Wednesday, July 17th, 2019

  പത്തനംതിട്ട: സ്വകാര്യ ബസുകളില്‍ ജോലിയെടുക്കുന്ന ക്ലീനര്‍, ചെക്കര്‍ തുടങ്ങിയ ജീവനക്കാര്‍ സ്ത്രീകളും വിദ്യാര്‍ഥികളുമടക്കം യാത്രക്കാരോടു മോശമായി പെരുമാറുന്നതായ പരാതികളില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആര്‍ടിഒ. 1989ലെ കേരള മോട്ടോര്‍ വാഹനചട്ടം 153 – സി പ്രകാരം ബസ് ക്ലീനര്‍മാര്‍ക്ക് നേവി ബ്ലൂ നിറത്തിലുള്ള പാന്റ്‌സും രണ്ട് പോക്കറ്റോടുകൂടിയുള്ള അരക്കൈ ഷര്‍ട്ടും ഷര്‍ട്ടിന്റെ വലത്തേ പോക്കറ്റിനു മുകളില്‍ വെള്ള പ്ലാസ്റ്റിക് പ്രതലത്തില്‍ കറുത്ത അക്ഷരത്തോടു കൂടിയ നെയിം ബാഡ്ജും ധരിച്ചിരിക്കണമെന്നും ആര്‍ടിഒ വ്യക്തമാക്കി.  

READ MORE
          പത്തനംതിട്ട: മലഞ്ചരക്ക് വ്യാപാരിക്ക് മയക്കുമരുന്നുനല്‍കി പണം കവര്‍ന്നതായി പരാതി. പുല്ലാട് പാട്ടക്കാലാ ഒറ്റപ്ലാക്കല്‍ തോമസ് വര്‍ഗീസിനാണ്(ബേബിച്ചന്‍ – 85) ബിസ്‌കറ്റില്‍ മയക്കുമരുന്നുനല്‍കി പണം കവര്‍ന്നത്. വെള്ളിയാഴ്ച ആറുമണിയോടെ തോമസ് വര്‍ഗീസിന്റെ കടയില്‍ ബൈക്കിലെത്തിയ സ്ത്രീയും പുരുഷനുമാണ് കവര്‍ച്ച നടത്തിയതെന്ന് സമീപത്തെ കടയുടമകള്‍ പറയുന്നു. ഏതാനുംദിവസങ്ങളായി ഇദ്ദേഹത്തിന്റെ കടയില്‍ എത്താറുണ്ടായിരുന്ന സ്ത്രീയും പുരുഷനും ഇദ്ദേഹത്തിന്റെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയും തോമസുമായി സൗഹൃദം പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇവര്‍ വാഹനത്തില്‍ കയറിപ്പോയശേഷം തോമസിനെക്കുറിച്ച് … Continue reading "മയക്കുമരുന്ന് നല്‍കി വ്യാപാരിയുടെ പണം കവര്‍ന്നു"
പത്തനംതിട്ട: യാത്രക്കാരിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പെരുനാട് ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍ പെരുനാട് മാടമണ്‍ പരുമല വീട്ടില്‍ സുനിലിന് ഏഴുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കാത്തപക്ഷം മൂന്നുമാസംകൂടി തടവിനും പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നമ്പര്‍ 2 ജഡ്ജി എം.അഹമ്മദ് കോയ ശിക്ഷ വിധിച്ചു. 2011 ഏപ്രില്‍ 23ന് വൈകീട്ട് ഏഴുമണിയോടുകൂടി പെരുനാട് മാടമണ്‍ ക്ഷേത്രത്തിനു സമീപത്തുനിന്ന് ഓട്ടോ വിളിച്ച യാത്രക്കാരിയെ യാത്രാമദ്ധ്യേ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. സര്‍ക്കാരിനുവേണ്ടി … Continue reading "യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; ഓട്ടോ ഡ്രൈവര്‍ക്ക് തടവും പിഴയും"
        പത്തനംതിട്ട: അടുത്തിടെ റിലീസ് ചെയ്ത സിനിമകളുടേതടക്കം വന്‍ സി.ഡി ശേഖരം പോലീസിന്റെ ആന്റി പൈറസി സെല്‍ പിടിച്ചെടുത്തു. പോലീസിനെ കണ്ട്് ഓടി രക്ഷപ്പെട്ട റാന്നി ഇട്ടിയപ്പാറയിലെ സി.ഡി വില്‍പ്പന കടയുടമ സാബു(52)വിനെതിരെ പോലീസ് കേസ് എടുത്തു. ഇന്നലെ ഉച്ചക്കു ശേഷമാണ് സംഭവം. തിരുവനന്തപുരം ആന്റി പൈറസി സെല്‍ ജില്ല നോഡല്‍ ഓഫീസറായ എസ്.ഐ ജോര്‍ജിന്റെ നീക്കത്തിലാണ് സി.ഡി ശേഖരം പിടിച്ചെടുത്തത്. ഇട്ടിയപ്പാറയിലെ ഒരു കടയില്‍ നിന്നും കോളജു റോഡിലെ മറ്റൊരു കടയിലേക്കു … Continue reading "സിനിമാ സിഡികള്‍ പിടിച്ചെടുത്തു"
പത്തനംതിട്ട: എസ്.എഫ്.ഐ. നടത്തിയ പഠിപ്പുമുടക്കിനിടെ അക്രമം. പത്തനംതിട്ട പ്രതിഭ കോളേജിലെ നാലു സ്‌ക്രീനുകള്‍ തള്ളിയിട്ട് ഒടിച്ചു. സ്‌ക്രീന്‍വീണ് വിദ്യാര്‍ഥിനിയുടെ കൈവിരല്‍ ഒടിഞ്ഞു. രണ്ടാം വര്‍ഷ ബി.എ.യ്ക്ക് പഠിക്കുന്ന ലിഷ അന്നമ്മ ഷാജിയുടെ കൈവിരലാണ് ഒടിഞ്ഞത്. ഇവിടെ കൗണ്ടറുകളും തല്ലിപ്പൊട്ടിച്ചു. ചൊവ്വാഴ്ച രാവിലെ 11.30 നായിരുന്നു സംഭവം. പത്തനംതിട്ട പോലീസില്‍ പരാതിനല്‍കി. പഠുപ്പുമുടക്കിയ പ്രവര്‍ത്തകര്‍ പത്തനംതിട്ടയില്‍ നടത്തിയ യോഗം എസ്.എഫ.്‌ഐ. ജില്ലാ പ്രസിഡന്റ് ആര്‍. ശ്യാമ ഉദ്ഘാടനംചെയ്തു. എസ്. അഖില്‍, ജിക്കു ജേക്കബ്ബ്, എന്‍. സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട: കെവിവിഎസ് കോളജിനു സമീപത്തായി പുകയില ഉല്‍പന്നങ്ങള്‍ വിറ്റ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കൈതപ്പറമ്പ് പുത്തന്‍പുര വടക്കേതില്‍ സുനില്‍ (34), വിനീത ഭവനില്‍ വസുന്ധരന്‍ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് ഏനാത്ത് എസ്‌ഐ എസ്. ജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. തിരുവല്ലയില്‍ തിരുമൂലപുരത്തും സമീപത്തുമുള്ള സ്‌കൂളുകളുടെ പരിസരത്ത് വില്‍പ്പന നടത്തി വന്ന ലഹരി ഉല്‍പന്നങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.
പത്തനംതിട്ട: എംസി റോഡില്‍ മൂത്തൂര്‍ ജംഗ്ഷനു സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും ഫാസ്റ്റ് പാസഞ്ചര്‍ ബസും കൂട്ടിയിടിച്ച് 48 പേര്‍ക്കു പരിക്കേറ്റു. സൂപ്പര്‍ ഫാസ്റ്റിന്റെ ഡ്രൈവര്‍ ആലപ്പുഴ സ്വദേശി നന്ദഗോപനെ (38) വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് തൃശൂരിലേക്കു പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ഇതേ ദിശയിലെ കാറിലിടിച്ച് നിയന്ത്രണം വിട്ട് ഫാസറ്റ് പാസഞ്ചര്‍ ബസിലിടിക്കുകയായിരുന്നു. ഫാസറ്റ് പാസഞ്ചര്‍ കോട്ടയത്തു നിന്നു പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരുമണിക്കൂറുറോളം … Continue reading "ബസുകള്‍ കൂട്ടിയിടിച്ച് 48 പേര്‍ക്ക് പരിക്ക്"
പത്തനംതിട്ട: ദുരിതാശ്വാസ ക്യാംപിലെ വ്യക്തിഗത ദിവസ ചെലവു തുക വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന ഒരാളുടെ ഒരു ദിവസത്തെ ചെലവിനായി 35 രൂപയാണ് അനുവദിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യത്തില്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന് എല്ലാ റേഷന്‍കടകളിലും 50 കിലോഗ്രാം അരി സൂക്ഷിച്ചു വെക്കുന്നതിന് സിവില്‍ സപ്ലൈസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ മുന്‍കൂട്ടി നിശചയിച്ചു … Continue reading "ദുരിതാശ്വാസ ക്യാംപിലെ ചെലവു തുക വര്‍ധിപ്പിക്കും: മന്ത്രി അടൂര്‍ പ്രകാശ്"

LIVE NEWS - ONLINE

 • 1
  6 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  8 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  11 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  11 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  12 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  13 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  14 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  14 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  15 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ