെ മൊഴി വിശ്വാസത്തിലെടുത്താണ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തനെതിരായ കോടതി ശിക്ഷ വിധിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കുഞ്ഞനന്തനെതിരായ സാക്ഷിമൊഴി ദുര്‍ബലമാണ്. കുഞ്ഞനന്തനോട് കടുത്ത പകയുളള ആര്‍എസ്എസുകാരുടെ മൊഴി കോടതി വിശ്വാസത്തിലെടുത്തു. സിപിഎമ്മുകാരെ വധിച്ച കേസിലെ പ്രതിയാണു കുഞ്ഞനന്തനെതിരെ മൊഴികൊടുത്തത്. ആരും വിശ്വസിക്കാത്ത മൊഴിയാണ് കോടതി വിശ്വാസത്തിലെടുത്തത്. സാധാരണനിലയില്‍ ആ മൊഴി ആരും വിശ്വസിക്കില്ല. എന്നാല്‍ കോടതിക്ക് അതു വിശ്വാസയോഗ്യമായി തോന്നിയെന്നും പിണറായി പറഞ്ഞു. കെ.സി.രാമചന്ദ്രന്റെയും ട്രൗസര്‍ മനോജന്റെയും കാര്യത്തില്‍ ഇതു … Continue reading "ആര്‍എസ്എസുകാരുടെ മൊഴിയില്‍ കുഞ്ഞനന്തനെ ശിക്ഷിച്ചു: പിണറായി"
തിരു: അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹാരിച്ച് സീറ്റ് ധാരണയാവാമെന്ന് ലീഗ് കോണ്‍ഗ്രസ് ധാരണ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റും മന്ത്രിയുമായ രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും ലീഗ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. മലപപ്പുറം ജില്ലയിലെയും യുഡിഎഫിലെയും പൊതു പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടു മതി സീറ്റ് ചര്‍ച്ചയെന്ന നിലപാട് മുസ്‌ലിം ലീഗ് അറിയിക്കുകയായിരുന്നു. അടുത്തയാഴ്ച തുടര്‍ ചര്‍ച്ച നടത്താനും ധാരണയായി.  
      തിരു: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ പബ്ലിക് എക്്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റി ശുപാര്‍ശ. പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 58 ആക്കാനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. പെന്‍ഷന്‍ വിതരണത്തിന് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണമെന്നും ശുപാര്‍ശയുണ്ട്. അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റണം.അഞ്ചു വര്‍ഷം കഴിയുമ്പോള്‍ പലിശ സഹിതം തിരികെ നല്‍കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു.    
    തിരു: എയ്ഡ്‌സ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചു വരുന്നതായി മന്ത്രി വി.എസ്.ശിവകുമാര്‍. നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2012-13 വര്‍ഷത്തില്‍ 1,766 പേര്‍ എയ്ഡ്‌സ് രോഗത്തിനു പുതുതായി ചികില്‍സ തേടി. 2013 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 1,135 പേരാണ് ചികില്‍സക്കെത്തിയത്. സംസ്ഥാനത്ത് ആകെ 12,655 പേര്‍ എയ്ഡ്‌സിന് ചികില്‍സ തേടുന്നുണ്ട്. 2004 – 05 കാലയളവില്‍ ഇവരുടെ എണ്ണം 440 മാത്രമായിരുന്നുവെന്നും മന്ത്രി രേഖാമൂലം അറിയിച്ചു.

LIVE NEWS - ONLINE

 • 1
  3 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 2
  5 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 3
  5 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 4
  17 hours ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 5
  19 hours ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 6
  21 hours ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 7
  1 day ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 8
  1 day ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 9
  1 day ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും