Sunday, January 20th, 2019

    തിരു: കേരളത്തില്‍ ഹൈടെക് കൃഷി വ്യാപകമാക്കുമെന്ന് മന്ത്രി കെ.എം. മാണി. നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി ആധുനിക കൃഷിരീതി വ്യാപകമാക്കും. ആധുനിക വിത്തുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. കേരളം ഹൈടെക് കാര്‍ഷിക സംസ്ഥാനമാക്കാനുള്ള പദ്ധതിയാണ് ബജറ്റില്‍ അവതരിപ്പിച്ചത്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കാര്‍ഷിക ബിരുദധാരികള്‍ക്കും ബോട്ടണി ബിരുദ ധാരികള്‍ക്കും പരിശീലനം നല്‍കും. ഓരോ തദ്ദേശസ്ഥാപനത്തിനും രണ്ടു മുതല്‍ നാലു വരെ പരിശീലകരെ ലഭ്യമാക്കും. … Continue reading "കേരളത്തെ ഹൈടെക് കാര്‍ഷിക സംസ്ഥാനമാക്കും: മന്ത്രി മാണി"

READ MORE
      തിരു: ടി.പി വധക്കേസില്‍ സി.പി.എമ്മിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെറ്റ് സമ്മതിക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മൂന്നു സി.പി.എം നേതാക്കള്‍ ശിക്ഷിക്കപ്പെട്ടതോടെ സി.പി.എമ്മിന്റെ വാദം പൊളിഞ്ഞു. ശരിയായ രീതിയില്‍ അന്വേഷിച്ചതുകൊണ്ടാണ് സി.പി.എമ്മിന്റെ പങ്ക് പുറത്തുവന്നത്. കേസില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടില്ല. കോടതി വിധി വന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള സാധ്യതകള്‍ ആരായുമെന്നും ചെന്നിത്തല പറഞ്ഞു.
      തിരു: ടി പിവധക്കേസ് അന്വേഷണത്തെ വിമര്‍ശിക്കുന്ന ശുദ്ധാത്മാക്കള്‍ നിയമവശം പഠിക്കണമെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിന് പാരിതോഷികം നല്‍കണം. ജീവന്‍പണയം വച്ചാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. പ്രത്യേക കോടതി വിധി വന്നസാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
    തിരു: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് വിഎസ് സുനില്‍ കുമാറിന്റെ അടിയന്തര പ്രമേയത്തിനാണ് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചത്. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. അധികാരദുര്‍വിനിയോഗം നടത്തി കേസ് പിന്‍വലിക്കുകയും കോടതി അത് റദ്ദാക്കുകയും ചെയ്ത വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ തലക്ക് മേല്‍ തൂങ്ങിനില്‍ക്കുന്ന വാളാണ് കേസെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിജിലന്‍സ് കോടതി ഉത്തരവ് ശരിയല്ലെന്നും ഇതിനെതിരെ … Continue reading "പാമോലിന്‍ ; പ്രതിപക്ഷം സഭയില്‍നിന്നിറങ്ങിപ്പോയി"
          തിരു: നിശാഗന്ധി മേളക്ക് കനകക്കുന്നില്‍ തിരിതെളിഞ്ഞു. നിശാഗന്ധിയിലെ തുറന്ന വേദിയില്‍ നൂറുകണക്കിന് കലാസ്വാദകരെ സാക്ഷിയാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേളക്ക് തുടക്കം കുറിച്ചു. ഇനി ആറുനാളുകള്‍ കലയുടെ കേളീരംഗമായി നിശാഗന്ധി മാറും. മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ഈ വര്‍ഷത്തെ നിശാഗന്ധി പുരസ്‌കാരം ഹിന്ദുസ്ഥാനി സംഗീതജ്ഞയും ആഗ്ര അത്രോളി ഖരാനയുടെ ഉപാസകയുമായ ലളിത് ജെ. റാവുവിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കി. ഒന്നരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതായിരുന്നു പുരസ്‌കാരം. എം.എല്‍.എമാരായ … Continue reading "കനകക്കുന്നില്‍ നിശാഗന്ധിമേള"
        തിരു: പാമോലിന്‍ ഒരു അഴിമതിക്കേസല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാരിന് ഇടപാടില്‍ പ്രതീക്ഷിച്ച ലാഭമുണ്ടായില്ല എന്നത് മാത്രമാണ് ഇതിലെ ആക്ഷേപമെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ ഇതുസംബന്ധിച്ച അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല. കേസ് പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കിയ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശം ശരിയല്ല. ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഖജനാവിന് നഷ്ടമുണ്ടാകാത്ത കേസില്‍ ഉദ്യോഗസ്ഥരെ വെറുതെ തളച്ചിടാതിരിക്കാനാണ് 2005 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ … Continue reading "പാമോലിന്‍ അഴിമതിക്കേസല്ല : മന്ത്രി ചെന്നിത്തല"
    തിരു: കമ്മ്യൂണിസ്റ്റ് നന്മയായിരുന്നു കൊല്ലപ്പെട്ട ആര്‍ എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ ലക്ഷ്യമെന്നും വലതുപക്ഷ അവസരവാദത്തിനെതിരേ പോരാടിയ ധീരനായ നേതാവായിരുന്നു ടിപി എന്നും പ്രതിപക്ഷ നേതാവ് വിഎസ് ്അച്യുതാനന്ദന്‍. ടി.പി കേസിലെ വിധി ബുധനാഴ്ച വരാനിരിക്കേയാണ് സിപിഎം നേതൃത്വത്തെ വെട്ടിലാക്കി വി.എസ് തുറന്നടിച്ചത്. ഓര്‍ക്കാട്ടേരി മലയാളം സാംസ്‌കാരിക വേദി നിര്‍മിച്ച ടി.പിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലാണ് വി.എസിന്റെ പരാമര്‍ശം. ടി.പി കേസിലെ പ്രതികളെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് ജയിലില്‍ പോയി കണ്ടത് ദുരൂഹമാണ്. കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ … Continue reading "ടിപി ധീരനായ നേതാവ്: വിഎസ്"
      തിരു: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചു പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കി. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഭൂമിത്തട്ടിപ്പാണ് നടന്നതെന്ന് നോട്ടീസ് നല്‍കിയ കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. എന്നാല്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്നും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അടൂര്‍ പ്രകാശ് മരുപടി നല്‍കി. കടകംപള്ളി ഭൂമിയിടപാട് നടന്നത് 2006ല്‍ ആണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അന്നത്തെ ഡിവൈഎസ്പിയായിരുന്ന രാജേന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടിലും കക്ഷികള്‍ നല്‍കിയ പരാതിയിലും … Continue reading "സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഭൂമിത്തട്ടിപ്പ് : പ്രതിപക്ഷം"

LIVE NEWS - ONLINE

 • 1
  6 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

 • 2
  8 hours ago

  കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

 • 3
  11 hours ago

  മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 • 4
  14 hours ago

  ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

 • 5
  15 hours ago

  സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

 • 6
  1 day ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 7
  1 day ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 8
  1 day ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 9
  1 day ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം