Friday, September 21st, 2018

തിരു: വാഹനപണിമുടക്കിനെ തുടര്‍ന്ന് ബുധനാഴ്ച സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്താനിരുന്ന ഓണപ്പരീക്ഷ മാറ്റിവെച്ചു. പരീക്ഷ ഈ മാസം 23-ന് നടത്തും. എംജി സര്‍വകലാശാലയും ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

READ MORE
      തിരു: കടം 1200 കോടി കവിഞ്ഞതോടെ കെഎസ്ആര്‍ടിസി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കെടിഡിഎഫ്‌സിക്ക് കൊടുക്കാനുള്ള കുടിശികയാണ് 1200 കോടി രൂപ കവിഞ്ഞത്. ഇതോടെ ഓണത്തിന് ഉല്‍സവബത്ത കൊടുക്കാനും വര്‍ധിപ്പിച്ച ക്ഷാമബത്തയും നല്‍കാനും കഴിയില്ലെന്ന അവസ്ഥയായി. പെന്‍ഷന്‍ കൊടുക്കാനടക്കം മാസം തോറും വായ്പയെടുത്ത വകയില്‍ കെടിഡിഎഫ്‌സിക്ക് കടം 1200 കോടി കവിഞ്ഞു. ദിവസം 1.10 കോടിയായിരുന്നു തിരിച്ചടവ്. എന്നാല്‍ കടം കൂടിയതോടെ ദിവസം 1.28 കോടി രൂപ തിരിച്ചടക്കണമെന്നാണ് കെടിഡിഎഫ്‌സിയുടെ പുതിയ നിലപാട്. ഇതിനായി 19 ഡിപ്പോകളില്‍ … Continue reading "കടം 1200 കോടി കവിഞ്ഞു; കെഎസ്ആര്‍ടിസി പ്രതിസന്ധിയിലേക്ക്"
  തിരു: സിവില്‍ സപ്ലൈസ് ജീവനക്കാരുടെ സമരം ആരംഭിച്ചു. മാവേലി സ്റ്റോറുകള്‍ ഉള്‍പ്പടെ മിക്ക സപ്ലൈക്കോ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. മാവേലി സ്‌റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയെങ്കിലും ഭൂരിഭാഗം ജീവനക്കാരും ജോലിക്കെത്തിയില്ല. ഇതിനിടെ സമരത്തില്‍ നിന്ന് ഭരണപക്ഷ സംഘടനകളായ എസ്ടിയു, കെടിയുസി ഫ്രണ്ട് എന്നിവ പിന്‍മാറി, കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഐഎന്‍ടിയുസി സമരത്തില്‍ പങ്കെടുക്കുന്നുണ്ട്് പ്രതിപക്ഷ സംഘടനകളായ സിഐടിയു, എഐടിയുസി എന്നിവയാണ് സമരത്തില്‍ പങ്കെടുക്കുന്ന മറ്റു സംഘടനകള്‍. ഇതിനിടെ സമരം ഒത്തു തീര്‍പ്പാക്കുന്നതിനായി ഭക്ഷ്യ-സിവില്‍ … Continue reading "സപ്ലൈക്കോ സമരം തുടങ്ങി; വൈകീട്ട് ചര്‍ച്ച"
തിരു: സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്കുണ്ടാവുന്ന വിലക്കയറ്റം സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചു ചേര്‍ത്തു. ഉച്ചക്കാണ് യോഗം ചേരുക. ഭക്ഷ്യ, കൃഷി, സഹകണ മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. വിലക്കയറ്റം നിയന്ത്രിക്കാന്‍ കൈക്കൊണ്ട നടപടികളെ ക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. അതേസമയം സോളാര്‍ കേസന്വേഷണം സംബന്ധിച്ച ടേംസ് ഓഫ് റഫറന്‍സ് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഘടക കക്ഷികളുമായി കൂടിക്കാഴ്ച നടത്തും. ഇന്നും നാളെയുമാണ് ഇതു സംബന്ധിച്ച കൂടിക്കാഴ്ച നടക്കുക.
    തിരു: ഓണക്കാലത്തെ തിരക്കു കുറക്കാന്‍ സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ്‌നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. എറണാകുളം ജംഗ്ഷന്‍-ചെന്നൈ സെന്‍ട്രല്‍, ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റുകളും ചെന്നൈ സെന്‍ട്രല്‍-തിരുനെല്‍വേലി (കോയമ്പത്തൂര്‍ വഴി) എക്‌സ്പ്രസുമാണ് സര്‍വീസ് നടത്തുക. ഈ ട്രെയിനുകള്‍ക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. എറണാകുളം-ചെന്നൈ സെന്‍ട്രല്‍ അടുത്ത മാസം അഞ്ചിനും 12 നും രാത്രി ഏഴിന് എറണാകുളത്തു നിന്നും പുറപ്പെടും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ അടുത്ത മാസം ആറിനും 13 നും രാത്രി ഒന്‍പതിന് … Continue reading "ഓണത്തിനു സ്‌പെഷല്‍ ട്രെയിന്‍"
തിരു: ഐസ്‌ക്രീം അട്ടിമറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയയെ സമീപിക്കും. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് അട്ടിമറിച്ചെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ്, കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി വിഎസ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണു വിഎസ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
തിരു: പട്ടാള വേഷത്തില്‍ അന്യസംസ്ഥാന നിര്‍മാണ തൊഴിലാളികളില്‍ നിന്ന് പണപ്പിരിവ് നടത്തിയ യുവാവ് അറസ്റ്റില്‍. മധ്യപ്രദേശ് സ്വദേശി ദിലേഷ് കുമാറിനെ (22) യാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലെത്തി കരസേനയുടെ വെരിഫിക്കേഷനാണെന്നും ജോലി നഷ്ടപ്പെടുമെന്നും ഭീഷണിപ്പെടുത്തി പണംവാങ്ങുകയായിരുന്നു പതിവെന്നു പോലീസ് പറഞ്ഞു. പതിനായിരം രൂപയാണു തൊഴിലാളികളില്‍ നിന്ന് ഈടാക്കിയത്. കരസേനയിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ ദിലേഷ്‌കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ശാരീരിക ക്ഷമത കുറവായതിനാല്‍ പറഞ്ഞുവിടുകയായിരുന്നത്രേ. അവിടെ നിന്നു സംഘടിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ കവര്‍ തൊഴിലാളികളെ കാട്ടിയായിരുന്നു വിരട്ടല്‍.
തിരു: സോളാര്‍ കേസ് അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. തീരുമാനം ഫാക്‌സ് മുഖേന ചീഫ് സിക്രട്ടറിയെ അറിയിച്ചു.

LIVE NEWS - ONLINE

 • 1
  10 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  11 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  14 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  14 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  16 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  17 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  17 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  18 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  18 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല