Monday, August 26th, 2019

കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. 282 കേസുകള്‍ സുരേന്ദ്രനെതിരെ ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു

READ MORE
പത്തനംതിട്ട: അടൂര്‍ ഏഴംകുളം മാങ്കൂട്ടത്തെ കെട്ടുങ്കല്‍ ഏലായില്‍ ഇന്നലെ വൈകിട്ടുണ്ടായ തീ പിടിത്തത്തില്‍ ഒന്നര ഏക്കറോളം പ്രദേശത്തെ കൃഷി കത്തിനിശിച്ചു. ഏത്തവാഴ, പച്ചക്കറി കൃഷികളും തരിശുകിടന്ന പാടത്തിലുമാണ് തീപടര്‍ന്നത്. സമീപത്തുള്ള ഹാര്‍ഡ്വെയര്‍ കമ്പിനിയുടെ ഗോഡൗണ്‍വരെ തീ പടര്‍ന്നപ്പോഴേക്കും അതുവഴിവന്ന കുടിവെള്ള ടാങ്കറിലെ വെള്ളം ഉപയോഗിച്ച് തീ അണച്ചതിനാല്‍ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
പത്തനംതിട്ട: എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ഥിക്കും തൊഴിലാളിക്കും യുവാവിനും സൂര്യാതപമേറ്റു. സീതത്തോട്, കോന്നി, മല്ലപ്പള്ളിിലുമാണ് സുര്യാതപമേറ്റത്. കിസുമം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥി ബിജോ ജോസഫ്(15), ആനിക്കാട് പുളിക്കാമല വേങ്ങഴ പി.എസ്. സുരേഷ്(41), മുറിഞ്ഞകല്‍ താന്നിമൂട്ടില്‍ പടിഞ്ഞാറ്റേതില്‍ അഷറഫ്(39) എന്നിവര്‍ക്കാണ് ഇന്നലെ പൊള്ളലേറ്റത്. ബിജോ ജോസഫിന് ഉച്ചയോടെ തുലാപ്പള്ളി മൂലക്കയത്തെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോകുമ്പോഴാണ് സൂര്യാതപമേറ്റത്. കഴുത്തിനു പിന്നില്‍ പുകച്ചിലും വേദനയും അനുഭവപ്പെടുകയും കുമിള രൂപപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് സ്വകാര്യ … Continue reading "വിദ്യാര്‍ഥിയടക്കം 3 പേര്‍ക്ക് സുര്യാതപമേറ്റു"
പത്തനംതിട്ട: റാന്നി ഇട്ടിയപ്പാറ ടൗണില്‍ നിന്നു ബംഗാളി യുവാവിന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു കടന്ന ദമ്പതികള്‍ അടക്കമുള്ള നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കുരുമ്പന്‍മൂഴി പുല്ലുപാറ കിഴക്കേതില്‍ പ്രസാദ്(36), അടിച്ചിപ്പുഴ ഓലിയ്ക്കല്‍ യദു ഉദയകുമാര്‍(23), കച്ചേരിത്തടം പുന്നമൂട്ടില്‍ യൂസഫ്(52), ഭാര്യ സിസിലി(56) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 10.30ന് ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ നിന്നു ബൈപാസിലേക്കുള്ള ബൈറോഡിലാണ് സംഭവം. ബംഗാള്‍ സ്വദേശിയും ഇട്ടിയപ്പാറ തയ്യല്‍കടയിലെ ജീവനക്കാരനുമായ വിപ്ലവ് മണ്ഡലിന്റെ ഒരു പവന്റെ മാലയാണ് പ്രസാദും യദുവും ചേര്‍ന്ന് … Continue reading "മാല മോഷണം; നാലംഗ സംഘം പിടിയില്‍"
പത്തനംതിട്ട: ഇലവുംതിട്ടയില്‍ വീട്ടിലെ അടുക്കളയില്‍ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. ഉളനാട് കൊല്ലിരേത്ത് മണ്ണില്‍ മുരളീധരന്‍ നായരുടെ ഭാര്യ അമ്പിളി ജി നായര്‍ (56) ആണ് മരിച്ചത്. ഇന്‍ഡക്ഷന്‍ അടുപ്പില്‍നിന്നാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു. ഇന്നലെ വൈകിട്ട് 3.30നാണ് അപകടം. വീടിന്റെ പുറത്തു വിശ്രമിക്കുകയായിരുന്ന ഭര്‍തൃപിതാവ് 4 മണിക്ക് ചായ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അടുക്കളയില്‍ പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടത്. കുളനട തപാല്‍ ഓഫിസിലെ ആര്‍ഡി ഏജന്റാണ് അമ്പിളി.
പത്തനംതിട്ട: റാന്നിയില്‍ കോഴി ഫാമില്‍ 2 യുവാക്കള്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. ജണ്ടായിക്കല്‍ മൂഴിക്കല്‍ പുതുപറമ്പില്‍ സോമന്റെ മകന്‍ ബൈജു(40), കാവുംതലയ്ക്കല്‍ പരേതനായ വര്‍ഗീസിന്റെ മകന്‍ നിജില്‍ വര്‍ഗീസ്(36) എന്നിവരാണ് മരിച്ചത്. നിജിലിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമില്‍ കഴിഞ്ഞ ദിവസമാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. ബൈജുവിന്റെ കാലിലും നിജിലിന്റെ കയ്യിലും എര്‍ത്ത് കമ്പി ചുറ്റിയ നിലയിലായിരുന്നു. പോലീസും ഫൊറന്‍സിക് വിഭാഗം സയന്റിഫിക് ഓഫിസര്‍മാരും തെളിവെടുപ്പ് നടത്തി. കെഎസ്ഇബി അധികൃതരും സ്ഥലം സന്ദര്‍ശിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം … Continue reading "കോഴി ഫാമില്‍ 2 യുവാക്കള്‍ വൈദ്യുതാഘാതമേറ്റു മരിച്ചു"
പത്തനംതിട്ട: റാന്നി അങ്ങാടി പേട്ടയില്‍ ഉഗ്രസ്‌ഫോടനം. ആര്‍ക്കും പരുക്കില്ല. സ്‌ഫോടനത്തെത്തുടര്‍ന്ന് മതിലുകളും ജനല്‍ ഗ്ലാസുകളും തകരുകയും വീടുകളുടെ ഭിത്തികള്‍ക്ക് വിള്ളലുണ്ടാകുകയും ബലക്ഷയവുമുണ്ടാകുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടന കാരണം വ്യക്തമല്ല. ഇന്നലെ വൈകുന്നേരം ആറു മണിക്കു ശേഷമാണ് നടുക്കുന്ന ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. അങ്ങാടി പേട്ടയില്‍ രാജധാനി ഹോട്ടലിനും ചിങ്കൂസ് ടെക്‌സൈ്റ്റല്‍സ് ഉടമയുടെ കെട്ടിടത്തിനും ഇടയിലൂടെ വലിയ തോട്ടിലേക്കുള്ള ഇടവഴിയിലായിരുന്നു സംഭവം. മുമ്പ് പേട്ട ഭാഗത്തു നിന്നുള്ള വലിയ തോട്ടിലേക്കു പോകുന്നതിന് ഉപയോഗിച്ചിരുന്ന ഇടത്തോട് ആള്‍ സഞ്ചാരം ഇല്ലാതെ വന്നതിനെ തുടര്‍ന്ന് … Continue reading "റാന്നി മേഖലയില്‍ ഉഗ്രസ്‌ഫോടനം; അന്വേഷണം ഊര്‍ജ്ജിതം"
പത്തനംതിട്ട: തിരുവല്ലയില്‍ 7 കിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയില്‍. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യാനായി കൊണ്ടുവന്ന കഞ്ചാവുമായി ഇടുക്കി രാജകുമാരി മഞ്ഞക്കുഴി സ്വദേശി താഴത്തുപറത്തിട്ടയില്‍ അമല്‍ ജയിംസ്(23) ആണ് പിടിയിലായത്. തിരുവല്ലയില്‍ കഴിഞ്ഞ രണ്ടര മാസമായി പിടികൂടിയ കഞ്ചാവ് കച്ചവടക്കാരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കഞ്ചാവ് ആവശ്യപ്പെട്ടു കച്ചവടക്കാരനെന്ന നിലയില്‍ ഇടപെട്ടാണ് പോലീസ് ഇയാളെ കുടുക്കിയത്. 2 കിലോയുടെയും 1 കിലോയുടെയും പാക്കയറ്റുകളാക്കിയാണ് ബാഗില്‍ കഞ്ചാവ് കൊണ്ടുവന്നത്. എറണാകുളത്ത് സ്വകാര്യ കമ്പനി ജീവനക്കാരനാണ് … Continue reading "7 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  3 hours ago

  വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

 • 2
  3 hours ago

  ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

 • 3
  3 hours ago

  പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

 • 4
  3 hours ago

  വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

 • 5
  4 hours ago

  കറുപ്പിനഴക്…

 • 6
  5 hours ago

  മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

 • 7
  5 hours ago

  മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

 • 8
  5 hours ago

  സ്വര്‍ണവില വീണ്ടും കുതിച്ചു

 • 9
  5 hours ago

  മലയാള സിനിമ ഏറെ ഇഷ്ടം