Friday, November 16th, 2018

തിരു: കേരളത്തിലെ ബിഎസ്എന്‍എല്‍ മൊബൈല്‍ ഫോണുകള്‍ നിശ്ചലമായി. നെറ്റ്‌വര്‍ക്ക് തകരാറിലായതാണ് കാരണമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ പറഞ്ഞു. കോളുകള്‍ പോകുന്നില്ല. എന്നാല്‍ എസ്എംഎസ് അയയ്ക്കുന്നതിന് പ്രശ്‌നമില്ല. ഇന്റര്‍നെറ്റ് സംവിധാനവും തകരാറിലായിരിക്കുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞ ശേഷമാണ് തകരാര്‍ ഉണ്ടായത്. ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.

READ MORE
തിരു: കോഴിക്കോട് ചക്കിട്ടപാറയിലും കാരൂര്‍, മാവൂര്‍ വില്ലേജുകളിലും ഇരുമ്പയിര്‍ ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വിജിലന്‍സ് ഡി.ഐ.ജി. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. 2009 മുതല്‍ സി.ബി.ഐ യില്‍ പോലീസ് സൂപ്രണ്ടായി പ്രവര്‍ത്തിച്ചിരുന്ന വെങ്കിടേഷ് അടുത്തിടെയാണ് സംസ്ഥാന വിജിലന്‍സില്‍ ഡി.ഐ.ജിയായി ചുമതലയേറ്റത്. വന്‍ വിവാദമായ ചക്കിട്ടപാറ ഖനനാനുമതിയെപ്പറ്റി പ്രത്യേക വിജിലന്‍സ് സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. വ്യവസായവകുപ്പാണ് അന്വേഷണത്തിന് ശുപാര്‍ശചെയ്തത്.
        തിരു: സോളാര്‍ തട്ടിപ്പു കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ക്ലിഫ് ഹൗസ് ഉപരോധം തുടങ്ങി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഉപരോധം 140 ദിവസം നീണ്ടു നില്‍ക്കുമെന്നാണ് എല്‍ഡിഎഫ് നേതൃത്വം അറിയിച്ചിട്ടുള്ളത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, വി.ശിവന്‍കുട്ടി എംഎല്‍എ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ഗംഗാധരന്‍ നാടാര്‍ തുടങ്ങിയവര്‍ ഉപരോധസമരത്തിന് നേതൃത്വം നല്‍കി. … Continue reading "ക്ലിഫ് ഹൗസ് ഉപരോധം തുടങ്ങി"
            തിരു: പരാജയങ്ങളില്‍നിന്ന് ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് കോണ്‍ഗ്രസ്സിനുള്ളതെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല. നിയമസഭാ തിരഞ്ഞെടുപ്പുഫലങ്ങളെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും ആത്മപരിശോധന നടത്തും. തിരുത്തണമെങ്കില്‍ തിരുത്തി ജാഗ്രതയോടെ ഒത്തൊരുമിച്ച് മുന്നോട്ടുപോകും. ഈ ഫലങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുഫലത്തിന്റെ സൂചനയായി കാണുന്നില്ല. തോല്‍വി ഒരു പുതിയ കാര്യമല്ല. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക പ്രശ്‌നങ്ങളാണ് പ്രതിഫലിക്കുന്നത്. ഇപ്പോഴത്തെ പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തി കൂടുതല്‍ ജനപിന്തുണ നേടിയെടുക്കാന്‍ … Continue reading "പരാജയത്തില്‍ നിന്ന് ശക്തിയാര്‍ജിച്ച ചരിത്രമാണ് കോണ്‍ഗ്രസിന് : ചെന്നിത്തല"
          തിരു: രാജാവിനെയും കൂടെയുളളവരെയും ചതിക്കുന്ന വേതാളമാണ് മന്ത്രി തിരുവഞ്ചൂരെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. ഭോജരാജനും നവീന വേതാളവും എന്ന പേരില്‍ എഴുതിയ ബ്ലോഗിലാണ് പി സി ജോര്‍ജ് ആഭ്യന്ത്രമന്ത്രിയെ പരിഹസിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ബ്ലോഗില് പരിഹസിക്കുന്നുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ തിരുവഞ്ചൂര്‍ ഒത്തുകളിക്കുകയാണെന്നാണ് ബ്ലോഗിലെ പ്രധാന പരാമര്‍ശം.
തിരു: കേരളത്തിനുള്ള റേഷന്‍ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. കേന്ദ്ര വിഹിതത്തില്‍ നവംബര്‍ മുതലാണ് കുറവുണ്ടായിരിക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. കേന്ദ്ര വിഹിതം കുറച്ചത് സംസ്ഥാനത്തെ 67 ലക്ഷം എപിഎല്‍ കുടുംബങ്ങളെയാണ് ബാധിക്കുക. സംസ്ഥാനത്തെ എപില്‍ കാര്‍ഡുടമകള്‍ക്കുള്ള ഗോതമ്പ് വിഹിതം 3കിലോ ആയും പിന്നീട് 2കിലോ ആയും കുറച്ചിരുന്നു. ഇപ്പോള്‍ ഗോതമ്പ് തീരെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ബിപില്‍ കാര്‍ഡുടമകള്‍ക്ക് 8 കിലോ ആയിരുന്നത് 5 കിലോയായും പിന്നീട് 3 കിലോയായും വെട്ടിക്കുറച്ചു. ഗോതമ്പ് വിളവില്‍ വന്‍ വര്‍ധനയുണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍ … Continue reading "കേരളത്തിനുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ചു"
            തിരു: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍ ഡി നിയമനത്തില്‍ ചട്ടലംഘനമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തതായി സൂചന. ഇക്കാര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിയമനത്തിനായി സമര്‍പ്പിച്ച പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നാണ് പറയുന്നത്. റിപ്പോര്‍ട്ട് എ.ഡി.ജി.പിക്കാണ് സമര്‍പ്പിച്ചത്. ഐ.സി.ടി അക്കാദമി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത് നിയമാനുസൃതമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍ ഡിയില്‍ നിയമിച്ചത്, അഡീഷണല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയത്, ഐ.സി.ടി അക്കാദമി ഡയറക്ടറായി നിയമിക്കാന്‍ … Continue reading "അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍ ഡി നിയമനം ചട്ടലംഘനമെന്ന്"
              തിരു: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയില്‍ ചട്ടം ലംഘിച്ച സംഭവത്തില്‍ സിപിഎം വക്താവിനെ പോലെയാണ് ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സംസാരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിപി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന തികച്ചും ദൗര്‍ഭാഗ്യകരമാണ്. പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത നിലപാടാണ് ഡിജിപിയുടേത്. പാര്‍ട്ടിയുടെ അതൃപ്തി ആഭ്യന്തര മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്ക്തമാക്കി.

LIVE NEWS - ONLINE

 • 1
  5 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  6 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  7 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  9 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  12 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  13 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  14 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  14 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  15 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം