Thursday, January 24th, 2019

    തിരു: പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ദക്ഷിണ മേഖല എ ഡി ജി പി എ.ഹേമചന്ദ്രനെ ഇന്റലിജന്‍സ് മേധാവിയായും, നിലവില്‍ ഇന്റലിജന്‍സ് മേധാവിയായിരുന്ന സി അനന്തകൃഷ്ണനെ വിജിലന്‍സ് എ ഡി ജി പിയായും നിയമിച്ചു. ആര്‍.ശ്രീലേഖയെ നിര്‍ഭയ പദ്ധതിയുടെ സംസ്ഥാന കോ ഓര്‍ഡിനേറ്ററായി നിയമിച്ചിട്ടുണ്ട്. ദക്ഷിണ മേഖലാ എ ഡി ജി പിയായി പത്മകുമാറിനെയും നിയമിച്ചിട്ടുണ്ട്. ജയില്‍ ഡി ജി പിയായിരുന്ന അലക്‌സാണ്ടര്‍ ജേക്കബിന് പുതിയ ചുമതല നല്‍കും.

READ MORE
      തിരു: കെപിസിസി പ്രസിഡന്റായി വി എം സുധീരന്റെയും വൈസ് പ്രസിഡന്റായി വി ഡി സതീശന്റെയും നിയമനം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസ്സന്‍ നിലപാട് വ്യക്തമാക്കിയത്.
      തിരു: സര്‍ക്കാര്‍ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകീട്ട് നാലു മണിക്ക് പ്രത്യേക മന്ത്രിസഭായോഗം ചേരും. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വരുമാനം വര്‍ധിപ്പിക്കേണ്ടത് എങ്ങനെയെന്ന കാര്യമാവും പ്രധാനമായും ചര്‍ച്ച ചെയ്യുക. ചൊവ്വാഴ്ച്ച നടന്ന മന്ത്രിസഭാ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ഇന്നു ചര്‍ച്ച നടക്കുക. ചെലവു ചുരുക്കാനും വരുമാനം കൂട്ടാനുമുള്ള നടപടികള്‍ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.
      തിരു: റയില്‍വെ ബജറ്റില്‍ കേരളത്തെ അവഗണിക്കുക മാത്രമല്ല അവഹേളിക്കുക കൂടി ചെയ്തിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കേരളത്തിന്റെ റയിവെ വികസനത്തിനായി ദീര്‍ഘവീക്ഷണമോ ആസൂത്രണമോ പദ്ധതികളോ ഒന്നുമില്ല. അത്തരത്തില്‍ എന്തെങ്കിലുമൊരു പ്രതീക്ഷവെച്ചുപുലര്‍ത്താന്‍ കഴിയുന്ന സമീപനം ബജറ്റിലില്ലെന്നു മാത്രമല്ല അതിനുതകുന്ന ചെറുവിരല്‍ പോലും അനക്കാന്‍ കേരളത്തില്‍നിന്ന് എട്ടു മന്ത്രിമാരുണ്ടായിട്ടും കഴിഞ്ഞിട്ടുമില്ലെന്നും വി.എസ്. കുറ്റപ്പെടുത്തി.  
      തിരു: ക്ഷേമപെന്‍ഷനുകളുടെ മുഴുവന്‍ കുടിശികയും ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.സി.ജോസഫ്. സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും പദ്ധതി ചെലവ് വെട്ടിക്കുറയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നും പദ്ധതി ചെലവില്‍ മുന്‍വര്‍ഷങ്ങളിലെക്കാള്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വിഷദീകരിക്കുകയായിരുന്നു അദ്ദേഹം. വരുമാനം വര്‍ധിപ്പിക്കുന്നതിനു സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാളെ വിശദീകരിക്കുമെന്നും കോട്ടയത്ത് അടിയന്തര പരിപാടികള്‍ ഉള്ളതിനാലാണ് അദ്ദേഹം മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ നില്‍ക്കാതിരുന്നതെന്നും … Continue reading "ക്ഷേമ പെന്‍ഷനുകളുടെ മുഴുവന്‍ കുടിശികയും വിതരണം ചെയ്യും: മന്ത്രി"
  തിരു: നെയ്യാറ്റിന്‍കരയില്‍ 35 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. പൊറ്റയില്‍ക്കട ശാന്തി ഭവനില്‍ ഉദയകുമാറിനെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജ്‌നാഥ് സിംഗും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ നെയ്യാറ്റിന്‍കരയിലെ ബസ് സ്റ്റാന്റില്‍ കഞ്ചാവ് ചെറുകിട വില്‍പ്പനക്കാര്‍ക്ക് നല്‍കാനെത്തിയപ്പോഴായിരുന്നു തന്ത്രപൂര്‍വം ഇയാളെ പിടികൂടിയത്. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇയാളുടെ ബിസിനസ്. തിരുവനന്തപുരം ജില്ലയിലെ മൊത്തവിതരണക്കാരനാണ് ഉദയകുമാറെന്ന് എക്‌സൈസ് അറിയിച്ചു. പിടിയിലാവുമ്പോള്‍ ഇയാളുടെ കൈവശം രണ്ട് കിലോ കഞ്ചാവേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ബാക്കി 33 കിലോയും … Continue reading "നെയ്യാറ്റിന്‍കരയില്‍ 35 കിലോ കഞ്ചാവ് പിടികൂടി"
      തിരു: വനിതാ പോലീസിന് പ്രാമുഖ്യം നല്‍കി ആറ്റുകാലില്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി സ്ഥലസൗകര്യങ്ങള്‍ ക്ഷേത്രം ട്രസ്റ്റ് ഒരുക്കു മെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ക്ഷേത്രം കോണ്‍ഫറന്‍സ് ഹാളില്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറും യോഗത്തില്‍ പങ്കെടുത്തു. പൊങ്കാല കഴിഞ്ഞാലുടന്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടികളാരംഭിക്കും. കഴിവതും പുനര്‍ വിന്യാസം വഴിയാവും ഉദ്യോഗ സ്ഥരെ നിയമിക്കുക. വനിതാ ഭക്തര്‍ … Continue reading "ആറ്റുകാലില്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കും: മന്ത്രി ചെന്നിത്തല"
        തിരു: പാര്‍ട്ടിയെ ഒറ്റക്കെട്ടായി ശക്തിപ്പെടുത്തുമെന്ന് വിഎം സുധീരന്‍. കെപിസിസി പ്രസിഡന്റായി വി.എം. സുധീരന്‍ ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രമായി താന്‍ നിലപാടുകള്‍ സ്വീകരിച്ചിരുന്നെങ്കിലും അതു പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്നു കൊണ്ടായിരുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനവും ആ രീതിയിലായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതിയെയും മനുഷ്യനെയും സംരക്ഷിക്കുന്നതായിരിക്കും തന്റെ നയമെന്നും സുധീരന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പലരുടെയും കണക്കു കൂട്ടല്‍ തെറ്റും. കേരളത്തില്‍ നിന്നു കൂടുതല്‍ എംപിമാര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  

LIVE NEWS - ONLINE

 • 1
  6 mins ago

  ബാഴ്‌സക്ക് തോല്‍വി

 • 2
  12 hours ago

  ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

 • 3
  14 hours ago

  ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

 • 4
  17 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 5
  18 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 6
  18 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 7
  20 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

 • 8
  21 hours ago

  മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

 • 9
  21 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍