Thursday, September 20th, 2018

പത്തനംതിട്ട: സര്‍ക്കാര്‍ ഓഫിസുകളിലെ അഴിമതി, കാര്യക്ഷമതക്കുറവ് തുടങ്ങിയവക്കെതിരെ പരാതിപ്പെടാന്‍ വിജിലന്‍സ് സമിതി. ജില്ലാ കലക്ടര്‍ പ്രണബ് ജ്യോതിനാഥ് ചെയര്‍മാനും വിജിലന്‍സ് ഡിവൈഎസ്പി പി. കെ. ജഗദീഷ് കണ്‍വീനറും വിവിധ വകുപ്പു തലവന്മാരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും അംഗങ്ങളുമായ ജില്ലാ വിജിലന്‍സ് സമിതിക്ക് മുമ്പാകെ ജനങ്ങള്‍ക്ക് നേരിട്ടെത്തി പരാതി നല്‍കാം. ഗുരുതരമായ പരാതികള്‍ വിജിലന്‍സ് അന്വേഷിക്കും. അല്ലാത്തവ അതതു വകുപ്പ് തലത്തില്‍ അന്വേഷിച്ചു നടപടി സ്വീകരിക്കും. ഏതു സര്‍ക്കാര്‍ ഉദ്യോഗസക്കഥനെയും വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ ജില്ലാ വിജിലന്‍സ് സമിതിക്ക് … Continue reading "അഴിമതിക്കെതിരെ പരാതിപ്പെടാന്‍ വിജിലന്‍സ് സമിതി"

READ MORE
പത്തനംതിട്ട: മരുന്നുകള്‍ക്ക് അമിത വില ഈടാക്കുന്നത് തടയുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. ഉത്പാദകരും ഇടനിലക്കാരും ചേര്‍ന്ന് പാവങ്ങളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. വങ്ങാടിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ച നീതി മെഡിക്കല്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളിലെ നിക്ഷേപം പ്രത്യുത്പാദന മേഖലകളിലേക്ക് വിനിയോഗിക്കുവാന്‍ കഴിയണം. എന്നാല്‍ മാത്രമേ സാധാരണക്കാരനു മുന്നേറ്റം ലഭിക്കൂ. പഴവങ്ങാടിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ സേവനം സമൂഹത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ഏബ്രഹാം മാമ്മന്‍ അധ്യക്ഷത … Continue reading "മരുന്നുകള്‍ക്ക് അമിത വില ഈടാക്കുന്നത് തടയും : മന്ത്രി അടൂര്‍ പ്രകാശ്"
കോന്നി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു ഗുരുതര പരുക്ക്. മേപ്പുറത്ത് ചാക്കോ ജോണിനാണ് (65) പരുക്കേറ്റത്. രാവിലെ കതകു തുറന്നു മുറ്റത്തേക്കിറങ്ങിയപ്പോള്‍ കാട്ടുപന്നി ചാക്കോ ജോണിനെ ആക്രമിക്കുകയായിരുന്നു. ഇടിയേറ്റു നിലത്തു വീണ ചാക്കോയുടെ മുകളില്‍ കയറി പന്നി പല ഭഗത്തും തേറ്റ കൊണ്ടു കുത്തുകയായിരുന്നത്രെ. ചോരയില്‍ കുളിച്ചുകിടന്ന ചാക്കോയെ വീട്ടുകാരും സമീപവാസികളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. പന്നികളുടെ ആക്രമണത്തില്‍ വ്യാപക കൃഷിനാശമുണ്ടാകാറുണ്ടെങ്കിലും ആദ്യമായാണ് ഈ പ്രദേശത്ത് കാട്ടുപന്നി മനുഷ്യരെ ആക്രമിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.  
പത്തനംതിട്ട: സോളാര്‍ കേസില്‍ പരാതി എഴുതി നല്‍കാന്‍ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് കോടതിയുടെ അനുമതി. പത്തനംതിട്ട കോടതിയാണ് പരാതി എഴുതി നല്‍കാന്‍ അനുമതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ബിജു മജിസ്‌ട്രേറ്റിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കത്തിന്റെ രൂപത്തില്‍ ചില കാര്യങ്ങള്‍ കോടതിയില്‍ ബിജു ഇന്നലെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് തനിക്ക് പരാതി നല്‍കാനുണ്ടെന്ന് മജിസ്‌ട്രേറ്റിനോട് പറഞ്ഞത്.
പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. 73.61 കോടി രൂപയുടേതാണു പദ്ധതികള്‍. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകള്‍ക്കു പദ്ധതിയില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. നെല്‍കൃഷി വികസനത്തിനു 70 ലക്ഷം രൂപയും കുടുംബശ്രീ മിഷന്‍ മുഖേന നടപ്പാക്കുന്ന ഓണത്തിനു സ്വന്തം പച്ചക്കറി പദ്ധതിക്കു 45 ലക്ഷം രൂപയും സ്‌കൂള്‍ കുട്ടികള്‍ക്ക് എന്റെ വീട്ടില്‍ ഒരു വാഴ പദ്ധതിക്കായി 30 ലക്ഷം രൂപയും വകയിരുത്തി. സമഗ്ര തെങ്ങു കൃഷിക്കു 84.5 ലക്ഷം രൂപയും തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്കു … Continue reading "ജില്ലാപഞ്ചായത്ത് വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം"
പത്തനംതിട്ട: ഓണം, കന്നിമാസ പൂജകള്‍ക്കായി ശബരിമല 14ന് വൈകീട്ട് 5.30ന് തുറക്കും. 21ന് രാത്രി പത്തിന് അടക്കും. ഈ മാസം ഓണ, കന്നിമാസ പൂജകള്‍ ഒന്നിച്ചു വരുന്നതിനാല്‍ തുടര്‍ച്ചയായി ഒരാഴ്ച നട തുറന്നിരിക്കും. 15 മുതല്‍ 21 വരെ പതിവു ഗണപതിഹോമവും ഉഷ, ഉച്ച,അത്താഴപൂജകളും വിശേഷാല്‍ പടി, ഉദയാസ്തമന പൂജകളും ഏഴു ദിവസങ്ങളില്‍ നെയ്യഭിഷേകവും ഉണ്ടാകും.
റാന്നി: ജലശുദ്ധീകരണ പ്ലാന്റിനായി പഞ്ചായത്ത് കണ്ടെത്തിയ സ്ഥലം ഭൂരഹിതര്‍ക്കു നല്‍കാന്‍ നീക്കം ചെറുകോല്‍ പഞ്ചായത്തില്‍ വയലത്തല ഗവ. വൃദ്ധസദനത്തോടു ചേര്‍ന്ന പമ്പ ജലസേചന പദ്ധതിയുടെ (പിഐപി) സ്ഥലമാണ് സീറോ ലാന്റ്് പദ്ധതിയില്‍ ഏറ്റെടുത്ത്് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ നീക്കം നടക്കുന്നത്. നാടിന്റെ വികസനത്തിനു പ്രയോജനപ്പെടുത്താവുന്ന സ്ഥലങ്ങള്‍ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെതിരെ വ്യാപക പരാതി ഉര്‍ന്നു കഴിഞ്ഞു. ഈ സ്ഥലം ഏറ്റെടുത്തു മൂന്നു സെന്റ് വീതം തിരിക്കുന്നതിനു സര്‍വേക്കല്ലും ഇറക്കി കഴിഞ്ഞു. ചെറുകോല്‍-നാരങ്ങാനം ജലപദ്ധതിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനു ജല അതോറിറ്റിയുടെ … Continue reading "ജലശുദ്ധീകരണ പ്ലാന്റിനു കണ്ടെത്തിയ സ്ഥലം ഭൂരഹിതര്‍ക്കു നല്‍കാന്‍ നീക്കം"
പത്തനംതിട്ട: ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനവുമായി വീണ്ടും പിസി ജോര്‍ജ്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പൂര്‍ണ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കായിരിക്കുമെന്ന് പി സി ജോര്‍ജ്. എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സലിംരാജിനെ ഭയപ്പെടുന്നതെന്നും പിസി ജോര്‍ജ് ചോദിച്ചു. സോളാര്‍ കേസില്‍ പോലീസ് അന്വേഷണം പരാജയമെന്നാണ് ജനസംസാരം. കൊച്ചി സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ കോടതിയില്‍ മൊഴി മാറ്റി പറയുന്നതിന് മുമ്പ് ഒരു വ്യക്തി കാണാന്‍ ചെന്നിരുന്നു. വേഷം മാറിയാണ് അജ്ഞാതന്‍ കാണാന്‍ ചെന്നതെന്നും പിസി ജോര്‍ജ്ജ് വെളിപ്പെടുത്തി. അട്ടകുളങ്ങര ജയിലില്‍ ചെന്നാണ് … Continue reading "അപമാനം സഹിച്ച് ജോര്‍ജ് തുടരേണ്ടതില്ല: കെ സി ജോസഫ്"

LIVE NEWS - ONLINE

 • 1
  2 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  3 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  5 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  6 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  8 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  8 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  9 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  9 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  10 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല