Friday, April 26th, 2019

പത്തനംതിട്ട: ചെങ്ങരൂര്‍ പനയമ്പാലത്തോട്ടില്‍നിന്ന് അനധികൃതമായി ചരല്‍ വാരിക്കടത്തിയ നാലുപേരെ വാഹനമുള്‍പ്പെടെ പോലീസ് അറസ്റ്റുചെയ്തു. പെട്ടി ഓട്ടോറിക്ഷാ െ്രെഡവര്‍ വള്ളമല സുജിത് നിവാസില്‍ സുശീലന്‍ (61), വള്ളമല കാഞ്ഞിരത്താനം മോഹനന്‍(50), വള്ളമല കളരിക്കല്‍ ശക്തിനാഥന്‍(60), കളരിക്കല്‍ ശിശുകുമാര്‍(50) എന്നിവരെയാണ് കീഴ്‌വായ്പൂര്‍് എസ്.ഐ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

READ MORE
പത്തനംതിട്ട: ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വിധവകളുടെ ക്ഷേമം ലക്ഷ്യമാക്കി നടപ്പാക്കുന്ന വിധവ ഭവന നിര്‍മാണ പദ്ധതിയുടെ പേരില്‍ പണം കബളിപ്പിക്കുന്നതായി പരാതി. ഭവന നിര്‍മാണ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട റാന്നി പഴവങ്ങാടി പഞ്ചായത്തിലെ വിധവയെ കബളിപ്പിച്ച് കഴിഞ്ഞ ദിവസം അജ്ഞാതന്‍ രണ്ടായിരത്തി അഞ്ഞൂറു രൂപ തട്ടിച്ചതായാണ് ആരോപണം. വാസയോഗ്യമായ വീട് ഇല്ലാത്ത ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വിധവകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. മൂന്നു സെന്റ് സ്വന്തമായി ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. തിരിച്ചടവില്ലാത്ത ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട വീട്ടമ്മ ആണ് തട്ടിപ്പിന് ഇരയായത്. കേരളാ വിധവ … Continue reading "വിധവ ഭവന നിര്‍മാണ പദ്ധതിയുടെ പേരില്‍ തട്ടിപ്പ്"
പത്തനംതിട്ട : കുറ്റൂര്‍ കോടിയാട്ട് വീട്ടില്‍ ജോണ്‍സി ചാക്കോയെ (47) സമീപത്തെ കടയില്‍ നിന്ന് സോഡാക്കുപ്പി പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റപ്പുഴ ഇരുവള്ളിപ്ര തിരുമൂലപുരം കളത്തില്‍ വീട്ടില്‍ ബാബു (45) വിനെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച് പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എം. അഹമ്മദ് കോയ ഉത്തരവായി. 2012 സെപ്തംബര്‍ 29 നായിരുന്നു സംഭവം. തിരുവല്ല സി. ഐയായിരുന്ന ബിനു വര്‍ഗീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് … Continue reading "ചാക്കോ വധകേസ് : പ്രതിക്ക് ശിക്ഷ ജീവപര്യന്തം"
പത്തനംതിട്ട: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാരിനെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനു സമ്മര്‍ദ്ദം ചെലുത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ജോസ് വേങ്ങല്‍ അധ്യക്ഷത വഹിച്ചു. കെ. മോഹന്‍ കുമാര്‍, എം.എ. സത്താര്‍ഷേഖ് പരീത്, കെ. ശിവശങ്കര്‍, എച്ച്. ഹബീബ്, പി.എന്‍. രവീന്ദ്രന്‍, എസ്. ഗോപാലന്‍, ബാലസുന്ദരപ്പണിക്കര്‍, ഹമറുദീന്‍, കെ.സി. കുഞ്ഞന്‍, തകഴി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട: കോണ്‍ഗ്രസ്സും ബി.ജെ.പി.യും കോര്‍പ്പറേറ്റുകളുടെ സംരക്ഷകരാണെന്ന് സി.എം.പി. സെന്‍ട്രല്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി കെ.ആര്‍.അരവിന്ദാക്ഷന്‍. സി.എം.പി. ജില്ലാ പ്രവര്‍ത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സ്വീകരിച്ച ജനവിരുദ്ധ നയങ്ങളാണ് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് അധികാരത്തിലേറുന്നതിന് വഴിയൊരുക്കിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണവും ഇടത്‌സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ ശക്തികളുടെ ഐക്യവും മാറിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിന് ആവശ്യമാണ്. വിമോചന സമരത്തിന്റെ അന്‍പതാം വാര്‍ഷികം 2009 ല്‍ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ആചരിക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശത്തെ എം.വി.ആറും ഗൗരിയമ്മയും യു.ഡി.എഫില്‍ ചെറുത്തുതോല്‍പ്പിച്ചിരുന്നു. അന്നുമുതല്‍ … Continue reading "കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഏകീകരിക്കണം: സിഎംപി"
പത്തനംതിട്ട: വയ്യാറ്റുപുഴ തേരകത്തുംമണ്ണ് വനത്തില്‍ നിന്നും തേക്കുതടി കടത്തിയ മൂന്നുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. വയ്യാറ്റുപുഴ പുലയന്‍പാറ വാഴത്തറപുത്തന്‍വീട്ടില്‍ സോണി ബാബു(28), പുലയന്‍പാറയില്‍ വട്ടകാലായില്‍ റജികുമാര്‍(45), അയ്യന്‍കല്ലില്‍ വിവേക്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തടി കടത്താന്‍ ഉപയോഗിച്ച കെ.എല്‍.03 ആര്‍ 437 നമ്പര്‍ പിക്കപ്പ്‌വാനും കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ 13 ന് രാത്രിയാണ് തേരകത്തുംമണ്ണ് അമ്പലത്തിന് സമീപമുള്ള തോടിനോട് ചേര്‍ന്നുള്ള വനത്തില്‍ നിന്നും മൂന്നുവര്‍ഷം മുന്‍പ് വീണു കിടന്ന കൂറ്റന്‍ തേക്കുമരം കടത്തിയത്. കനത്ത മഴ പെയ്ത … Continue reading "തേക്ക് മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍"
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിലെ ചൈനാമുക്കില്‍ അമ്മയെയും മകനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇരുപത്തിയേഴുകാരനായ അഭിലാഷ്, അഭിലാഷിന്റ അമ്മ സരസ്വതി അമ്മ (67) എന്നിവരെയാണ് ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്.
കോന്നി: പയ്യനാമണ്‍ അടുകാട് ചെങ്കുളത്ത് പാറമടയില്‍ പാറയുമായി കയറിവന്ന ലോറി തിട്ടയിടിഞ്ഞ് മൂന്നു പ്രവശ്യം മലക്കംമറിഞ്ഞ് റബ്ബര്‍ മരത്തിലിടിച്ചുനിന്നു. നിസ്സാര പരിക്കുകളോടെ കായംകുളം സ്വദേശികളായ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.

LIVE NEWS - ONLINE

 • 1
  48 mins ago

  ഇവിടെ സംഘപരിവാറിന് പ്രത്യേക നിയമമില്ല; അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും

 • 2
  4 hours ago

  വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

 • 3
  6 hours ago

  ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

 • 4
  7 hours ago

  അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

 • 5
  8 hours ago

  വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 • 6
  8 hours ago

  തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

 • 7
  8 hours ago

  മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

 • 8
  9 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

 • 9
  9 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി