Saturday, January 19th, 2019

  പത്തനംതിട്ട: ബി.എസ്.എന്‍.എല്‍. ജില്ലയില്‍ 14 ഉപഭോക്തൃസേവനകേന്ദ്രംകൂടി ആരംഭിക്കുന്നു. നിലവില്‍ 15 സേവനകേന്ദ്രമാണുള്ളത്. ഉപഭോക്തൃസേവനരംഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ബി.എസ്.എന്‍.എല്‍. പുതിയ സെന്ററുകള്‍ക്ക് അനുമതി നല്‍കിയത്. റാന്നി ഡിവിഷനിലെ അയിരൂര്‍, അടൂര്‍ ഡിവിഷനിലെ കുളനട, കൊടുമണ്‍, കിളിവയല്‍, പത്തനംതിട്ട ഡിവിഷനിലെ കൈപ്പട്ടൂര്‍, മലയാലപ്പുഴ, കോഴഞ്ചേരി ഡിവിഷനിലെ ആറ•ുള, വെണ്ണിക്കുളം, എഴുമറ്റൂര്‍, തീയാടിക്കല്‍, തിരുവല്ല ഡിവിഷനിലെ നിരണം, ഓതറ, ചാത്തങ്കരി, കുന്നന്താനം എന്നീ എക്‌സ്‌ചേഞ്ചുകളോടു ചേര്‍ന്നാണ് പുതിയ കസ്റ്റമര്‍ സര്‍വീസ് കൗണ്ടറുകള്‍ ആരംഭിക്കുന്നത്. പുതിയ ലാന്‍ഡ്‌ലൈന്‍, മൊബൈല്‍ കണക്ഷനുകള്‍, റീചാര്‍ജ് … Continue reading "14 ബി എസ് എന്‍ എല്‍ ഉപഭോക്തൃ സേവനകേന്ദ്രങ്ങള്‍ ആരംഭിക്കും"

READ MORE
പത്തനംതിട്ട: കമ്പിന്റെ തുമ്പത്ത് ടാര്‍ ഉരുക്കിയൊട്ടിച്ച് ജനാലയിലൂടെ വീട്ടിലെ മേശപ്പുറത്തിരുന്ന സ്വര്‍ണ വളയും മൂന്നു മോതിരവും മോഷ്ടിച്ച വിരുതനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടി പുല്ലമ്പള്ളി മുള്ളംകാട്ടില്‍ വര്‍ഗീസ് മാത്യുവാണ് (ബിജു-46) അറസ്റ്റിലായത്. പുല്ലമ്പള്ളി ചരിവുപറമ്പില്‍ എം. എം. മാത്യുവിന്റെ മകളുടെ വീട്ടില്‍ നിന്നാണ് വളയും മോതിരങ്ങളും മോഷ്ടിച്ചത്. മേശപ്പുറത്തിരുന്ന സ്വര്‍ണാഭരണങ്ങളാണ് വിദഗ്ധമായി കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ ഒന്നിനാണ് സംഭവം. കരിങ്കുറ്റി വടക്കേതില്‍ കെ. എം. സാലിയുടെ വീട്ടില്‍ നിരന്തരം നടന്ന റബര്‍ മോഷണമാണ് ബിജുവിനെ … Continue reading "മോഷ്ടാവ് പിടിയില്‍"
പത്തനംതിട്ട: കുട്ടനാടന്‍ മേഖലയില്‍ കൊതുകുശല്യം രൂക്ഷമാകുന്നു. പെരിങ്ങര, നെടുമ്പ്രം, കടപ്ര പഞ്ചായത്തുകളിലാണ് കൊതുകുശല്യം രൂക്ഷമായത്. കൊതുക് നിര്‍മാര്‍ജനത്തിനുള്ള മാര്‍ഗം അതത് പഞ്ചായത്തിലെ ആരോഗ്യവിഭാഗം സ്വീകരിക്കാത്തതാണു കാരണം. നിരവധി കുഴികളും കുളങ്ങളും തോടുകളും നിറഞ്ഞ അപ്പര്‍കുട്ടനാടന്‍ പ്രദേശങ്ങളില്‍ മഴക്കാലമെത്തും മുമ്പ് സ്വീകരിക്കേണ്ട നടപടികള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഇക്കുറി സ്വീകരിച്ചില്ല. ശക്തമായ മഴയില്‍ പ്രദേശത്തെ കുഴികളും കുളങ്ങളും നിറഞ്ഞു. ഇവിടെയാണ് കൊതുകും കൂത്താടികളും ധാരാളമുള്ളത്. കിണറുകളില്‍ പോലും കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം മേപ്രാലില്‍ … Continue reading "കുട്ടനാടന്‍ മേഖലയില്‍ കൊതുകുശല്യം രൂക്ഷം"
      പത്തനംതിട്ട: അടൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു. അടൂര്‍ പറന്തല്‍ സ്വദേശി സുരേഷിന്റെ മക്കളായ ഗിരീഷ് (22), സുബീഷ് (18) എന്നിവരാണു മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നിനാണ് അപകടം. കാറ്ററിംഗ് സ്ഥലത്തെ ജോലികഴിഞ്ഞു ശേഷം പറന്തലിലെ വീട്ടിലേക്കു പോകുമ്പോള്‍ അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിരേവന്ന ലോറി ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മാതാവ്: ഗീത.
        പത്തനംതിട്ട: അഖില കേരള ദേവീഭാഗവതസത്രത്തിന് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. മാനസികമായ മാറ്റത്തിന് ദേവീഭാഗവത ഗ്രന്ഥപാരായണവും പ്രഭാഷണവും ശ്രവിക്കുന്നത് ഉത്തമമാണെന്നും മോക്ഷമാര്‍ഗത്തിലെത്താന്‍ മനസ്സിനെ ഈശ്വരനില്‍ അര്‍പ്പിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സത്രംവേദിയിലെ ക്ഷേത്രത്തില്‍ തന്ത്രി പടിഞ്ഞാെറ പുല്ലാംവഴി ദേവന്‍ കൃഷ്ണന്‍ നമ്പൂതിരി ദേവീവിഗ്രഹപ്രതിഷ്ഠ നടത്തി. സത്രവേദിയിലെ കൊടിമരത്തില്‍ തന്ത്രി കൊടിഉയര്‍ത്തുകയും ചെയ്തു. സത്രാരംഭസമ്മേളനത്തില്‍ ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, തന്ത്രി പടിഞ്ഞാറെ പുല്ലാംവഴി ദേവന്‍ … Continue reading "പന്തളത്ത് ദേവീഭാഗവതസത്രം"
പത്തനംതിട്ട: വീട്ടില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തില്‍ക്കിടന്ന അഞ്ചുപവന്റെ സ്വര്‍ണമാല മോഷ്ടാക്കള്‍ കവര്‍ന്നു. കൂടല്‍ അയനിയാട്ടു കിഴക്കേതില്‍ മുരളീധരന്റെ ഭാര്യ സുധര്‍മയുടെ കഴുത്തില്‍നിന്നാണ് വ്യാഴാഴ്ച വെളുപ്പിന് നാലുമണിക്കുശേഷം മോഷ്ടാക്കള്‍ മാല കവര്‍ന്നത്. സമീപത്തുള്ള മറ്റുരണ്ടുവീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. പോലീസ് കേസെടുത്തു.
പത്തനംതിട്ട: കൊടുമണ്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. ഇന്നലെയും കുറ്റാമ്പൂര്‍, തേവര്‍നിലം തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. പാടശേഖരങ്ങളില്‍ കൃഷി ചെയ്ത കപ്പയാണ് കൂടുതലായും നശിപ്പിക്കുന്നത്. സൗരോര്‍ജവേലി സ്ഥാപിച്ചു പന്നികളെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്നു പല പ്രാവശ്യം അധികൃതരോട് ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടാകുന്നില്ല. കാട്ടുപന്നികളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവരെ തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കുകയൊ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുകയൊ ചെയ്യണമെന്നാണ് കര്‍ഷകരുടെ ശക്തമായ ആവശ്യം.
പത്തനംതിട്ട: നൃത്തവിദ്യാലയത്തിലേക്ക് പോയ വിദ്യാര്‍ഥിനിയെ ഇടിച്ച ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു. വിദ്യാര്‍ഥിനിക്കും ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റു. െൈബക്കില്‍ സഞ്ചരിച്ച തുകലശ്ശേരി വാര്യത്ത് താഴ്ചയില്‍ മോഹനന്‍, മകന്‍ ജ്യോതിഷ്, ജയകേരള വിദ്യാലയത്തിലെ അഞ്ജന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച 2ന് മാര്‍ക്കറ്റ് ജങ്ഷന്‍ശ്രീവല്ലഭ ക്ഷേത്രം റോഡില്‍ നൃത്തവിദ്യാലയത്തിന് മുന്നിലാണ് അപകടം. എതിര്‍വശത്തെ പൂക്കടയുടെ മുന്‍ഭാഗത്തിടിച്ചാണ് ബൈക്ക് നിന്നത്. കടയുടെ മുന്‍ഭാഗവും തകര്‍ന്നു. പരിക്കേറ്റ ജ്യോതിഷാണ് സമീപത്തെ കവലയില്‍നിന്ന് ഓട്ടോവിളിച്ച് പെണ്‍കുട്ടിയെ ആശുപത്രിയിലേക്കയച്ചത്.

LIVE NEWS - ONLINE

 • 1
  5 hours ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 2
  7 hours ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 3
  9 hours ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 4
  12 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 5
  13 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 6
  13 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 7
  13 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 8
  13 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 9
  15 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍