Sunday, July 21st, 2019
പത്തനംതിട്ട: പന്തളം ചേരിക്കലില്‍ എസ് ഡി പി ഐ നേതാവിന്റെ സഹോദരിയുടെ വീട്ടിലെ ഉപകരണങ്ങളും സ്‌കൂട്ടറും തീവെച്ച് നശിപ്പിച്ചു. എസ്.ഡി.പി.ഐ. മണ്ഡലം ജോയിന്റ് സെക്രട്ടറി മുജീബിന്റെ സഹോദരി യഹിയാ മന്‍സിലില്‍ ജമീലയുടെ വീട്ടിലെ കട്ടില്‍, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, വീടിനോടു ചേര്‍ന്ന് സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ എന്നിവയാണ് നശിപ്പിച്ചത്. ഇവര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു തീവെയ്പ്. രണ്ടാംതവണയാണ് ഇവരുടെ വീടിനുനേരെ ആക്രമണം നടക്കുന്നത്. പന്തളം പോലീസ് കേസെടുത്തു. ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.    
പത്തനംതിട്ട: കുമ്പനാട് ഇതര സംസ്ഥാനക്കാരിയായ വേലക്കാരിയുടെ അടിയേറ്റ് വീട്ടമ്മ മരിച്ചു. മുട്ടുമണ്‍ പട്ടംമേലാറ്റില്‍ ജോര്‍ജിന്റെ ഭാര്യ മറിയാമ്മ(77)യാണ് മരിച്ചത്. പ്രതി ജാര്‍ഖണ്ഡ് സ്വദേശി സുശീല(22)യെ പോലീസ് കസ്റ്റഡിയിലെടുത്തു. മറിയാമ്മയും ഭര്‍ത്താവ് ജോര്‍ജും വേലക്കാരി സുശീലയും മാത്രമാണ് വീട്ടില്‍ താമസം. ഇന്നലെ രാവിലെ 10 മണിയോടെ ജോര്‍ജ് പുറത്തു പോയ ശേഷം മറിയാമ്മയും സുശീലയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും സുശീല കൂന്താലിക്കൈകൊണ്ട് മറിയാമ്മയെ അടിക്കുകയായിരുന്നു എന്നാണ് സംശയം. ഉച്ചക്കു ശേഷം വീട്ടിലെത്തിയ ജോര്‍ജ് മയങ്ങിക്കിടക്കുന്ന മറിയാമ്മയെ കണ്ട് സുശീലയോട് അന്വേഷിച്ചപ്പോള്‍ … Continue reading "വീട്ടമ്മ അടിയേറ്റ് മരിച്ച സംഭവത്തില്‍ ഇതര സംസ്ഥാനക്കാരി വേലക്കാരി പിടിയില്‍"
പത്തനംതിട്ട: വെള്ളപ്പൊക്കത്തിന്റെ മറവില്‍ വനത്തിനുള്ളില്‍നിന്ന് ആഞ്ഞിലിത്തടിയും മറ്റും മുറിച്ചുകടത്തുന്നതായി പരാതി. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് തടി കടത്തുന്നത് തടഞ്ഞെങ്കിലും വനം വകുപ്പ് കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം. കാരികയത്തെ സ്വകാര്യ ജലവൈദ്യുതി പദ്ധതിയുടെ ഡാമിലൂടെയാണ് തടി കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. തടി കടത്തുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ വനപാലകര്‍ തടിയില്‍ ‘സത’ രേഖപ്പെടുത്തി. എന്നാല്‍, കേസെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ചിറ്റാറിലെ പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍ പറയുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് … Continue reading "വെള്ളപ്പൊക്കത്തിന്റെ മറവില്‍ മരങ്ങള്‍ മുറിച്ച് കടത്തുന്നതായി പരാതി"
ഈ മാസം 22ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് തങ്കയങ്കി ഘോഷയാത്ര ആരംഭിച്ചത്.
സന്നിധാനം കനത്ത സുരക്ഷയില്‍.
ശബരിമലയില്‍ ഇത്തവണ 32 ലക്ഷം തീര്‍ഥാടകര്‍ എത്തി.
ഇന്ന് പുലര്‍ച്ചെയാണ് യുവതികള്‍ ശബരിമലയിലെത്തിയത്.

LIVE NEWS - ONLINE

 • 1
  5 hours ago

  കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

 • 2
  6 hours ago

  ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

 • 3
  9 hours ago

  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

 • 4
  14 hours ago

  ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

 • 5
  15 hours ago

  എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

 • 6
  17 hours ago

  കനത്ത മഴ: ഒരു മരണംകൂടി

 • 7
  18 hours ago

  കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

 • 8
  1 day ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 9
  1 day ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍