Wednesday, July 17th, 2019

പത്തനംതിട്ട: പടപ്പാട് ശ്രീദേവീ ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവില്‍, തിടപ്പള്ളി, ഓഫിസ് എന്നിവയുടെ പൂട്ടു തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് മൂന്നു കാണിക്കവഞ്ചികളും തിരുവല്ല-മല്ലപ്പള്ളി റോഡരികിലെ കാണിക്കമണ്ഡപവും പൊളിച്ച് പണം അപഹരിച്ചു. നാലായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. പൂട്ടു തകര്‍ത്തു ശ്രീകോവിലിനുള്ളില്‍ കടന്നെങ്കിലും ഇവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഒട്ടേറെ വിളക്കുകളും ഓട്ടുപാത്രങ്ങളും ഓഫിസിലും തിടപ്പള്ളിയിലുമുണ്ടായിരുന്നെങ്കിലും ഇവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. തിടപ്പള്ളിയിലെയും ഓഫിസിലെയും അലമാരകള്‍ കുത്തിത്തുറന്നു സാധനങ്ങള്‍ വാരി പുറത്തിട്ടിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പും ഇവിടെ മോഷണം നടന്നിരുന്നു. ക്ഷേത്രത്തോടു … Continue reading "ക്ഷേത്രത്തില്‍ മോഷണം"

READ MORE
      പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ വേണ്ടി പൊലീസ് നടത്തിയ പരിശോധനയില്‍ 12 പേര്‍ കുടുങ്ങി. പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരാള്‍ക്കെതിരെയും മദ്യലഹരിയില്‍ എഎസ്‌ഐയ്ക്ക് നേരെ കയ്യേറ്റത്തിന് മുതിര്‍ന്ന മറ്റൊരാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വൈകിട്ട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് മദ്യപന്‍ എഎസ്‌ഐയ്ക്ക് നേരെ കയ്യേറ്റത്തിന് മുതിര്‍ന്നത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു.  
പത്തനംതിട്ട: പടയനിപ്പാറയെ ഭീതിയിലാഴ്ത്തി വീണ്ടും ആനയിറങ്ങി. പടയനിപ്പാറ അഞ്ചുമുക്ക് മണിയാര്‍ റോഡിലാണ് കാട്ടാനയിറങ്ങിയത്. അഞ്ചുമുക്ക് വര്‍ഗീസ് കുളത്തിനാലിന്റെ പുരയിടത്തിലെ വാഴയും തെങ്ങും ആന കുത്തിമലര്‍ത്തി റോഡിന് കുറുകെയിട്ടു. ഇതുമൂലം റോഡിലൂടെയുള്ള ഗതാഗതം മൂന്നുമണിക്കൂര്‍ മുടങ്ങി. കാട്ടാനയുടെ നിരന്തരശല്യം തുടങ്ങിയതോടെ പകല്‍ പോലും ഈ വഴി യാത്രചെയ്യാന്‍ ആളുകള്‍ ഭയപ്പെടുകയാണ്. രണ്ടാഴ്ചമുമ്പ് മണിയാര്‍ മലങ്കര കത്തോലിക്കാപള്ളിയുടെ സമീപത്തുള്ള തെങ്ങ് ആന പിഴുത് റോഡില്‍ ഇട്ടിരുന്നു. കഴിഞ്ഞ ദിവസം മണിയാര്‍ പോലീസ് ക്യാമ്പിന് സമീപവും കാട്ടാനയിറങ്ങിയിരുന്നു. പഴുത്തുവീഴുന്ന ചക്കതിന്നാനാണ് ആന … Continue reading "കാട്ടാന ഭീതിയില്‍ പടയനിപ്പാറ"
പത്തനംതിട്ട: കമ്പിന്റെ തുമ്പത്ത് ടാര്‍ ഉരുക്കിയൊട്ടിച്ച് ജനാലയിലൂടെ വീട്ടിലെ മേശപ്പുറത്തിരുന്ന സ്വര്‍ണ വളയും മൂന്നു മോതിരവും മോഷ്ടിച്ച വിരുതനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടി പുല്ലമ്പള്ളി മുള്ളംകാട്ടില്‍ വര്‍ഗീസ് മാത്യുവാണ് (ബിജു-46) അറസ്റ്റിലായത്. പുല്ലമ്പള്ളി ചരിവുപറമ്പില്‍ എം. എം. മാത്യുവിന്റെ മകളുടെ വീട്ടില്‍ നിന്നാണ് വളയും മോതിരങ്ങളും മോഷ്ടിച്ചത്. മേശപ്പുറത്തിരുന്ന സ്വര്‍ണാഭരണങ്ങളാണ് വിദഗ്ധമായി കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ ഒന്നിനാണ് സംഭവം. കരിങ്കുറ്റി വടക്കേതില്‍ കെ. എം. സാലിയുടെ വീട്ടില്‍ നിരന്തരം നടന്ന റബര്‍ മോഷണമാണ് ബിജുവിനെ … Continue reading "മോഷ്ടാവ് പിടിയില്‍"
പത്തനംതിട്ട: കുട്ടനാടന്‍ മേഖലയില്‍ കൊതുകുശല്യം രൂക്ഷമാകുന്നു. പെരിങ്ങര, നെടുമ്പ്രം, കടപ്ര പഞ്ചായത്തുകളിലാണ് കൊതുകുശല്യം രൂക്ഷമായത്. കൊതുക് നിര്‍മാര്‍ജനത്തിനുള്ള മാര്‍ഗം അതത് പഞ്ചായത്തിലെ ആരോഗ്യവിഭാഗം സ്വീകരിക്കാത്തതാണു കാരണം. നിരവധി കുഴികളും കുളങ്ങളും തോടുകളും നിറഞ്ഞ അപ്പര്‍കുട്ടനാടന്‍ പ്രദേശങ്ങളില്‍ മഴക്കാലമെത്തും മുമ്പ് സ്വീകരിക്കേണ്ട നടപടികള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഇക്കുറി സ്വീകരിച്ചില്ല. ശക്തമായ മഴയില്‍ പ്രദേശത്തെ കുഴികളും കുളങ്ങളും നിറഞ്ഞു. ഇവിടെയാണ് കൊതുകും കൂത്താടികളും ധാരാളമുള്ളത്. കിണറുകളില്‍ പോലും കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം മേപ്രാലില്‍ … Continue reading "കുട്ടനാടന്‍ മേഖലയില്‍ കൊതുകുശല്യം രൂക്ഷം"
      പത്തനംതിട്ട: അടൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു. അടൂര്‍ പറന്തല്‍ സ്വദേശി സുരേഷിന്റെ മക്കളായ ഗിരീഷ് (22), സുബീഷ് (18) എന്നിവരാണു മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നിനാണ് അപകടം. കാറ്ററിംഗ് സ്ഥലത്തെ ജോലികഴിഞ്ഞു ശേഷം പറന്തലിലെ വീട്ടിലേക്കു പോകുമ്പോള്‍ അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിരേവന്ന ലോറി ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മാതാവ്: ഗീത.
        പത്തനംതിട്ട: അഖില കേരള ദേവീഭാഗവതസത്രത്തിന് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. മാനസികമായ മാറ്റത്തിന് ദേവീഭാഗവത ഗ്രന്ഥപാരായണവും പ്രഭാഷണവും ശ്രവിക്കുന്നത് ഉത്തമമാണെന്നും മോക്ഷമാര്‍ഗത്തിലെത്താന്‍ മനസ്സിനെ ഈശ്വരനില്‍ അര്‍പ്പിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സത്രംവേദിയിലെ ക്ഷേത്രത്തില്‍ തന്ത്രി പടിഞ്ഞാെറ പുല്ലാംവഴി ദേവന്‍ കൃഷ്ണന്‍ നമ്പൂതിരി ദേവീവിഗ്രഹപ്രതിഷ്ഠ നടത്തി. സത്രവേദിയിലെ കൊടിമരത്തില്‍ തന്ത്രി കൊടിഉയര്‍ത്തുകയും ചെയ്തു. സത്രാരംഭസമ്മേളനത്തില്‍ ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, തന്ത്രി പടിഞ്ഞാറെ പുല്ലാംവഴി ദേവന്‍ … Continue reading "പന്തളത്ത് ദേവീഭാഗവതസത്രം"
പത്തനംതിട്ട: വീട്ടില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തില്‍ക്കിടന്ന അഞ്ചുപവന്റെ സ്വര്‍ണമാല മോഷ്ടാക്കള്‍ കവര്‍ന്നു. കൂടല്‍ അയനിയാട്ടു കിഴക്കേതില്‍ മുരളീധരന്റെ ഭാര്യ സുധര്‍മയുടെ കഴുത്തില്‍നിന്നാണ് വ്യാഴാഴ്ച വെളുപ്പിന് നാലുമണിക്കുശേഷം മോഷ്ടാക്കള്‍ മാല കവര്‍ന്നത്. സമീപത്തുള്ള മറ്റുരണ്ടുവീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. പോലീസ് കേസെടുത്തു.

LIVE NEWS - ONLINE

 • 1
  9 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  10 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  13 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  13 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  14 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  16 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  16 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  16 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  17 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ