Wednesday, April 24th, 2019

പത്തനംതിട്ട: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനും ലഭിക്കുന്ന സഹായഹസ്തമാണ് റെഡ്‌ക്രോസിന്റെ പ്രവര്‍ത്തനമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ലോക റെഡ്‌ക്രോസ് ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ യൂണിറ്റ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുദ്ധരംഗങ്ങളില്‍ ഉള്‍പ്പെടെ സമാധാനത്തിന്റെ സന്ദേശവാഹകരാണ് റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് റെഡ്‌ക്രോസില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കാറുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഹോം നഴ്‌സ് അവാര്‍ഡുകളും വീല്‍ചെയര്‍ വിതരണവും … Continue reading "റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍ സമാധാനത്തിന്റെ സന്ദേശവാഹകര്‍: മന്ത്രി തിരുവഞ്ചൂര്‍"

READ MORE
പന്തളം: ഉള്ളന്നൂര്‍ തവിട്ടുപൊയ്കയില്‍നിന്നും പഴനി തീര്‍ഥാടനത്തിനായി പുറപ്പെട്ട ബസിന് മുകളിലേക്കാണ് ലൈന്‍ പൊട്ടിവീണു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിന് കാരിത്തോട്ടയിലാണ് സംഭവം. ബസിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുളനട വൈദ്യുതി സെക്ഷന്റെ പരിധിയില്‍പെട്ട സ്ഥലത്ത് റോഡ് പണിയെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിച്ചിരിന്നില്ല. മഴയത്ത് ലൈനുകള്‍ താഴ്ന്ന് കിടന്നതാണ് അപകടമുണ്ടാകാന്‍ കാരണം.
തിരുവല്ല : മണല്‍ കടത്തുന്നതിനിടെ ഓതറ പള്ളിയോട സേവാസമിതി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച മണല്‍ ലോറിയും പെട്ടി ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ മുതല്‍ ഓതറ പള്ളിയോട കടവില്‍ നിന്ന് മണല്‍ കയറ്റുന്നതായി വിവരം ലഭിച്ച ഓതറ പള്ളിയോട സമിതി പ്രവര്‍ത്തകര്‍ വിവരം പോലീസില്‍ അറിയിച്ചു. ലോറിയും പെട്ടി ഓട്ടോയും കൊണ്ടുപോകാനാവില്ലെന്ന് മനസിലാക്കിയതോടെ മണല്‍ കടത്തുകാര്‍ ഭീഷണി മുഴക്കിയെങ്കിലും തര്‍ക്കത്തിന് മുതിരാതെ പോലീസ് എത്തുമെന്ന് വിവരം ലഭിച്ച മണല്‍ കടത്തുകാര്‍ ഓടി രക്ഷപ്പെടുകയും ലോറിയും പെട്ടി ഓട്ടോയും … Continue reading "ലോറിയും പെട്ടി ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു"
      പത്തനംതിട്ട: ടിപ്പര്‍ ലോറി പാഞ്ഞുകയറി സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. തെങ്ങുംകാവിനു സമീപം വര്‍ക്‌ഷോപ്പു നടത്തുന്ന ജോഷ്വാ (60) ആണ് മരിച്ചത്. രാവിലെ 9.20ന് കോന്നി പൂങ്കാവ് റോഡില്‍ ആനക്കടവിനു സമീപമായിരുന്നു അപകടം. കോന്നിയിലേക്കു വരുകയായിരുന്ന ജോഷ്വായുടെ സ്‌കൂട്ടറില്‍ ഇടിച്ച ലോറി ജോഷ്വായുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. കോന്നി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
          പത്തനംതിട്ട: ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ ഉറച്ചനിലപാടുമായി വി.ഡി സതീശന്‍. പൂട്ടിക്കിടക്കുന്നവയില്‍ നിലവാരമുള്ള ബാറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ ചിലതിന് നിലവാരമില്ലെന്ന് ആക്ഷേപമുണ്ട്. അങ്ങനെയുള്ള ബാറുകള്‍ അടച്ചുപൂട്ടണണമെന്നും സതീശന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യ നയത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെന്നത് ശരിയാണ്. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ട സമയമായി. ഒരാള്‍ മദ്യവിരുദ്ധനും മറ്റുള്ളവര്‍ മദ്യലോബിയുടെ ഭാഗവുമാണെന്ന പ്രചാരണം ശരിയല്ലെന്നും സതീശന്‍ … Continue reading "നിലവാരമുള്ള ബാറുകള്‍ പ്രവര്‍ത്തിപ്പിക്കണം: വി.ഡി സതീശന്‍"
പത്തനംതിട്ട: ആറന്മുളയില്‍ നികത്തിയ നെല്‍പ്പാടങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കണമെന്ന് വിമാനത്താവള വിരുദ്ധ ഏകോപന സമിതി കണ്‍വീനര്‍ കുമ്മനം രാജശേഖരന്‍. വിമാനത്താവള വിരുദ്ധ സമരത്തിന്റെ എഴുപത്തിഒന്‍പതാം ദിവസം സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം. ആറന്മുളയില്‍ നടക്കുന്നത് പ്രകൃതി സംരക്ഷണ സമരമാണ്. പ്രകൃതി മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ചരാചരങ്ങള്‍ക്കും വേണ്ടിയാണ്. വരട്ടാര്‍ പുനരുദ്ധരിക്കണമെന്ന് പ്രസംഗിക്കുന്ന പി.ജെ. കുര്യന്‍ പമ്പാ നദിയുടെ പോഷക തോടുകളും തണ്ണീര്‍തടങ്ങളും മണ്ണിട്ട് നികത്തണമെന്ന് പറയുന്നു. സത്യമേവ ജയതേ എന്ന് എഴുതി വച്ചിരിക്കുന്ന പാര്‍ലമെന്റില്‍ അസത്യത്തിനായി നിലനില്‍ക്കുകയാണ് പി.ജെ. … Continue reading "നികത്തിയ നെല്‍പ്പാടങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കണം: കുമ്മനം"
      പത്തനംതിട്ട: നഗരത്തില്‍ സ്ത്രീകളുടെ യാത്ര സുരക്ഷിതമാക്കാന്‍ ഷീ ഓട്ടോ അടുത്ത മാസം തുടങ്ങുന്നതിനുള്ള നടപടികള്‍ തുടങ്ങി. തിരുവനന്തപുരത്തെ ഷീ ടാക്‌സി മാതൃകയിലാണ് ഇത് തുടങ്ങുന്നത്. ഇതിനായി ഓട്ടോ ഓടിച്ച് ഉപജീവനം നടത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകളില്‍ നിന്നു നഗരസഭ അപേക്ഷ ക്ഷണിച്ചു. ഓട്ടോ ഓടിക്കുന്നതിനുള്ള ഡ്രൈവിങ് ലൈസന്‍സുള്ള, നഗരസഭയുടെ പരിധിയിലുള്ള വനിതകള്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ പറ്റൂ. ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പി സഹിതമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം അഞ്ച് അപേക്ഷകള്‍ നഗരസഭയില്‍ ലഭിച്ചു. യാത്രയ്ക്കിടെ സ്ത്രീകള്‍ക്കു നേരെ … Continue reading "ഇനി ഷീ ഓട്ടോയും"
      പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായിയോഗം വിളിച്ചു ചേര്‍ത്തു. കലക്ടര്‍ അധ്യക്ഷത വഹിച്ചു. ഡെങ്കിപ്പനിക്കു കാരണമായ ഈഡിസ് കൊതുകു നശീകരണം ഫലപ്രദമാക്കുന്നതിന് കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. റബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് ഇല്ലാത്ത സമയങ്ങളില്‍ ചിരട്ട കമഴ്ത്തി വെക്കുകയോ മഴവെള്ളം വീഴാത്ത രീതിയില്‍ മാറ്റി സൂക്ഷിക്കുകയോ ചെയ്യണം. … Continue reading "പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം"

LIVE NEWS - ONLINE

 • 1
  26 mins ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 2
  3 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 3
  3 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 4
  5 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 5
  6 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 6
  6 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 7
  8 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 8
  10 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 9
  10 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍