Tuesday, November 20th, 2018

പത്തനംതിട്ട: കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. റാന്നി ചെറുകോല്‍ ചരിവുപറമ്പില്‍ ടി.ആര്‍. പ്രഭാകരനെ(48)യാണ് പുത്തന്‍കാവ് മെട്രോപോളിറ്റന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തത്. മാവേലിക്കര സ്വദേശിയില്‍ നിന്ന് 14000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവുമായി റാന്നിയിലേക്ക് പോകുന്ന വഴിയാണ് എക്‌സ്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജോസ് പ്രതാപന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മാവേലിക്കരയില്‍ കുറേ പൊതികള്‍ വിറ്റഴിച്ച ശേഷമാണ് ഇയാള്‍ ചെങ്ങന്നൂരില്‍ എത്തിയത്. 250 രൂപയ്ക്കാണ് ഒരു പൊതി ഇയാള്‍ വിറ്റിരുന്നത്.

READ MORE
പത്തനംതിട്ട : ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുമ്പില്‍ തമ്പടിച്ചിരുന്ന സാമൂഹിക വിരുദ്ധരെ പിടികൂടുവാനായി നാട്ടുകാര്‍ രംഗത്തെത്തി. നാട്ടുകാരുടെ ഇടപെടലും പോലീസ് പട്രോളിംഗ് മൂലം സാമൂഹിക വിരുദ്ധര്‍ സ്‌കൂളിന് മുന്നില്‍ നിന്ന് ചായപ്പുന്നയ്ക്കലെ പട്ടികജാതി ശ്മശാനം താവളമാക്കി. കഴിഞ്ഞ ദിവസം ഇലന്തൂരില്‍ മാധ്യമപ്രവര്‍ത്തകന് നേരെ ഉണ്ടായ അക്രമത്തെ തുടര്‍ന്ന് പോലീസ് കുഴിക്കാല – ഇലന്തൂര്‍ റൂട്ടില്‍ പെട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സാമൂഹിക വിരുദ്ധര്‍ കൂട്ടത്തോടെ സ്‌കൂളിന് മുമ്പില്‍ നിന്നും ശ്മശാനത്തിലേക്ക് താവളമാക്കിയിരിക്കുന്നത്. ഇലന്തൂരിലോ സമീപ പ്രദേശങ്ങളിലോ സാമൂഹ്യവിരുദ്ധശല്യമോ … Continue reading "സാമൂഹികവിരുദ്ധര്‍ ശ്മശാനത്തിലേക്ക് താവളമാക്കി"
പത്തനംതിട്ട: ആറന്മുളയില്‍ നടക്കുന്ന സമരത്തിന് മതത്തിന്റെ ലേബല്‍നല്‍കാന്‍ ചിലര്‍ നടത്തുന്ന ശ്രമം ശരിയല്ലെന്ന് മാത്യു ടി. തോമസ്.എം.എല്‍.എ. ചില മതസമ്മേളനവേദികളില്‍നിന്ന് നടത്തിയ പ്രഖ്യാപനം ആ വഴിക്കുള്ള നീക്കമാണ്. ഈ സമരത്തെ പ്രത്യേക മതത്തിന്റെയും ജാതിയുടെയും ലേബലുകളില്‍ ഒതുക്കാനുള്ള നീക്കമാണത്. അത്തരക്കാര്‍ ഒന്ന് ഓര്‍ക്കുന്നതു നന്നായിരിക്കും. ജലത്തിന് മതവും ജാതിയും ഇല്ലെന്നും ജലം ജാതിക്കും മതത്തിനും അതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മല്ലപ്പള്ളി: ചുങ്കപ്പാറ കേന്ദ്രമായി ജില്ലാ പ്രവാസിഹരിത ലേബര്‍ കോണ്‍ട്രാക്ടിംഗ് സഹകരണസംഘം പിടി 252 പ്രവര്‍ത്തനം ആരംഭിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി നിസാര്‍ നൂര്‍മഹല്‍ , നജീബ് കൊല്ലംപറമ്പില്‍ ചുങ്കപ്പാറ, ബഷീര്‍ എമ്പ്രയില്‍ അടൂര്‍, സലിം സിഎച്ച്് പെരുമ്പെട്ടി, ഇല്യാസ് വായ്പൂര്‍ , അന്‍ബല്‍നാമോള്‍ , കാസിംബീവി, ഫാസിലാ, രാജേഷ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. അംഗങ്ങളെ പ്രവാസി ലീഗ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഇല്യാസ് വായ്പൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നജീബ് കൊല്ലംപറമ്പില്‍, ഇബ്രാഹിംകുട്ടി … Continue reading "കോണ്‍ട്രാക്ടിംഗ് സഹകരണസംഘം പ്രവര്‍ത്തനം ആരംഭിച്ചു"
കൊടുമണ്‍ : അമിത വേഗത്തില്‍ വന്ന ബസിന്റെ വാതില്‍ തട്ടി ജംക്ഷനിലെ വ്യാപാരി ആര്‍ അശോകന് പരുക്ക്. മറ്റൊരു ബസിനെ മറികടന്ന് അമിതവേഗത്തില്‍ വന്ന ബസ് നിര്‍ത്തി ആളെ ഇറക്കാന്‍ ശ്രമിച്ചപ്പോള്‍ കടയുടെ മുന്നില്‍ നിന്നിരുന്ന അശോകന്റെ ശരീരത്തിലേക്ക് വാതില്‍ തട്ടുകയായിരുന്നു. ശ്രദ്ധയില്ലാതെ ക്ലീനര്‍ വാതില്‍ തുറന്നതാണ് വ്യാപാരിയുടെ ശരീരത്തില്‍ ഇടിക്കാന്‍ കാരണം. തോളെല്ലിന് മുറിവേറ്റിട്ടുണ്ട്. അശോകനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികില്‍സയ്ക്കു ശേഷം വിട്ടയച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പൊലീസില്‍ … Continue reading "അമിത വേഗത്തില്‍ വന്ന ബസിന്റെ വാതില്‍ തട്ടി വ്യാപാരിക്ക് പരുക്ക്"
പത്തനംതിട്ട: എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നടത്തിയ എസ് പി ഓഫീസ് മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ബഞ്ചമിന്‍ ജോസ് ജേക്കബ്, ജില്ലാ സെക്രട്ടറിയേറ്റംഗം രതീഷ് പീറ്റര്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ഇസ്മയില്‍, എഎസ് ഷമിന്‍, വിഷ്ണു തമ്പി എന്നിവര്‍ക്കാണ് പരുക്കേറ്റത്. എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ചുമത്തിയ കള്ളകേസുകള്‍ പിന്‍വലിക്കുക, അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസുകാരെ അറസ്റ്റു ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. … Continue reading "സംഘര്‍ഷം, അഞ്ചു പേര്‍ക്ക് പരുക്ക്"
കോന്നി: ജില്ലയില്‍ ഇതാദ്യമായി സംഘടിപ്പിക്കുന്ന കയര്‍പ്രകൃതിദത്ത നാരുല്‍പ്പന്നങ്ങളുടെ വിപുലമായ പ്രദര്‍ശനവിപണന മേളയ്ക്ക് കോന്നിയില്‍ ഇന്ന് തുടക്കമാകും. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് അഞ്ചിന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം നിര്‍വഹിക്കും.കയര്‍ വികസന വകുപ്പ്, ദേശീയ കയര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്, കയര്‍ഫെഡ്, കയര്‍ വികസന കോര്‍പ്പറേഷന്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കയര്‍ സഹകരണ സംഘങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും.
പത്തനംതിട്ട: ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് ഓടിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. താഴം പത്തിശേരിയില്‍ കാറ്റാടിയില്‍ മിഥുന്‍ ഭവനില്‍ മജുവിന്റെ മകന്‍ മിഥുന്‍ (15) ആണ് മരിച്ചത്. മൈലപ്ര മൗണ്ട് ബഥനി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മൂര്‍ത്തിക്കാവിനു സമീപം കവല ജംക്ഷനില്‍ ഇന്നലെ നാലിനാണ് സംഭവം. അപകടത്തെ തുടര്‍ന്ന് മിഥുനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: ബീന. സഹോദരി: മൈഥിലി.

LIVE NEWS - ONLINE

  • 1
    16 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 2
    22 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 3
    35 mins ago

    ഫഹദിന്റെ നായികയായി സായി പല്ലവി

  • 4
    1 hour ago

    സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു

  • 5
    1 hour ago

    ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സൈനികനും നാലു ഭീകരരും കൊല്ലപ്പെട്ടു

  • 6
    2 hours ago

    എന്നെ ചിവിട്ടാന്‍ നിങ്ങളുടെ കാലിന് ശക്തിപോര: മുഖ്യമന്ത്രി

  • 7
    2 hours ago

    ഷിക്കാഗോ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

  • 8
    3 hours ago

    ഛത്തീസ്ഗഢില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 9
    3 hours ago

    ട്വിന്റി 20 വനിതാ ലോകകപ്പ്; ഇന്ത്യ-ഇംഗ്ലണ്ട് സെമി