Monday, September 24th, 2018

      തിരു: കടം 1200 കോടി കവിഞ്ഞതോടെ കെഎസ്ആര്‍ടിസി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കെടിഡിഎഫ്‌സിക്ക് കൊടുക്കാനുള്ള കുടിശികയാണ് 1200 കോടി രൂപ കവിഞ്ഞത്. ഇതോടെ ഓണത്തിന് ഉല്‍സവബത്ത കൊടുക്കാനും വര്‍ധിപ്പിച്ച ക്ഷാമബത്തയും നല്‍കാനും കഴിയില്ലെന്ന അവസ്ഥയായി. പെന്‍ഷന്‍ കൊടുക്കാനടക്കം മാസം തോറും വായ്പയെടുത്ത വകയില്‍ കെടിഡിഎഫ്‌സിക്ക് കടം 1200 കോടി കവിഞ്ഞു. ദിവസം 1.10 കോടിയായിരുന്നു തിരിച്ചടവ്. എന്നാല്‍ കടം കൂടിയതോടെ ദിവസം 1.28 കോടി രൂപ തിരിച്ചടക്കണമെന്നാണ് കെടിഡിഎഫ്‌സിയുടെ പുതിയ നിലപാട്. ഇതിനായി 19 ഡിപ്പോകളില്‍ … Continue reading "കടം 1200 കോടി കവിഞ്ഞു; കെഎസ്ആര്‍ടിസി പ്രതിസന്ധിയിലേക്ക്"

READ MORE
    തിരു: ഓണക്കാലത്തെ തിരക്കു കുറക്കാന്‍ സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ്‌നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. എറണാകുളം ജംഗ്ഷന്‍-ചെന്നൈ സെന്‍ട്രല്‍, ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റുകളും ചെന്നൈ സെന്‍ട്രല്‍-തിരുനെല്‍വേലി (കോയമ്പത്തൂര്‍ വഴി) എക്‌സ്പ്രസുമാണ് സര്‍വീസ് നടത്തുക. ഈ ട്രെയിനുകള്‍ക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. എറണാകുളം-ചെന്നൈ സെന്‍ട്രല്‍ അടുത്ത മാസം അഞ്ചിനും 12 നും രാത്രി ഏഴിന് എറണാകുളത്തു നിന്നും പുറപ്പെടും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ അടുത്ത മാസം ആറിനും 13 നും രാത്രി ഒന്‍പതിന് … Continue reading "ഓണത്തിനു സ്‌പെഷല്‍ ട്രെയിന്‍"
തിരു: ഐസ്‌ക്രീം അട്ടിമറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയയെ സമീപിക്കും. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് അട്ടിമറിച്ചെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ്, കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി വിഎസ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണു വിഎസ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
തിരു: പട്ടാള വേഷത്തില്‍ അന്യസംസ്ഥാന നിര്‍മാണ തൊഴിലാളികളില്‍ നിന്ന് പണപ്പിരിവ് നടത്തിയ യുവാവ് അറസ്റ്റില്‍. മധ്യപ്രദേശ് സ്വദേശി ദിലേഷ് കുമാറിനെ (22) യാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലെത്തി കരസേനയുടെ വെരിഫിക്കേഷനാണെന്നും ജോലി നഷ്ടപ്പെടുമെന്നും ഭീഷണിപ്പെടുത്തി പണംവാങ്ങുകയായിരുന്നു പതിവെന്നു പോലീസ് പറഞ്ഞു. പതിനായിരം രൂപയാണു തൊഴിലാളികളില്‍ നിന്ന് ഈടാക്കിയത്. കരസേനയിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ ദിലേഷ്‌കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ശാരീരിക ക്ഷമത കുറവായതിനാല്‍ പറഞ്ഞുവിടുകയായിരുന്നത്രേ. അവിടെ നിന്നു സംഘടിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ കവര്‍ തൊഴിലാളികളെ കാട്ടിയായിരുന്നു വിരട്ടല്‍.
തിരു: സോളാര്‍ കേസ് അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. തീരുമാനം ഫാക്‌സ് മുഖേന ചീഫ് സിക്രട്ടറിയെ അറിയിച്ചു.
    തിരു: ഓണ്‍ അറൈവല്‍ സംവിധാനം വഴി കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാവുമെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് ടൂറിസം മേഖലയില്‍ പുതിയൊരു അധ്യായം തുറന്നിരിക്കുകയാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ സജീകരിച്ചിട്ടുള്ള ടൂറിസ്റ്റ് വീസ ഓണ്‍ അറൈവല്‍ കൗണ്ടര്‍ സന്ദര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളിലാണ് പുതിയ സംവിധാനം നിലവില്‍വന്നത്. ഒന്നാം ഘട്ടമായി ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ വിമാനത്താവളങ്ങളിലും രണ്ടാംഘട്ടമായി കേരളത്തിലേതിനൊപ്പം ബംഗലുരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലുമാണ് … Continue reading "ഓണ്‍ അറൈവല്‍ സംവിധാനം സഞ്ചാരികളെ ആകര്‍ഷിക്കും: മുഖ്യമന്ത്രി"
തിരു: സീരിയല്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് മര്‍ദനം. ആലപ്പുഴ, ചെന്നിത്തല പനക്കല്‍ വീട്ടില്‍ മധു (35)വിനാണ് നാട്ടുകാരുടെ മര്‍ദനമേറ്റത്. ഇയാളെ പിന്നീട് നേമം പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ പുരുഷന്മാര്‍ മാത്രം താമസിക്കുന്ന വാടക വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതിയും മധുവും ഒരേ നാട്ടുകാരാണ്. യുവതി തലസ്ഥാനത്ത് വരുമ്പോള്‍ ഇവരെ ലൊക്കേഷനില്‍ കൊണ്ടുപോയി വന്നിരുന്നത് മധുവായിരുന്നു.
തിരു: ഓണത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്റ്റംബറിലെ 25 ശതമാനം ശമ്പളം (അടിസ്ഥാന ശമ്പളവും അലവന്‍സും) നേരത്തെ നല്‍കാന്‍ ഉത്തരവായി. ഫുള്‍ടൈം, പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍, എല്ലാ വകുപ്പിലേയും എന്‍എംആര്‍ ജോലിക്കാര്‍, എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍, കോളജ്, പോളിടെക്‌നിക് ജീവനക്കാര്‍ എന്നിവര്‍ക്ക് അഡ്വാന്‍സ് ശമ്പളം വേണ്ടവര്‍ക്കു വാങ്ങാമെന്നും അറിയിപ്പില്‍ പറയുന്നു.

LIVE NEWS - ONLINE

 • 1
  2 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 2
  2 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 3
  3 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 4
  4 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 5
  4 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 6
  4 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 7
  5 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

 • 8
  5 hours ago

  വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

 • 9
  7 hours ago

  വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി