Friday, November 16th, 2018

        തിരു: വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്റെ പരസ്യം പാര്‍ട്ടി പത്രമായ ‘ദേശാഭിമാനി’യില്‍ പ്രസിദ്ധീകരിച്ചതില്‍ തെറ്റുപറ്റിടതായി സിപിഎം. തിരുവനന്തപുരത്ത് പുറത്തിയ സിപിഎം സിക്രട്ടറിയേറ്റ് പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട് പ്ലീനത്തിന്റെ വിജയത്തെ താഴ്ത്തിക്കെട്ടാന്‍ വലതുപക്ഷ ശക്തികള്‍ക്ക് വീണുകിട്ടിയ ഒന്നായിരുന്നു സൂര്യ ഗ്രൂപ്പിന്റെ ദേശാഭിമാനിയിലെ പരസ്യം. ദേശാഭിമാനിക്ക് പരസ്യം നല്‍കിയത് പ്രത്യേക ഉദ്ദേശ്യത്തോടെയായിരുന്നുവെന്ന് പരസ്യദാതാവ് പിന്നീട് പ്രതികരിച്ചതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പ്ലീനത്തിന് ഇയാളില്‍ നിന്ന് സംഭാവന സ്വീകരിക്കാത്ത പാര്‍ട്ടിയെ പരസ്യം നല്‍കി വിവാദത്തില്‍ പെടുത്താനാണ് … Continue reading "വിവാദ പരസ്യം ; തെറ്റുപറ്റി: സിപിഎം"

READ MORE
      തിരു: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ രാജിയാവശ്യപ്പെട്ട് കെപിസിസി ഓഫിസിനു സമീപം പോസ്റ്ററുകള്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഒത്തുകളി അവസാനിപ്പിക്കുക, കഴിവുകെട്ട ആഭ്യന്തര മന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്.
        തിരു: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഫേസ് ബുക്ക് ഉപയോഗം സംബന്ധിച്ച വിവാദം സംശയാസ്പദമാണെന്ന് ജയില്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ്. പ്രതികളെ കുടുക്കാന്‍ ആരെങ്കിലും കരുതിക്കൂട്ടി ചെയ്തതാകാമെന്നും ടി.പി കേസിലെ വിധി വരുന്നതിന് തൊട്ടുമുമ്പ് ഈ വിവാദമുണ്ടായത് അതിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്കെതിരെ ജഡ്ജിയെ സ്വാധീനിക്കാനുള്ള ശ്രമമായി ഇതിനെ വിലിയിരുത്താം. ടി.പി കേസില്‍ പ്രതികള്‍ രക്ഷപ്പെടുകയാണെങ്കില്‍ ഈ കേസിലെങ്കിലും ആറു മാസം അകത്തു കിടക്കട്ടെയെന്ന് കരുതി ചിലപ്പോള്‍ ആരെങ്കിലും ചെയ്തതാവാം. … Continue reading "ഫേസ് ബുക്ക് വിവാദം സംശയാസ്പദം: ജയില്‍ ഡിജിപി"
            തിരു: സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് 50 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായമായി അനുവദിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പണം കിട്ടിയാല്‍ ഉടന്‍ പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് ചീഫ് ഓഫിസ് അറിയിച്ചു. പണമില്ലാത്തത് കാരണം രണ്ടുമാസമായി പെന്‍ഷന്‍ വിതരണം നടന്നിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് പെന്‍ഷന്‍കാര്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരം തുടരുന്നതിനിടെയാണ് അടിയന്തര സഹായം അനുവദിച്ചത്‌
തിരു: അന്യ സംസ്ഥാനങ്ങളില്‍ നിന്നു കന്നുകാലികളെ കൊണ്ടുവരുന്നത് നിരോധിച്ചതായി മന്ത്രി കെ.പി.മോഹനന്‍. കുളമ്പുരോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് നിരോധനം. ഇതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളിലും അതിര്‍ത്തി ഊടുവഴികളിലും പരിശോധന കര്‍ശനമാക്കും. മാംസ ഉല്‍പന്നങ്ങളുടെ വിതരണത്തിലും നിയന്ത്രണമേര്‍പ്പെടുത്തും. രോഗബാധ മൂലം മൂന്നു മാസത്തിനിടെ പാലുല്‍പാദനത്തില്‍ 60 ലക്ഷം ലീറ്ററിന്റെ കുറവുണ്ടായതായും മന്ത്രി പറഞ്ഞു.  
          തിരു: കണ്ണൂര്‍ വിമാനത്താവളത്തിനായി 132 കോടി രൂപ സര്‍ക്കാര്‍ സഹായമായി നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഞ്ചു വര്‍ഷം കൊണ്ടാണ് ഇത്രയും തുക നല്‍കുക. വിമാനതാതവള നിര്‍മാണ പ്രവര്‍ത്തി ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചക്കിട്ടപാറ ഖനനവിവാദം അന്വേഷണം സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും. ഇതു സംബന്ധിച്ച ഫയല്‍ വ്യവസായ വകുപ്പിന്റെ കൈവശമാണെന്നും ഫയല്‍ ഇന്നു തന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നല്‍കിയ … Continue reading "കണ്ണൂര്‍ വിമാനത്താവളത്തിന് 132 കോടി രൂപ നല്‍കും : മുഖ്യമന്ത്രി"
തിരു: വിവാദമായ ചക്കിട്ടപ്പാറ ഇരുമ്പയിര്‍ ഖനനം അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അന്വേഷണം വൈകുന്നത് ജനങ്ങള്‍ക്കിടയില്‍ സംശയമുയര്‍ത്തുമെന്ന് കത്തില്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും ഇത് അമര്‍ഷത്തിനിടയാക്കിയിട്ടുണ്ടെന്ന് ചെന്നിത്തല കത്തില്‍ വ്യക്തമാക്കി.
തിരു: ഔദ്യോഗിക വാഹനമെത്താത്തതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ടാക്‌സിപിടിച്ച് സെക്രട്ടേറിയറ്റിലേക്ക് പോയി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് മുഖ്യമന്ത്രി ടാക്‌സിയില്‍ പോയത്. സംഭവത്തെക്കുറിച്ച് ഇന്റലിജന്‍സ് മേധാവി അന്വേഷണം തുടങ്ങി. ഡല്‍ഹിയില്‍ നിന്ന് തിങ്കളാഴ്ച രാവിലെ കൊച്ചി വഴി തിരുവനന്തപുരത്തെത്തുന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു മുഖ്യമന്ത്രി യാത്രചെയ്തത്. തിങ്കളാഴ്ചകളില്‍ ഈ വിമാനം രാവിലെ 10.50 നാണ് തിരുവനന്തപുരത്തിറങ്ങേണ്ടത്. മുഖ്യമന്ത്രിയെ കാത്ത് അദ്ദേഹത്തിന്റെ സുരക്ഷാസംഘത്തിലെ കമാന്റോകളും വലിയതുറ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരും വിമാനത്താവളത്തിലുണ്ടായിരുന്നു. എന്നാല്‍ ഒന്നാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍ മാത്രം എത്തിയില്ല. … Continue reading "ഔദ്യോഗിക വാഹനമെത്തിയില്ല ; മുഖ്യമന്ത്രിക്ക് ടാക്‌സി യാത്ര"

LIVE NEWS - ONLINE

 • 1
  54 mins ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  2 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  3 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  5 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  8 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  9 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  10 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  10 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  11 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം