Tuesday, September 18th, 2018

പത്തനംതിട്ട: കോഴഞ്ചേരി പാലത്തിന് രണ്ട് സ്ഥലത്ത് വിള്ളല്‍ കണ്ടെത്തി. പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയാണ്. ഇതിന് 75 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ പാലത്തിന്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച പാലമാണിത്. തെടുമ്പ്രയാര്‍ ഭാഗത്ത്‌നിന്നുള്ള രണ്ടാമത്തെ തൂണിനും പത്തനംതിട്ടയില്‍നിന്നുള്ള ഒന്നാമത്തെ തൂണിനുമാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. പ്രളയത്തില്‍ മരങ്ങള്‍ പാലത്തില്‍ അടിഞ്ഞുകൂടുകയും പാലം പൂര്‍ണ്ണമായും മുങ്ങുകയും ചെയ്തിരുന്നു. പ്രളയ സമയത്ത് കോഴഞ്ചേരി പാലം തകര്‍ന്നുവെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ബലക്ഷയം മാത്രമാണുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

READ MORE
മലവെള്ളപ്പാച്ചിലില്‍ രണ്ടാം ഷട്ടറിന്റെ താഴ്ഭാഗത്ത് അണക്കെട്ടിന് കോണ്‍ക്രീറ്റ് അടര്‍ന്നുപോയി നാശം സംഭവിച്ചിട്ടുണ്ട്.
പത്തനംതിട്ട: അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ ഗണപതിക്ഷേത്രം, പറത്തൂര്‍ കുടുംബക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഗണപതിക്ഷേത്രത്തിന്റെ കാണിക്കവഞ്ചി മോഷ്ടാക്കള്‍ എടുത്ത് സമീപത്തുള്ള ആറാട്ട്ചിറയ്ക്ക് സമീപത്തുെവച്ചാണ് കുത്തിത്തുറന്നത്. കാണിക്കവഞ്ചി ഇവിടെനിന്ന് കണ്ടെത്തി. ആറാട്ടുചിറയ്ക്ക് സമീപത്തുള്ള പറത്തൂര്‍ കുടുംബക്ഷേത്രത്തിലും മോഷ്ടാക്കള്‍ കയറി. ശ്രീകോവില്‍, തിടപ്പള്ളി എന്നിവ കുത്തിത്തുറന്ന് കാണിക്കവഞ്ചിയിലെ പണം കവര്‍ന്നു. രണ്ട് മാസം മുന്‍പും ഇവിടങ്ങളില്‍ മോഷണം നടന്നിരുന്നു. പള്ളിക്കല്‍ ഗണപതിക്ഷേത്രത്തിന്റെ സി.സി.ടി.വി.യില്‍ മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ചിത്രം പതിഞ്ഞിട്ടുമുണ്ട്. പോലീസിന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളുപയോഗിച്ച് അന്വേഷണം ആരംഭിച്ചു.  
പത്തനംതിട്ട: വാടക വീട്ടില്‍ ചാരായം വാറ്റിയ രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. പെരിങ്ങനാട് അമ്മകണ്ടകര പ്രകാശ് ഭവനില്‍ പ്രമോദ്(31), നൂറനാട് ഒളവക്കാട് സുകൃതാലയം വീട്ടില്‍ രാജേന്ദ്രന്‍(57) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരില്‍നിന്ന് 15.5 ലിറ്റര്‍ ചാരായം, 105 ലിറ്റര്‍ കോട, വാറ്റുപകരണങ്ങള്‍, 800 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. തൂവയൂര്‍ വടക്ക് മണക്കാല ചിറ്റാണിമുക്കില്‍ ഇരുനിലവീട് വാടകയ്‌ക്കെടുത്താണ് ഇവര്‍ ചാരായം വാറ്റ് നടത്തിക്കൊണ്ടിരുന്നത്. പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ.ചന്ദ്രപാലനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അടൂരില്‍ … Continue reading "വാടക വീട്ടില്‍ ചാരായ വാറ്റ്; രണ്ടുപേര്‍ അറസ്റ്റില്‍"
പത്തനംതിട്ട: കൊടുമണ്‍ ഇടത്തിട്ട മംഗലംകുന്ന് ഭാഗത്തുള്ള ബുദ്ധ പഗോഡയിലെ ശ്രീബുദ്ധന്റെ പ്രതിമ തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഇടത്തിട്ട ഐക്കരേത്ത് വിഷ്ണുഭവനില്‍ വിഷ്ണുവിനെ(23)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23ന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡിഎച്ച്ആര്‍എമ്മിന്റെ ആരാധനാ കേന്ദ്രത്തിലാണ് അക്രമം ഉണ്ടായത്. പ്രതിക്ക് സംഘടനാ പ്രവര്‍ത്തകരുമായുള്ള മുന്‍വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ട: പ്രളയത്തില്‍പ്പെട്ട വീടുകള്‍ വൃത്തിയാക്കാനെത്തിയ രണ്ട് സന്നദ്ധ പ്രവര്‍ത്തകരെ പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. റാന്നി സ്വദേശികളായ കക്കുടുമന്‍ കല്ലക്കുളത്ത് സിബി(40), ഉതിമൂട് നിന്നുള്ള ലെസ്വിന്‍(35) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ക്കൊപ്പം ഒഴുക്കില്‍പ്പെട്ട രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പള്ളിയില്‍ നിന്ന് സംഘമായി റാന്നിഭാഗത്ത് വീടുകള്‍ ശുചീകരിക്കാനെത്തിയതാണിവര്‍. ശുചീകരണത്തിന് ശേഷം കാലുകഴുകാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഒഴുക്കില്‍പ്പെട്ട ലെസ്വിനെ രക്ഷിക്കാനാണ് സിബി വെള്ളത്തിലേക്ക് ചാടിയത്.
കെ.എസ്.ആര്‍.ടി.സി സ്റ്റേഷനില്‍ നിന്ന് പമ്പയിലേക്ക് വരുന്ന പാത വണ്‍വേയാക്കാന്‍ വനംവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും.
ആലപ്പുഴ/പത്തനംതിട്ട: ബ്രിട്ടനിലെ ബോള്‍ട്ടനില്‍നിന്നും ഓസ്ട്രിയയിലെ വിയന്നയില്‍ വിനോദയാത്രക്ക് പോയ സഹോദരിമാരുടെ മക്കള്‍ തടാകത്തില്‍ മുങ്ങിമരിച്ചു. ബോള്‍ട്ടനില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് സൂസന്‍ ദമ്പതികളുടെ മകന്‍ ജോയല്‍(19) റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ മകന്‍ ജെയ്‌സ്(15) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ ബോട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. മരിച്ചകുട്ടികളുടെ അമ്മമാരായ സൂസനും സുബിയും സഹോദരിമാരാണ്. ഇവര്‍ തിരുവല്ല സ്വദേശികളാണ്. സുബിയുടെയും സൂസന്റെയും സഹോദരന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ ഞായറാഴ്ച്ച വിയന്നയില്‍ വിനോദയാത്രക്ക് വിയന്നയിപ്പോഴായിരുന്നു അപകടത്തില്‍പെട്ടത്. പോസ്റ്റ്‌മോര്‍ട്ടം … Continue reading "സഹോദരിമാരുടെ മക്കള്‍ വിയന്നയില്‍ തടാകത്തില്‍ മുങ്ങിമരിച്ചു"

LIVE NEWS - ONLINE

 • 1
  2 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  3 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  4 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  7 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  8 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  10 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  10 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  11 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  11 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍