Wednesday, January 16th, 2019

    പത്തനംതിട്ട: കെ കെ രമയുടെ നിരാഹാര സമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗവും ചില യു ഡി എഫ് ആര്‍ എം പി പ്രവര്‍ത്തകരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി സി പി എം സംസ്ഥാന സിക്രട്ടറി പിണറായി വിജന്‍. കെ കെ രമയുടെ ആവശ്യം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിനെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യട്ടെയെന്നാണ് തന്റെയും അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. … Continue reading "രമയുടെ നിരാഹാരവുമായി ബന്ധപ്പെട്ട് ഗൂഢാലോചന: പിണറായി"

READ MORE
പത്തനംതിട്ട: കാര്യങ്ങളെ നിഷ്പക്ഷമായി കാണാന്‍ ന്യായാധിപന്മാര്‍ ഭയപ്പെടുന്ന സാഹചര്യം കേരളത്തിലുണ്ടെന്ന് ഒ. രാജഗോപാല്‍. ഹിന്ദുമത പരിഷത്തില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു അദ്ദേഹം. സത്യം, നീതി, ധര്‍മം ഇവയ്‌ക്കൊന്നും ഇവിടെയിപ്പോള്‍ സ്ഥാനമില്ല. കേസ് കേള്‍ക്കാന്‍ ആഗ്രഹമില്ലാത്ത ജഡ്ജിമാരെ പുറത്താക്കണമെന്ന കൃഷ്ണയ്യരുടെ നിലപാടിനോടു യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട: വിഭാഗീയതകളില്ലാതെ ലോകത്തെ ഒന്നായിക്കാണുന്ന ഒരേയൊരു ധര്‍മ്മം ഹൈന്ദവ ധര്‍മ്മമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വെന്‍ഷനില്‍ ചൊവ്വാഴ്ച നടന്ന സായാഹ്ന സമ്മേളനത്തില്‍ ഹിന്ദുസമാജവും സ്ത്രീശാക്തീകരണവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശശികല. ശാരീരികമായ ശക്തിയെയല്ല സ്ത്രീശാക്തീകരണംകൊണ്ട് ഉദ്ദേശിക്കുന്നത്. തുല്യതയുടെ പേരുപറഞ്ഞ് ഇപ്പോള്‍ കാട്ടിക്കൂട്ടുന്ന പലതും അപഹാസ്യമാവുകയാണ്. നെയ്യേണ്ടവന്‍ നെയ്യുകയും കൊയ്യേണ്ടവന്‍ കൊയ്യുകയും ചെയ്യണം. ജോലി കൈമാറ്റമല്ല സമത്വംകൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീക്ക് സ്‌ത്രൈണമായ ഗുണങ്ങളും പുരുഷന് പുരുഷഭാവവും സ്ഥായിയാണ്. മാതാവ് തലോടുമ്പോള്‍ … Continue reading "നെയ്യേണ്ടവന്‍ നെയ്യണം കൊയ്യേണ്ടവന്‍ കൊയ്യണം: കെ.പി. ശശികല"
പത്തനംതിട്ട: സിപിഎം കുന്നന്താനം ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെ അക്രമം. കുന്നന്താനം ജംഗ്ഷനില്‍ കാണിക്ക മണ്ഡപത്തിനു സമീപമുള്ള ഓഫിസിന് നേരെയാണ് കഴിഞ്ഞ രാത്രി അതിക്രമം നടന്നത്. ഓഫിസിന്റെ ജനല്‍ ചില്ലുകളും പ്രധാന വാതിലും അക്രമികള്‍ തകര്‍ത്ത നിലയിലാണ്. ഇരുചക്ര വാഹനത്തിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. കുന്നന്താനം, മുക്കൂര്‍, പുളിന്താനം, കല്ലൂപ്പാറ, ചെങ്ങരൂര്‍ ഭാഗങ്ങളില്‍ സിപിഎമ്മിന്റെ കൊടിമരങ്ങളും കൊടിയും നശിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം ചേര്‍ന്നു.
പത്തനംതിട്ട: നാടിന്റെ വികസനത്തില്‍ രാഷ്ട്രീയവും മതവേര്‍തിരിവുകളും പാടില്ലെന്നു കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. വികസനത്തിന് ഐക്യത്തോടെയുള്ള പ്രവര്‍ത്തനം വേണം. അതിനു വലഞ്ചുഴി പാലം മാതൃകയാണ്. മന്ത്രിമാരും എംപിയും സഹായിച്ചതിനാലാണ് പാലം നിര്‍മിക്കാന്‍ കഴിഞ്ഞത്. ഇതുപെലെയുള്ള കൂട്ടായ സഹകരണം മറ്റു വികസനങ്ങളിലും സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ അധ്യക്ഷന്‍ എ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, കെ. ശിവദാസന്‍ നായര്‍ എംഎല്‍എ, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, തന്ത്രി അക്കീരമണ്‍ കാളിദാസ ഭട്ടതിരി, ഇമാം ഹാഫിസ് മുജിബ് … Continue reading "വികസനത്തില്‍ രാഷ്ട്രീയവും മതവേര്‍തിരിവുകളും പാടില്ല: മന്ത്രി"
        പത്തനംതിട്ട: ചിറ്റയം ഗോപകുമാര്‍ എംഎല്‍എയ്ക്കും സിപിഐ സംസ്ഥാന കമ്മിറ്റി അംഗം എ.പി. ജയനുമെതിരെ വ്യാജ നോട്ടീസ് ഇറക്കിയ കേസുമായി ബന്ധപ്പെട്ട് സിപിഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍. സിപിഐ പ്രവര്‍ത്തകനും പ്രവാസി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റുമായ മേലൂട് നെല്ലിക്കുന്നില്‍ സുമേഷ് (54), കോട്ടമുകള്‍ സന്തോഷ് മന്‍സിലില്‍ നൗഷാദ് (47) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
പത്തനംതിട്ട: ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്തിന്റെ വികസനകാര്യങ്ങളില്‍ യുഡിഎഫ് സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയുണ്ടാവുമെന്ന് മന്ത്രി വി. എസ്. ശിവകുമാര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടന പദ്ധതി പ്രകാരം അനുവദിച്ച 55 ലക്ഷം രൂപ ചെലവഴിച്ചുള്ള കെട്ടിടത്തിന്റെ നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്തളം പില്‍ഗ്രിം ടൗണ്‍ഷിപ്പിന് 75 കോടി അനുവദിച്ചതില്‍ നിന്നു രണ്ടു കോടി രൂപ പിഎച്ച് സെന്ററിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി വിനിയോഗിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അന്റോ ആന്റണി എംപി സമ്മേളനം … Continue reading "പന്തളം വികസന പദ്ധതി ആവിഷ്‌കരിക്കും: മന്ത്രി"
        അടൂര്‍: അടൂര്‍ ഇളമന്നൂരില്‍ കിന്‍ഫ്ര പാര്‍ക്കിനുള്ളിലെ പാറമട ഇടിഞ്ഞുവീണ് രണ്ടു പേര്‍ മരിച്ചു. പട്ടാഴി സ്വദേശി ഷിബു ആണു മരിച്ചവരില്‍ ഒരാള്‍. രണ്ടു പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. പൊലീസിന്റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.     .

LIVE NEWS - ONLINE

 • 1
  9 hours ago

  നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

 • 2
  11 hours ago

  ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

 • 3
  12 hours ago

  കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

 • 4
  14 hours ago

  അഡ്‌ലെയ്ഡില്‍ ഇന്ത്യ

 • 5
  14 hours ago

  പ്രധാനമന്ത്രി കേരളത്തിലെത്തി

 • 6
  15 hours ago

  കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

 • 7
  18 hours ago

  നമിക്കുന്നു ഈ പ്രതിഭയെ

 • 8
  20 hours ago

  ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

 • 9
  20 hours ago

  മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി