Tuesday, July 23rd, 2019

പത്തനംതിട്ട: ജില്ലയില്‍ നൂറുകണക്കിനു പ്ലസ്‌വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. രണ്ട് അലോട്ട്‌മെന്റുകളും സ്‌കൂള്‍തല മാറ്റവും പൂര്‍ത്തിയാക്കിയപ്പോള്‍ ജില്ലയിലെ 56 സ്‌കൂളുകളിലായി 2781 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. വടശേരിക്കരയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അടക്കം ജില്ലയില്‍ 89 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണ് ഉള്ളത്. ഇതില്‍ എം.ആര്‍.എസ് അടക്കം 26 സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറികളാണ്. അണ്‍ എയ്ഡഡ് മേഖലയില്‍ 22 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. എം.ആര്‍.എസിലേയും അണ്‍ എയ്ഡഡ് സ്‌കൂളുകളിലേയും വിദ്യാര്‍ഥികളുടെ കണക്ക് ഉള്‍പ്പെടുത്താതെയാണ് നിലവില്‍ ജില്ലയില്‍ രണ്ടായിരത്തി എണ്ണൂറോളം പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു … Continue reading "പത്തനംതിട്ടയില്‍ പ്ലസ്ടു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു"

READ MORE
പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ സീലിങ് പൊളിഞ്ഞുവീണ്, ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ഥിനിക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. പനിബാധിച്ച വാലുപറമ്പില്‍ മീനു (16) വിനാണ് പരിക്കേറ്റത്. ഒപി ടിക്കറ്റെടുത്ത് അത്യാഹിത വിഭാഗത്തിന്റെ വരാന്തയില്‍ കയറിയപ്പൊഴാണ് സീലിങ് പൊളിഞ്ഞു മീനുവിന്റെമേല്‍ വീണത്. ബോധരഹിതയായ മീനുവിനെ ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും ചേര്‍ന്ന് അത്യാഹിതവിഭാഗത്തിലെത്തിച്ചു. തോള്‍ഭാഗത്തും പുറത്തും ചെറിയ ക്ഷതം ഉണ്ടായിട്ടുണ്ടെങ്കിലും മീനു പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡ്യൂട്ടി ഡോക്ടര്‍ അറിയിച്ചു.
പത്തനംതിട്ട : കാറും ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ ദമ്പതികളെ കൊടുമണ്‍ പൊലീസ് അറസ്റ്റ് ചെയ്തു . കൊല്ലം ചവറ തോട്ടിനും വടക്കേമുറി നീലിമയില്‍ സജീവ്കുമാര്‍ (38), ഭാര്യ സെലീന (30) എന്നിവരാണ് അറസ്റ്റിലായത്. തങ്കമണി, രാജ് ഭവനില്‍ ഉഷാകുമാരി എന്നിവരാണ് പരാതി നല്‍കിയത്. പുതിയ കാര്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പഴയ കാറും 5 ലക്ഷം രൂപയും തട്ടിയെടുത്തെന്നായിരുന്നു തങ്കമണിയുടെ പരാതി. മകന് ടൈറ്റാനിയം കമ്പനിയില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 7 … Continue reading "പണം തട്ടിയ ദമ്പതികള്‍ പൊലീസ് പിടിയില്‍"
  പത്തനംതിട്ട: കന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പമ്പ-അച്ചന്‍കോവില്‍- വൈപ്പാര്‍ നദി സംയോജന പദ്ധതി കടുത്ത പരിസ്ഥിതി പ്രശ്‌നവുമുണ്ടാക്കുമെന്നും ജൈവവൈവിധ്യത്തെയും കാര്‍ഷിക മേഖലയെയും ദോഷകരമായി ബാധിക്കുമെന്നും പമ്പ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ. സുകുമാരന്‍ നായര്‍. പമ്പാനദിയിലും അച്ചന്‍കോവിലാറ്റിലും അധികജലമുണ്ടെന്ന കണ്ടെത്തല്‍ ശരിയല്ല. വര്‍ഷകാലത്ത് നാലോ അഞ്ചോ ദിവസം മാത്രമാണ് നദി കരകവിഞ്ഞ് ഒഴുകുന്നത്. വേനല്‍ക്കാലമായാല്‍ നദിയില്‍ വെള്ളമില്ലാതെ ശുദ്ധജല പദ്ധതികള്‍ തന്നെ അവതാളത്തിലാണ്. വന്‍തോതില്‍ വനനശീകരണത്തിന് ഇടയാക്കുന്ന പദ്ധതിയാണിത്. പമ്പയുടെ പോഷകനദിയായ കല്ലാറ്റില്‍ പുന്നമേട്ടില്‍ … Continue reading "നദി സംയോജന പദ്ധതി ദോഷം ചെയ്യും: സുകുമാരന്‍ നായര്‍"
      പത്തനംതിട്ട: നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് യുവതി മരിച്ചു. മല്ലപ്പള്ളി ആനിക്കാട് തവളപ്പാറയില്‍ ബീന (32)യാണു മരിച്ചത്. രാവിലെ 8.30 ഓടെ സിഎംഎസ് ഹൈസ്‌കൂളിനു സമീപമായിരുന്നു അപകടം. മഴവെള്ളക്കുഴിയില്‍ സ്‌കൂട്ടര്‍ ചാടി നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. ഹെല്‍മറ്റ് പൊട്ടി തലയില്‍ തുളച്ചുകയറിയ ബീനയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍പെട്ട യുവതി അരമണിക്കൂറോളം വഴിയില്‍ കിടന്നു. പിന്നീടാണ് ആശുപത്രിയിലേക്കു കൊണ്ടു പോയത്. മല്ലപ്പള്ളി എസ്ജി ലാബ് ജീവനക്കാരിയായ ബീന മകളെ സ്‌കൂളിലാക്കിയശേഷം … Continue reading "സ്‌കൂട്ടര്‍ മറിഞ്ഞു യുവതി മരിച്ചു"
        പത്തനംതിട്ട: ആറന്‍മുള വിമാനത്താവളത്തിനായി നികത്തിയ നിലവും തണ്ണീര്‍ത്തടങ്ങളും പൂര്‍വ സ്ഥിതിയിലാക്കുന്നതിന്റെ ഭാഗമായുള്ള സര്‍വേ നടപടികള്‍ തുടങ്ങി. പത്തനംതിട്ട ജില്ലാ കലക്ടര്‍ ഹരി കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആറന്‍മുള പള്ളിമുക്കം ഭാഗത്തുനിന്നു സര്‍വേ തുടങ്ങിയത്. നാളെ ഉച്ചയോടെ സര്‍വേ പൂര്‍ത്തിയാക്കി നിലവും തണ്ണീര്‍ത്തടങ്ങളും പൂര്‍വ സ്ഥിതിയിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. വിമാനത്താവളത്തിനായി നികത്തിയ തണ്ണീര്‍ത്തടങ്ങളും നിലവും ഒരു മാസത്തിനകം പൂര്‍വ സ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.  
പത്തനംതിട്ട: ഹോമിയോപ്പതി വകുപ്പിന്റെ ദ്രുതകര്‍മ സാംക്രമിക രോഗനിയന്ത്രണ സെല്ലിന്റെ (റീച്ച്) നേതൃത്വത്തില്‍ കലക്ടറേറ്റിലെയും ജില്ലാ പഞ്ചായത്തിലെയും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പകര്‍ച്ചപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്നു വിതരണം ചെയ്തു. ജില്ലാ കലക്ടര്‍ എസ്. ഹരികിഷോര്‍, എഡിഎം എം. സുരേഷക്കകുമാര്‍ എന്നിവരുള്‍പ്പെടെ 1,500 പേര്‍ പ്രതിരോധ മരുന്നുകള്‍ സ്വീകരിച്ചു. പ്രതിരോധ മരുന്നിനൊപ്പം സാംക്രമിക രോഗനിയന്ത്രണം, ഹോമിയോ ചികിത്സയുടെ പ്രസകക്കതി എന്നിവ സംബന്ധിച്ച ലഘുലേഖകളും വിതരണം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ) ഡോ. സി.എസ്. പ്രദീപ്, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. പി.ആര്‍. … Continue reading "പകര്‍ച്ചപ്പനി; മരുന്ന് വിതരണം ചെയ്തു"
പത്തനംതിട്ട : ജില്ലാ ആശുപത്രിയില്‍ മദ്യം ആവശ്യപ്പെട്ട് നല്‍കാത്തതില്‍ ആക്രമാസക്തനായ രോഗി ഐ സി യുവിന്റെ ചില്ലുവാതിലുകള്‍ അടിച്ചു തകര്‍ത്തു. പുരുഷന്മാരുടെ മെഡിക്കല്‍ വാര്‍ഡില്‍ ചികില്‍സയിലിരുന്ന കുറിയന്നൂര്‍ സ്വദേശിയാണ് ആക്രമാസക്തനായത്. വാര്‍ഡില്‍ രോഗിക്കൊപ്പമുള്ളവര്‍ മദ്യപിക്കുകയും ഇയാള്‍ക്കു നല്‍കാതിരിക്കുകയും ചെയ്തതാണ് കുഴപ്പമുണ്ടാക്കാന്‍ കാരണമെന്നു ജിവനക്കാര്‍ പറഞ്ഞു. മെഡിക്കല്‍ വാര്‍ഡിനു തൊട്ടടുത്താണ് തീവ്രപരിചരണ വാര്‍ഡ്. വാര്‍ഡില്‍ രണ്ടു രോഗികളും നഴ്‌സും ഉണ്ടായിരുന്നു. ജില്ലാ ആശുപത്രി മദ്യപാന കേന്ദ്രമാകുന്നതായി നേരത്തേ മുതല്‍ പരാതിയുണ്ട്.

LIVE NEWS - ONLINE

 • 1
  12 hours ago

  കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 2
  17 hours ago

  തലസ്ഥാനത്ത് തെരുവ് യുദ്ധം

 • 3
  18 hours ago

  യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

 • 4
  18 hours ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

 • 5
  19 hours ago

  സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

 • 6
  19 hours ago

  കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

 • 7
  20 hours ago

  ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

 • 8
  21 hours ago

  പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

 • 9
  21 hours ago

  ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു