Tuesday, September 25th, 2018

ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 500ലേറെപ്പേര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നു.

READ MORE
പന്തളം: റോഡില്‍ പൊട്ടിക്കിടന്ന വൈദ്യുതിലൈനില്‍ തട്ടി രണ്ടുപേര്‍ക്ക് ഷോക്കേറ്റു. തോട്ടക്കോണം തുണ്ടത്തില്‍ വിജയകുമാര്‍, പന്തളം മഹാദേവര്‍ക്ഷേത്രത്തിലെ ജീവനക്കാരന്‍ കൊപ്പാറ തറയില്‍ ശിവന്‍പിള്ള(54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കരിപ്പൂര് ക്ഷേത്രത്തിന് സമീപം തുണ്ടത്തില്‍പടിയിലാണ് അപകടം. പാലുവാങ്ങാന്‍ പോവുകയായിരുന്നു വിജയകുമാര്‍. ക്ഷേത്രത്തിലേക്ക്‌പോകുംവഴിയാണ് ശിവന്‍പിള്ളക്ക് വൈദ്യുതാഘതമേറ്റത്.
പത്തനംതിട്ട: വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി ഉണ്ണി പാസ്റ്റര്‍ പിടിയില്‍. തൃശൂര്‍ ഒല്ലൂക്കര നെട്ടിശേരി പനഞ്ചകം പുളിക്കപ്പറമ്പില്‍ ഉണ്ണിക്കൃഷ്ണന്‍ നായരെയാണ് (ഉണ്ണി ജയിംസ്–52) കോയിപ്രം പോലീസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഓസ്‌ട്രേലിയ കാര്‍ണിവല്‍ ക്രൂസ് കപ്പലിലേക്ക് വീസ നല്‍കാമെന്നും പ്രതിമാസം 3.5 ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നും പറഞ്ഞ് ചെങ്ങന്നൂര്‍, കവിയൂര്‍, തിരുവല്ല, മൂവാറ്റുപുഴ പ്രദേശങ്ങളില്‍ നിന്നുള്ള ഒട്ടേറെ ആളുകളില്‍ നിന്ന് ആറു മുതല്‍ എഴു ലക്ഷം രൂപ വരെ … Continue reading "വിദേശ ജോലി തട്ടിപ്പ്; മുഖ്യപ്രതി ഉണ്ണി പാസ്റ്റര്‍ അറസ്റ്റില്‍"
പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ ഒരാള്‍ മര്‍ദനമേറ്റ് മരിച്ചു. കോന്നി അരുവാപ്പുലത്ത് സുരേഷ്‌കുമാര്‍(41) ആണ് മരിച്ചത്. മര്‍ദനമേറ്റ് റോഡില്‍ കിടന്ന ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. മര്‍ദനത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് പഴക്കമുള്ള ആചാരമല്ല.
പത്തനംതിട്ട: യുവാവിനെ റോഡില്‍ തടഞ്ഞു നിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി. ഓമല്ലൂര്‍ ഐമാലി ലക്ഷംവീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന്‍ മഹേഷ്(26) കൊല്ലപ്പെട്ട സംഭവത്തില്‍ ഓമല്ലൂര്‍ മലങ്കാവ് കൊച്ചുമുരുപ്പേല്‍ സാംകുട്ടി(34), സഹോദരന്‍ സാബു എന്നിവരാണ് കീഴടങ്ങിയത്. സാംകുട്ടി പൊലീസ് സ്‌റ്റേഷനിലും സാബു പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലുമാണ് കീഴടങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് 12.45ഓടെ ഓമല്ലൂര്‍ പ്രക്കാനം റോഡില്‍ ഊപ്പമണ്‍ ജങ്ഷനില്‍ വെച്ച് ബൈക്കിലെത്തിയ സാംകുട്ടിയും സാബുവും മഹേഷിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മഹേഷിന്റെ … Continue reading "യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി"
പത്തനംതിട്ട: കുമ്പളാംപൊയ്ക സര്‍വീസ് സഹകരണബാങ്കില്‍ ക്രമക്കേട് നടത്തിയ കേസില്‍ ജീവനക്കാരന്‍ കോടതിയില്‍ കീഴടങ്ങി. തലച്ചിറ ശാഖയില്‍ 4.31 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ ജീവനക്കാരനായ പ്രവീണ്‍ പ്രഭാകര്‍ പത്തനംതിട്ട കോടതി(രണ്ട്)യില്‍ കീഴടങ്ങിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമാണ് പ്രവീണ്‍. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബാങ്കിന്റെ ഹെഡ് ഓഫീസിലേക്ക് അടയ്ക്കാനുള്ള പണം ജീവനക്കാരന്‍ കംപ്യൂട്ടറില്‍ കൃത്രിമം കാട്ടി സ്വന്തമാക്കിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച് സഹകരണവകുപ്പും ഭരണസമിതിയും നല്‍കിയ … Continue reading "സഹകരണബാങ്കിലെ ക്രമക്കേട്; ജീവനക്കാരന്‍ കോടതിയില്‍ കീഴടങ്ങി"
ഊപ്പമണ്‍ ജംഗ്ഷനില്‍വച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് അക്രമം നടത്തിയത്.

LIVE NEWS - ONLINE

 • 1
  9 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

 • 2
  11 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 3
  11 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 4
  16 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 5
  16 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 6
  17 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 7
  18 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  18 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 9
  18 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു