Saturday, February 23rd, 2019

തിരു: ആറ്റുകാല്‍ പൊങ്കാലക്കെത്തിയ വയനാട് സ്വദേശിയായ ആദിവാസി യുവതിയെ തലചുറ്റി വീണതിനെ തുടര്‍ന്ന് സഹായിക്കാനെന്ന വ്യാജേന തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സെക്യൂരിറ്റി ജീവനക്കാരന്‍ പിന്തുടരുന്നതു കണ്ട് അജ്ഞാതന്‍ ഓടി രക്ഷപ്പെട്ടു. വയനാട് സ്വദേശിനി രാഗിണി (30) യെയാണു മധ്യവയസ്‌കനായ അജ്ഞാതന്‍ വാര്‍ഡില്‍ നിന്നു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പൊങ്കാലയിടാന്‍ നാട്ടില്‍ നിന്ന് ഒറ്റയ്‌ക്കെത്തിയതായിരുന്നു യുവതി. പൊങ്കാലയിടുന്നതിനിടെ മണക്കാട്ടു വച്ചു തലചുറ്റി വീണതിനെ തുടര്‍ന്നായിരുന്നു യുവതിയെ ഇന്നലെ രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ മൊബൈല്‍ … Continue reading "പൊങ്കാലക്കെത്തിയ വയനാട് സ്വദേശിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം"

READ MORE
      തിരു: ഹൈക്കമാന്‍ഡ് കേരള ഘടകത്തെ കുറിച്ചു കൂടി വിശ്വാസത്തിലെടുക്കണമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍. വി എം സുധീരന്റെയും വി ഡി സതീശന്റെയും നിയമനം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഹസ്സന്‍ ആരോപിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അ’ിമുഖത്തിലാണ് മുഖ്യമന്ത്രിക്ക് കൂടി അതൃപ്തിയുണ്ടാക്കിയ ഹൈക്കമാന്റ് നിലപാടിനെ ഹസ്സന്‍ വിമര്‍ശിച്ചത്.— കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ഒരു നിലപാടുണ്ടെന്ന് ഹസ്സന്‍ ചൂണ്ടിക്കാട്ടി. … Continue reading "ഹൈക്കമാന്റ് കേരളഘടകത്തെ കുറച്ചുകൂടി വിശ്വാസത്തിലെടുക്കണം : ഹസ്സന്‍"
      തിരു: കെപിസിസി പ്രസിഡന്റായി വി എം സുധീരന്റെയും വൈസ് പ്രസിഡന്റായി വി ഡി സതീശന്റെയും നിയമനം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസ്സന്‍ നിലപാട് വ്യക്തമാക്കിയത്.
      തിരു: സര്‍ക്കാര്‍ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകീട്ട് നാലു മണിക്ക് പ്രത്യേക മന്ത്രിസഭായോഗം ചേരും. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വരുമാനം വര്‍ധിപ്പിക്കേണ്ടത് എങ്ങനെയെന്ന കാര്യമാവും പ്രധാനമായും ചര്‍ച്ച ചെയ്യുക. ചൊവ്വാഴ്ച്ച നടന്ന മന്ത്രിസഭാ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ഇന്നു ചര്‍ച്ച നടക്കുക. ചെലവു ചുരുക്കാനും വരുമാനം കൂട്ടാനുമുള്ള നടപടികള്‍ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.
      തിരു: റയില്‍വെ ബജറ്റില്‍ കേരളത്തെ അവഗണിക്കുക മാത്രമല്ല അവഹേളിക്കുക കൂടി ചെയ്തിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കേരളത്തിന്റെ റയിവെ വികസനത്തിനായി ദീര്‍ഘവീക്ഷണമോ ആസൂത്രണമോ പദ്ധതികളോ ഒന്നുമില്ല. അത്തരത്തില്‍ എന്തെങ്കിലുമൊരു പ്രതീക്ഷവെച്ചുപുലര്‍ത്താന്‍ കഴിയുന്ന സമീപനം ബജറ്റിലില്ലെന്നു മാത്രമല്ല അതിനുതകുന്ന ചെറുവിരല്‍ പോലും അനക്കാന്‍ കേരളത്തില്‍നിന്ന് എട്ടു മന്ത്രിമാരുണ്ടായിട്ടും കഴിഞ്ഞിട്ടുമില്ലെന്നും വി.എസ്. കുറ്റപ്പെടുത്തി.  
      തിരു: ക്ഷേമപെന്‍ഷനുകളുടെ മുഴുവന്‍ കുടിശികയും ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.സി.ജോസഫ്. സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും പദ്ധതി ചെലവ് വെട്ടിക്കുറയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നും പദ്ധതി ചെലവില്‍ മുന്‍വര്‍ഷങ്ങളിലെക്കാള്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വിഷദീകരിക്കുകയായിരുന്നു അദ്ദേഹം. വരുമാനം വര്‍ധിപ്പിക്കുന്നതിനു സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാളെ വിശദീകരിക്കുമെന്നും കോട്ടയത്ത് അടിയന്തര പരിപാടികള്‍ ഉള്ളതിനാലാണ് അദ്ദേഹം മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ നില്‍ക്കാതിരുന്നതെന്നും … Continue reading "ക്ഷേമ പെന്‍ഷനുകളുടെ മുഴുവന്‍ കുടിശികയും വിതരണം ചെയ്യും: മന്ത്രി"
  തിരു: നെയ്യാറ്റിന്‍കരയില്‍ 35 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. പൊറ്റയില്‍ക്കട ശാന്തി ഭവനില്‍ ഉദയകുമാറിനെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജ്‌നാഥ് സിംഗും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ നെയ്യാറ്റിന്‍കരയിലെ ബസ് സ്റ്റാന്റില്‍ കഞ്ചാവ് ചെറുകിട വില്‍പ്പനക്കാര്‍ക്ക് നല്‍കാനെത്തിയപ്പോഴായിരുന്നു തന്ത്രപൂര്‍വം ഇയാളെ പിടികൂടിയത്. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇയാളുടെ ബിസിനസ്. തിരുവനന്തപുരം ജില്ലയിലെ മൊത്തവിതരണക്കാരനാണ് ഉദയകുമാറെന്ന് എക്‌സൈസ് അറിയിച്ചു. പിടിയിലാവുമ്പോള്‍ ഇയാളുടെ കൈവശം രണ്ട് കിലോ കഞ്ചാവേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ബാക്കി 33 കിലോയും … Continue reading "നെയ്യാറ്റിന്‍കരയില്‍ 35 കിലോ കഞ്ചാവ് പിടികൂടി"
      തിരു: വനിതാ പോലീസിന് പ്രാമുഖ്യം നല്‍കി ആറ്റുകാലില്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി സ്ഥലസൗകര്യങ്ങള്‍ ക്ഷേത്രം ട്രസ്റ്റ് ഒരുക്കു മെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ക്ഷേത്രം കോണ്‍ഫറന്‍സ് ഹാളില്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറും യോഗത്തില്‍ പങ്കെടുത്തു. പൊങ്കാല കഴിഞ്ഞാലുടന്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടികളാരംഭിക്കും. കഴിവതും പുനര്‍ വിന്യാസം വഴിയാവും ഉദ്യോഗ സ്ഥരെ നിയമിക്കുക. വനിതാ ഭക്തര്‍ … Continue reading "ആറ്റുകാലില്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കും: മന്ത്രി ചെന്നിത്തല"

LIVE NEWS - ONLINE

 • 1
  2 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  3 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  4 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  6 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  7 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  9 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  9 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  11 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  11 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം