Sunday, July 21st, 2019

പത്തനംതിട്ട: കോണ്‍ഗ്രസ്സും ബി.ജെ.പി.യും കോര്‍പ്പറേറ്റുകളുടെ സംരക്ഷകരാണെന്ന് സി.എം.പി. സെന്‍ട്രല്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി കെ.ആര്‍.അരവിന്ദാക്ഷന്‍. സി.എം.പി. ജില്ലാ പ്രവര്‍ത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സ്വീകരിച്ച ജനവിരുദ്ധ നയങ്ങളാണ് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് അധികാരത്തിലേറുന്നതിന് വഴിയൊരുക്കിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണവും ഇടത്‌സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ ശക്തികളുടെ ഐക്യവും മാറിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിന് ആവശ്യമാണ്. വിമോചന സമരത്തിന്റെ അന്‍പതാം വാര്‍ഷികം 2009 ല്‍ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ആചരിക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശത്തെ എം.വി.ആറും ഗൗരിയമ്മയും യു.ഡി.എഫില്‍ ചെറുത്തുതോല്‍പ്പിച്ചിരുന്നു. അന്നുമുതല്‍ … Continue reading "കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഏകീകരിക്കണം: സിഎംപി"

READ MORE
കോന്നി: പയ്യനാമണ്‍ അടുകാട് ചെങ്കുളത്ത് പാറമടയില്‍ പാറയുമായി കയറിവന്ന ലോറി തിട്ടയിടിഞ്ഞ് മൂന്നു പ്രവശ്യം മലക്കംമറിഞ്ഞ് റബ്ബര്‍ മരത്തിലിടിച്ചുനിന്നു. നിസ്സാര പരിക്കുകളോടെ കായംകുളം സ്വദേശികളായ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.
പത്തനംതിട്ട : ചിറ്റാറില്‍ വനപാലകരെ ആക്രമിക്കാന്‍ ശ്രമിച്ച നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫോറസ്റ്റ് ഡപ്യൂട്ടി റെയിഞ്ചര്‍ കെ.പി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച രാത്രി 11 ന് മണിയാറില്‍ നിന്ന് ചിറ്റാറിലേക്ക് വരുമ്പോള്‍ കാരികയത്ത് വച്ച് നാലംഗ ടാറ്റാസുമോ റോഡിന് കുറുകെയിട്ട് തടയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും പരാതി നല്‍കാനായി പോലീസ് സ്‌റ്റേഷനിലേക്ക് പോയ വനപാലകസംഘത്തെ പിന്തുടര്‍ന്നെത്തി ആക്രമിക്കാനും പ്രതികള്‍ ശ്രമിച്ചുവെന്നുമാണ് കേസ്. ശശികുമാര്‍ (35), പ്രശാന്ത് (22), ജിജോ എന്നു വിളിക്കുന്ന ചാണ്ടി … Continue reading "വനപാലകരെ ആക്രമിക്കാന്‍ ശ്രമിച്ച നാലുപേര്‍ പോലീസ് പിടിയില്‍"
അടൂര്‍ : മണ്ണടി കന്നിമല ക്വാറിക്ക് സമീപം മണല്‍ മാഫിയാ പഞ്ചായത്ത് റോഡ് അടച്ചതായി പരാതി. 300 അടി താഴ്ചയില്‍ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് പഞ്ചായത്ത് റോഡ് മണല്‍ മാഫിയാ സംഘം അടച്ചതായാണ് പരാതി. കഴിഞ്ഞ ദിവസമാണ് ബദാംമുക്ക്കൂനംപാലവിള റോഡിന്റെ ഒരു ഭാഗം വന്‍തോതില്‍ പാറ പൊട്ടിച്ച് മാറ്റിയതുമൂലമുണ്ടായ ഗര്‍ത്തത്തിലേക്ക് ഇടിഞ്ഞ് വീണത്. ഇതോടെ പഞ്ചായത്ത് റോഡ് ക്വാറി മാഫിയാ സംഘം അടച്ചശേഷം സ്വകാര്യ വ്യക്തിയുടെ വസ്തു നികത്തി വാഹനം ഓടിക്കാന്‍ സൗകര്യമൊരുക്കിയതായാണ് … Continue reading "മണല്‍ മാഫിയാ പഞ്ചായത്ത് റോഡ് അടച്ചതായി പരാതി"
        ചിറ്റാര്‍ : ശബരിഗിരി വൈദ്യുത പദ്ധതിയുടെ പെന്‍സ്‌റ്റോക്ക് പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ ഇന്ന് പൂര്‍ത്തയാകും. രൂക്ഷമായ വൈദ്യുതിക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് ഇതോടെ 300 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിക്കും. പവര്‍ഹൗസിലേക്ക് എത്തിച്ചേരുന്ന രണ്ടാംനമ്പര്‍ പെന്‍സ്‌റ്റോക്ക് പൈപ്പിന്റെ ബട്ടര്‍ഫ്‌ളൈ വാല്‍വ് മാറുന്ന ജോലികള്‍ക്കായാണ് കഴിഞ്ഞമാസം ശബരിഗിരി പദ്ധതിയില്‍നിന്നും ഉത്പാദനംനിര്‍ത്തിവച്ചത്. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായി മാറിയിരുന്നു. ഇത് മാറ്റിവയ്ക്കുന്ന ജോലികള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരാഴ്ചമുമ്പ് ചൈനയില്‍നിന്നും മൂന്നുപേര്‍ എത്തിയിരുന്നു. ഏകദേശം രണ്ടേകാല്‍ കോടി … Continue reading "ശബരിഗിരി പെന്‍സ്‌റ്റോക്ക് പൈപ്പിന്റെ അറ്റകുറ്റപ്പണി ഇന്ന് പൂര്‍ത്തിയാകും"
തിരുവല്ല: ടി കെ റോഡില്‍ കക്കൂസ് ടാങ്ക് പൊട്ടി മാലിന്യം റോഡിലേക്ക് ഒഴുകുന്നതായി പരാതി. ടാങ്ക്്്് നിറഞ്ഞുകവിഞ്ഞ് സ്ലൂബുകള്‍ക്കിടയിലുടെ വിസര്‍ജ്ജ്യങ്ങള്‍ അടക്കമുള്ളവ നടുറോഡിലേക്ക് ഒഴുകുന്നുണ്ട്. മാലിന്യത്തില്‍നിന്ന് ഉയരുന്ന ദുര്‍ഗന്ധംമൂലം സഹികെട്ട നാട്ടുകാരും സമീപത്തെ കടയുടമകളും ആരോഗ്യ വിഭാഗത്തിന് ഒരുമാസം മുമ്പ് പരാതി നല്‍കിയിരുന്നു. ആരോഗ്യ വിഭാഗം ജീവനക്കാര്‍ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.
പത്തനംതിട്ട : ചെല്ലയ്ക്കാട് അനുഗ്രഹ ജനശ്രീ സംഘത്തിന്റെ വാഴത്തോപ്പില്‍ നിന്ന് ഏത്തക്കുലകള്‍ മോഷണംപോയി. ഒന്നര ഏക്കറില്‍ ആയിരത്തഞ്ഞൂറോളം ഏത്തവാഴകള്‍ അനുഗ്രഹ ജനശ്രീ നട്ടിരുന്നു. ഈ കുലകളാണ് മോഷണം പോയത്. 20 അംഗങ്ങളുടെ ചെറുനിക്ഷേപം സ്വരൂപിച്ച് രണ്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കൃഷി നടത്തുന്നത്. 15,000 രൂപയുടെ നഷ്ടമുണ്ട് എന്നാണറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ മോഷണം നടന്നിരുന്നു. അന്നും പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
        പത്തനംതിട്ട: ശബരിമലയില്‍ കൊടിമരത്തിനു ജീര്‍ണത സംഭവിച്ചതായി ദേവ പ്രശ്‌നം. മാളികപ്പുറത്ത് കാവ് സമ്പ്രദായത്തിലെ നവീകരണമേ പാടുള്ളൂ എന്നും മണിമണ്ഡപത്തെ മൂലസ്ഥാനമാക്കി സൂക്ഷിക്കണമെന്നും ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. അഷ്ടമംഗല പ്രശ്‌നത്തില്‍ സ്ഥിരം രാശി വന്നതിനാല്‍ മാളികപ്പുറത്തിന്റെ പഴമ നിലനിര്‍ത്തണമെന്നും ശ്രീകോവിലിന് മാറ്റം പാടില്ലെന്നും കണ്ടു. മണിമണ്ഡപം പൊളിക്കുകയോ ദിശമാറ്റുകയോ ചെയ്യരുത്. നാഗരാജ പ്രതിഷ്ഠയും നവഗ്രഹ ക്ഷേത്രവും കാലാന്തരത്തില്‍ ഉണ്ടായതിനാല്‍ അവയുടെ സ്ഥാനം പുനഃക്രമീകരിക്കാം. മലദൈവങ്ങള്‍ക്ക് സുരക്ഷിത സ്ഥാനമാവാം. അയ്യപ്പന്റെ ശ്രീകോവിലില്‍ നിന്ന് പതിനെട്ടാംപടി വരെയുള്ള … Continue reading "ശബരിമലയില്‍ കൊടിമരത്തിനു ജീര്‍ണതയെന്ന് ദേവപ്രശ്‌നം"

LIVE NEWS - ONLINE

 • 1
  1 hour ago

  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

 • 2
  6 hours ago

  ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

 • 3
  7 hours ago

  എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

 • 4
  9 hours ago

  കനത്ത മഴ: ഒരു മരണംകൂടി

 • 5
  10 hours ago

  കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

 • 6
  21 hours ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 7
  23 hours ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

 • 8
  1 day ago

  ഷീല ദീക്ഷിത് അന്തരിച്ചു

 • 9
  1 day ago

  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു