Saturday, February 16th, 2019
പത്തനംതിട്ട: കള്ളനോട്ട് കേസില്‍ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം ആഞ്ഞിലിത്താനം പുളിമ്പള്ളില്‍ അനില്‍കുമാര്‍(45), കുമ്പനാട് വിജയപുരം ജയപ്രകാശ്(58) എന്നിവരെയാണ് കീഴ്‌വായ്പൂര് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. സലീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കുന്നന്താനത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ 2 മാസം മുന്‍പ് 65,000 രൂപക്കുള്ള പണയമെടുക്കാന്‍ അനില്‍ നല്‍കിയതില്‍ 33,000 രൂപയുടേത് കള്ളനോട്ടുകളാണെന്ന് തെളിഞ്ഞിരുന്നു. ബാങ്ക് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് യഥാര്‍ഥ നോട്ടുകള്‍ ബാങ്കിലെത്തിച്ചു നല്‍കിയശേഷം അനില്‍ മുങ്ങുകയായിരുന്നു. ജയപ്രകാശാണ് അനിലിനു പണം നല്‍കിയതെന്നു … Continue reading "കള്ളനോട്ട് കേസ്; 2 പേര്‍ അറസ്റ്റില്‍"
പത്തനംതിട്ട: പന്തളം വീടാക്രമണ കേസുകളിലെ മുഖ്യപ്രതികളായ മൂന്ന് പേര്‍ പന്തളത്ത് അറസ്റ്റിലായി. ചേരിക്കല്‍ മുട്ടുപന്തിയില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി(25), അന്‍സാരി മാന്‍സിലില്‍ അഷറഫിന്റെ മകന്‍ അന്‍സാരി(28), മുട്ടാര്‍ ആശാരിയയ്യത്ത് സുധീര്‍(35), എന്നിവരെയാണ് പന്തളം സിഐ ഇഡി ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു കെ രമേശിനെ വധിക്കാന്‍ ശ്രമിച്ച കേസിലെയും സിപിഎം പന്തളം ഏരിയ സെക്രട്ടറി കെആര്‍ പ്രമോദ് കുമാറിന്റെ വീട് ആക്രമിച്ച് മകന്‍ അര്‍ജുനനെ വെട്ടിയ സംഭവത്തിലും സിപിഎം കൈതക്കാട് … Continue reading "വീടാക്രമണ കേസുകളിലെ മുഖ്യപ്രതികളായ മൂന്ന് പേര്‍ അറസ്റ്റില്‍"
ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും.
ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്തത്
പത്തനംതിട്ട: സീതത്തോട് തേക്കുംമൂട് ചണ്ണാമാങ്കല്‍ ജിജോയുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ പുലി കടിച്ചുകൊന്നു. പ്രദേശവാസികള്‍ പുലി ഭീതിയിലാണ്. ശനിയാഴ്ച രാത്രി വീട്ടില്‍ ആരും ഇല്ലാത്ത നേരത്തായിരുന്നു സംഭവം. ഇന്നലെ രാവിലെ ജിജോ വീട്ടില്‍ എത്തിയപ്പോഴാണ് നായയുടെ ജഡം മുറ്റത്തുകിടക്കുന്നത് കാണുന്നത്. അടുക്കള ഭാഗത്തെ പാത്രങ്ങള്‍ തള്ളി താഴെയിട്ടിട്ടുണ്ട്. ചിറ്റാര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നു വനപാലകര്‍ സ്ഥലത്തെത്തി കാല്‍പാടുകള്‍ പരിശോധിച്ച് പുലിയാണന്ന് സ്ഥിരീകരിച്ചു.
തുലാം മാസ പൂജയുടെ സമയത്തുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട: മല്ലപ്പള്ളിയില്‍ പണം ആവശ്യമുള്ളവരുടെ അടുത്ത് സഹായിക്കാനെന്ന് പറഞ്ഞ് കൂടിയ ശേഷം പണം തട്ടിയെടുത്ത സംഭവത്തില്‍ 48കാരന്‍ പിടിയില്‍. സമാനമായ രീതിയില്‍ നാളുകളായി തട്ടിപ്പ് നടത്തി വന്ന മഞ്ചേരി സ്വദേശി ശങ്കര്‍ അയ്യരാണ് പോലീസിന്റെ പിടിയിലായത്. 11 വര്‍ഷം മുന്‍പാണ് ഇയാള്‍ മഞ്ചേരിയില്‍ നിന്നും മല്ലപ്പള്ളിയിലെത്തിയത്. ഇവിടെ ആനിക്കാട് പെരുമ്പെട്ടിമണ്ണില്‍ തുണ്ടിയില്‍ വീട്ടില്‍ എന്ന വിലാസത്തിലാണ് ഇയാള്‍ വര്‍ഷങ്ങളായി താമസിച്ച്‌വന്നിരുന്നത്. കഴിഞ്ഞ ദിവസമാണ് കീഴ്‌വായ്പൂര് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ സലിം, എസ്‌ഐ സോമനാഥന്‍ നായര്‍ എന്നിവര്‍ അടങ്ങുന്ന … Continue reading "മല്ലപ്പള്ളിയില്‍ പണം തട്ടിപ്പുവീരന്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  2 hours ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 2
  4 hours ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 3
  6 hours ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 4
  10 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 5
  10 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 6
  10 hours ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

 • 7
  11 hours ago

  ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

 • 8
  11 hours ago

  അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

 • 9
  11 hours ago

  സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്