Thursday, July 18th, 2019

പത്തനംതിട്ട: കോന്നിയില്‍ കിണറ്റില്‍ നിന്നും രക്ഷപെടുത്തിയ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടു വനപാലകര്‍ക്ക് പരിക്കേറ്റു. കോന്നി ഡിഎഫ്ഒയുടെ കീഴിലുള്ള സ്‌ട്രൈക്കിംഗ് ഫോഴ്‌സിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ ബാബു, ഷൈന്‍ കലാം എന്നിവര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ളാക്കൂര്‍ പഞ്ചായത്ത് ഓഫീസന് സമീപത്തെ ലക്ഷംവീട് കോളനിയിലെ ഷീജാ ഭവനില്‍ മണിയമ്മയുടെ കിണറ്റിലാണ് കാട്ടുപന്നി വീണത്. കിണറ്റില്‍ നിന്നും വലയിട്ട് പിടികൂടി രക്ഷപെടുത്തിയ പന്നിയെ ഉളിയനാട് ഉള്‍വനത്തില്‍ എത്തിച്ച് വല നീക്കം ചെയ്തു വീട്ടയക്കുമ്പോള്‍ … Continue reading "കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടു വനപാലകര്‍ക്ക് പരുക്ക്"

READ MORE
പത്തനംതിട്ട: കെഎസ്ഇബിയുടെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ മൂഴിയാര്‍ ഡാമിന്റെ അറ്റകുറ്റപ്പണിക്കായി ബന്ധപ്പെട്ട് ഇന്ന് മുതല്‍ 15 ദിവസത്തേക്ക് റിസര്‍വോയറിലെ വെള്ളം തുറന്നു വിടും. വെള്ളം മൂഴിയാര്‍ ഡാം മുതല്‍ ആങ്ങമൂഴി വഴി കക്കാട് പവര്‍ ഹൗസിന്റെ ടെയില്‍ റേസില്‍ എത്തിച്ചേര്‍ന്ന് കക്കാട്ട് ആറിലൂടെ ഒഴുകി പോകുമെന്നും കക്കാട് ഡാം സേഫ്ടി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഏകദേശം 30 മീ. ക്യൂമെക്‌സ് എന്ന തോതില്‍ ആയിരിക്കും ജലം പുറന്തള്ളുക. ഇതുകാരണം കക്കാട്ടാറിന്റെ ജലനിരപ്പ് പരമാവധി 60 സെന്റിമീറ്റര്‍ … Continue reading "അറ്റകുറ്റപ്പണിക്കായി മൂഴിയാര്‍ ഡാം ഷട്ടര്‍ ഇന്ന് തുറക്കും"
പത്തനംതിട്ട: കഴിഞ്ഞ ദിവസം വേനല്‍മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ പെരുനാട് പഞ്ചായത്തില്‍ വ്യാപക നാശനഷ്ടം. മാടമണ്‍ കണ്‍വന്‍ഷന്‍ നഗറിലെ പന്തല്‍ നിലംപൊത്തിച്ച കാറ്റ് കക്കാടു വാര്‍ഡില്‍ ഒരു വീടിനും കാര്യമായ നാശമുണ്ടാക്കി. തുണ്ടുമണ്‍ മേലേതില്‍ എസ്.സി കോളനിയിലെ സാവിത്രിയുടെ വീടാണ് കാറ്റില്‍ വീണ തെങ്ങു പതിച്ച് തകര്‍ന്നത്. വീടിന്റെ മേല്‍ക്കൂര ഏറെക്കുരെ പൂര്‍ണമായും നശിച്ചു. ഭിത്തിക്കും വീട്ടുപകരണങ്ങള്‍ക്കും കേടുപാടുണ്ടായി. നേരത്തെ പെരുനാട് പഞ്ചായത്തില്‍ നിന്നും എസ്‌സി വിഭാഗം കുടുംബങ്ങള്‍ക്ക് അനുവദിച്ച വീടുകളില്‍ പെട്ടതാണ് തെങ്ങു വീണു നശിച്ചത്.
പത്തനംതിട്ട: അടൂരിലും പരിസര പഞ്ചായത്തുകള്‍ക്കും വേണ്ടിയുള്ള ശുദ്ധ ജലപദ്ധതിയുടെ കെപി റോഡിലുള്ള കാലപ്പഴക്കംചെന്ന പ്രധാന പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിനാല്‍ മൂന്നുദിവസം ജലവിതരണം മുടങ്ങും. നിലവിലുള്ള പൈപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് പരമാവധി ഒഴിവാക്കിയാണ് നിലവില്‍ പണി നടത്തുന്നത്. എങ്കിലും ഇടക്കിടെ ജലവിതരണം തടസ്സപ്പെടുന്നുണ്ട്. പുതിയ പൈപ്പുകള്‍ സ്ഥാപിച്ച് നിലവിലുള്ള കണക്ഷനുകള്‍ പുതിയ ലൈനിലേക്ക് മാറ്റിക്കൊടുക്കും. അടൂര്‍ മുനിസിപ്പാലിറ്റി, ഏഴംകുളം, ഏറത്ത്, എനാദിമംഗലം, പള്ളിക്കല്‍, പട്ടാഴി എന്നീ പഞ്ചായത്തുകളിലാണ് മൂന്നൂ ദിവസം ജലവിതരണം മുടങ്ങുക.
പത്തനംതിട്ട: മൃഗവേട്ടക്കെത്തിയ സംഘത്തിലെ 2 പേര്‍ വനപാലകര്‍ക്ക് നേരെ നാടന്‍ തോക്ക് ചൂണ്ടി കടന്നുകളഞ്ഞു. ഈ സംഘത്തിലെ 3 പേരെ അറസ്റ്റ് ചെയ്തു. മന്ദമരുതി വാവോലില്‍ സുരേന്ദ്രന്‍(60), വലിയകാവ് പാണ്ടിയത്ത് ബൈജു(40), ചാത്തന്‍തറ സമാധാനത്തില്‍ സുനു ആനന്ദ്(36) എന്നിവരെയാണ് കരികുളം വനം സ്‌റ്റേഷനിലെ വലപാലകര്‍ അറസ്റ്റ് ചെയ്തത്. ബേബിച്ചന്‍, രഞ്ജു തോമസ് എന്നിവരാണ് രക്ഷപ്പെട്ടതെന്ന് വനപാലകര്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ 3ന് ഇടമുറി–മന്ദമരുതി റോഡില്‍ പാലം ജംക്ഷനില്‍ നിന്നാണ് ഇവരെ പിടികൂടിയത്. റേഞ്ച് ഓഫിസര്‍ അധീഷിന് ലഭിച്ച … Continue reading "വേട്ടക്കാര്‍ വനപാലകര്‍ക്ക് നേരെ തോക്ക് ചൂണ്ടി കടന്നുകളഞ്ഞു"
പത്തനംതിട്ട: വില്‍പനക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ചങ്ങനാശ്ശേരി വിഷ്ണു ഭവനില്‍ ദേവാനന്ദ്‌നെയാണ് തിരുവല്ലയില്‍ നിന്നും പോലീസ് പിടികൂടിയത്. തിരുവല്ലയിലും പരിസരങ്ങളിലും സ്‌കൂളുകളിലും കോളേജുകളിലും കുട്ടികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് വേണ്ടി ബംഗ്ലൂരുവില്‍ നിന്നും തിരുവല്ലയില്‍ എത്തിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാവുന്നത്.
പത്തനംതിട്ട: പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. താഴേ വെട്ടിപ്പുറത്ത് ചരിവുപറമ്പില്‍ അരുണ്‍(22) ആണ് അറസ്റ്റിലായത്. മൂന്നു മാസം മുന്‍പ് പരിചയപ്പെട്ട പെണ്‍കുട്ടിയെ ആളില്ലാത്ത സമയത്ത് സ്വന്തം വീട്ടിലെത്തിച്ച് അരുണ്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. അവര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.
പത്തനംതിട്ട: പുന്നയ്ക്കാട്ടില്‍ കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നാശിപ്പിക്കുന്നത് തടയാന്‍ സത്വര നടപടി വേണമെന്ന് മല്ലപ്പുഴശ്ശേരി ഗ്രാമവികസന സമിതി പ്രവര്‍ത്തകയോഗം. കേരളാ ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വിഎസ് വിജയന്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി ശാസ്ത്രജ്ഞരുടെ അഭിപ്രായം കണക്കിലെടുത്ത് പരിസ്ഥിതി സംരക്ഷണത്തിന് കാട്ടു പന്നികളുടെ വംശവര്‍ധന തടയാനും നാട്ടിലിറങ്ങുന്ന ഇവയെ ഉന്മൂലനം ചെയ്യാനും നിലവിലുള്ള നിയമത്തില്‍ വേണ്ട ഭേദഗതികള്‍ വരുത്തണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് യോഗം ആവശ്യപ്പെട്ടു. നഷ്്ടപരിഹാരവും സത്വര നടപടികളുമാവശ്യപ്പെട്ട്് പന്നിയുടെ ഉപദ്രവത്തിന് വിധേയരായ 120 കര്‍ഷകര്‍ … Continue reading "കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നാശിപ്പിക്കുന്നു"

LIVE NEWS - ONLINE

 • 1
  2 hours ago

  വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

 • 2
  4 hours ago

  കൊച്ചിയില്‍ വീണ്ടും തീപിടുത്തം

 • 3
  4 hours ago

  ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

 • 4
  6 hours ago

  കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

 • 5
  8 hours ago

  ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

 • 6
  8 hours ago

  ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

 • 7
  9 hours ago

  ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

 • 8
  9 hours ago

  ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

 • 9
  9 hours ago

  കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം