THIRUVANANTHAPURAM

      തിരു: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ കഴിയാത്ത പിണറായി ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണം. സംസ്ഥാനത്ത് ഗുണ്ടാരാജാണ് നടക്കുന്നത്. പിണറായി ഭരണത്തില്‍ ഇരകള്‍ക്ക് നീതി ലഭിക്കാത്ത സ്ഥിതിയാണെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു

വികസനത്തെ എതിര്‍ക്കുന്നവരെ മാറ്റി നിര്‍ത്തും: പിണറായി

      തിരു: വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരെ നാടിന്റെ നന്മ ലക്ഷ്യമാക്കി മാറ്റിനിര്‍ത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം എതിര്‍പ്പുകള്‍ നേരിടും. നാടിന്റെ വികസനത്തിനുവേണ്ടി ചില നഷ്ടങ്ങള്‍ സഹിക്കേണ്ടിവരും. എതിര്‍പ്പുമായി രംഗത്തെത്തുന്നവരെ മാറ്റിനിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ആര്‍ക്കെങ്കിലും എതിരായ യുദ്ധ പ്രഖ്യാപനമായി ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ലൈന്‍ വലിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മരങ്ങള്‍ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ തടസപ്പെടുത്തുന്നു. നാടിന് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങളെയാണ് ഇത്തരക്കാര്‍ തടസപ്പെടുത്തുന്നത്. ഭൂമിക്കടിയിലൂടെ ഗ്യാസ് പൈപ്പ് ലൈന്‍ വലിക്കാനുള്ള നീക്കത്തെയും ചലര്‍ എതിര്‍ക്കുന്നുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നേട്ടങ്ങള്‍ കൈവരിക്കാനാവും: മുഖ്യമന്ത്രി
കെഎഎസ് സമരം പരാജയം; സെക്രട്ടേറിയറ്റില്‍ നിസഹകരണ സമരം
തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു
ശബരിമല വിമാനത്താവളത്തിന് അംഗീകാരം

    തിരു: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീള്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. പ്രതിവര്‍ഷം മൂന്നു കോടിയിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലേക്ക് നിലവില്‍ റോഡുഗതാഗതമാര്‍ഗ്ഗം മാത്രമാണുള്ളത്. ചെങ്ങന്നൂര്‍/ തിരുവല്ല റയില്‍വേസ്റ്റേഷനുകളില്‍ നിന്നും റോഡുമാര്‍ഗ്ഗമോ, എം.സി. റോഡ്/ എന്‍.എച്ച് 47 എന്നിവയിലെ ഉപറോഡുകളോ ആണ് ഇവിടെ എത്തിച്ചേരാനുള്ള മാര്‍ഗ്ഗം. അങ്കമാലി-ശബരി റയില്‍പാത നിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെങ്കിലും ഫണ്ടിന്റെ ലഭ്യത, കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം എന്നിവയിലുണ്ടാകുന്ന കാലതാമസം ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് തടസ്സമായി നില്‍ക്കുന്നുണ്ട്. സീസണ്‍ സമയത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ഇതു സഹായകരമാകും. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു

ബൈക്ക് ഡിവൈഡറിലിടിച്ച് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു
കാര്യവട്ടം കാമ്പസില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍
നാളെ കണ്ണൂരില്‍ സര്‍വ്വകക്ഷി സമാധാനയോഗം
പാതയോരത്തെ മദ്യഷാപ്പ്; വിധിയില്‍ അവ്യക്തതയില്ല: സുധീരന്‍

  തിരു: പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവില്‍ അവ്യക്തതയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. വിധിയുടെ അന്തസത്ത മനസിലാക്കി സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണം. ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍ സമരം ക്ഷണിച്ചുവരുത്തരുതെന്നും സുധീരന്‍ മുന്നറിയിപ്പ് നല്‍കി. വിധിയിലെ അവ്യക്തതക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍

മില്‍മ ലിറ്ററിന് നാലു രൂപ കൂട്ടും

    തിരു: മില്‍മ പാല്‍വില കൂട്ടുന്നു. ലിറ്ററിന് നാലു രൂപ കൂട്ടാനാണ് തീരുമാനം. മില്‍മയുടെ ശിപാര്‍ശക്ക് മന്ത്രിതല ചര്‍ച്ചയില്‍ അനുമതിയായി. വര്‍ധിപ്പിച്ച തുകയില്‍ മൂന്നു രൂപ 35പൈസ കര്‍ഷകന് നല്‍കണം. വിലമാറ്റം മറ്റന്നാള്‍ മുതല്‍ പ്രാബല്യത്തില്‍ വരും

തെറ്റായ റിപ്പോര്‍ട്ട് നല്‍കിയാല്‍ നിയമപരമായി നേരിടും: കെ മുരളീധരന്‍

    തിരു: ലോ അക്കാദമി ഭൂമിയെ കുറിച്ചുള്ള റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വസ്തുതാപരമായിരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി റിപ്പോര്‍ട്ട് നല്‍കിയാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍. ലോ അക്കാദമി ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിലപാടില്‍ മാറ്റമില്ല. ഈ വിഷയത്തില്‍ തീരുമാനം ഉണ്ടാകും വരെ സമരം തുടരും. ലോ അക്കാദമിയെ മാര്‍ക്‌സിസ്റ്റ് വല്‍കരിക്കാനാണ് നീക്കം നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം, ലോ അക്കാദമി ഭൂമി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ സമര്‍പ്പിക്കാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മറ്റെന്നാള്‍ ചേരുന്ന മന്ത്രിസഭായോഗം വിഷയം പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംയുക്ത വിദ്യാര്‍ഥി സമിതി നടത്തി വരുന്ന സമരം 29-ാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമാക്കുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു

കെ.എസ്.ആര്‍.ടി.സി സമരം അനാവശ്യം: മന്ത്രി ശശീന്ദ്രന്‍

    തിരു: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം അനാവശ്യമാണെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. സമരം ചെയ്യുന്നത് എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഴാം തീയ്യതി ശമ്പളം നല്‍കുമെന്ന് നേരത്തെ തീരുമാനിച്ചിട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്‍. ടി.സി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്നലെ അര്‍ധരാത്രി 12 നാണ് ആരംഭിച്ചത്. ഇന്ന് അര്‍ധരാത്രി വരെ പണിമുടക്ക് തുടരും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ മൂന്നു സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍, ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കെഎസ്ആര്‍ടിഇഎ വിട്ടു നില്‍ക്കും. പണിമുടക്ക് ഒഴിവാക്കുന്നതിന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ജീവനക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെതുടര്‍ന്നാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നതിന് ജീവനക്കാര്‍ തീരുമാനിച്ചത്

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.