Saturday, February 16th, 2019

പത്തനംതിട്ട: ഇരുതലമൂരിയുമായി ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്ത ഓച്ചിറ ക്ലാപ്പന തോട്ടത്തില്‍ വിജയലാലിനെ(38) പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നമ്പര്‍ രണ്ട് റിമാന്‍ഡ് ചെയ്തു. ഇയാളില്‍നിന്ന് പിടിച്ചെടുത്ത ഇരുതലമൂരിയെ വനത്തില്‍ വിടാനായി വനം വകുപ്പിന് കൈമാറി. തമിഴ്‌നാട്ടില്‍നിന്നാണ് തനിക്ക് ഇരുതലമൂരിയെ കിട്ടിയതെന്ന് വിജയലാല്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ വിജയസ്വാമിയെന്ന പേരിലാണ് അറിയപ്പെടുന്നത്. ഇരുതലമൂരിയെ വില്‍ക്കുന്ന സംഘത്തിലെ കണ്ണിയാണ് വിജയലാലെന്ന് പോലീസ് സംശയിക്കുന്നു.

READ MORE
പത്തനംതിട്ട: ചെങ്ങരൂര്‍ പനയമ്പാലത്തോട്ടില്‍നിന്ന് അനധികൃതമായി ചരല്‍ വാരിക്കടത്തിയ നാലുപേരെ വാഹനമുള്‍പ്പെടെ പോലീസ് അറസ്റ്റുചെയ്തു. പെട്ടി ഓട്ടോറിക്ഷാ െ്രെഡവര്‍ വള്ളമല സുജിത് നിവാസില്‍ സുശീലന്‍ (61), വള്ളമല കാഞ്ഞിരത്താനം മോഹനന്‍(50), വള്ളമല കളരിക്കല്‍ ശക്തിനാഥന്‍(60), കളരിക്കല്‍ ശിശുകുമാര്‍(50) എന്നിവരെയാണ് കീഴ്‌വായ്പൂര്‍് എസ്.ഐ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
പത്തനംതിട്ട: കുറ്റപ്പുഴ പ്രദേശത്തെ റോഡുകളിലൂടെ രാത്രി യാത്രക്ക് കൂട്ട് കൂരിരുട്ട്. മല്ലപ്പള്ളി റോഡില്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രി മുതല്‍ കുറ്റപ്പുഴ പാലം വരെയും രാത്ര കൂരിരുട്ടാണ്.മുത്തൂര്‍ റോഡിലും 36, 37 വാര്‍ഡുകളിലൂടെ കടന്നു പോകുന്ന മോഹനാലയം റോഡിലും സിറ്റീസ് പാലത്തിനു സമീപവും വഴിവിളക്കുകള്‍ പ്രകാശം പരത്തിയിട്ട് ആഴ്ചകളായി. മിക്കയിടങ്ങളിലും സോഡിയം വേപ്പര്‍ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, മഴയെത്തുമ്പോള്‍ ഇവ കണ്ണടയ്ക്കുകയാണ്. ഓരോ വിളക്കിനും 4500 രൂപയോളം രൂപ ചെലവാക്കിയാണ് നഗരസഭ സ്ഥാപിച്ചിരിക്കുന്നത്. ഇവയുടെ അറ്റകുറ്റപണികള്‍ നടത്താന്‍ കരാര്‍ … Continue reading "സ്ട്രീറ്റ് ലൈറ്റില്ല; ജനം ദുരിതത്തില്‍"
കടമ്പനാട്: ഹോട്ടല്‍ ഭക്ഷണം കഴിച്ച കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ഛര്‍ദിയും വയറിളക്കവും കാരണം ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടമ്പനാട് വടക്ക് കല്ലുകുഴി ശങ്കരത്തില്‍ രാജന്‍ (48), രാജന്റെ മക്കളായ നിഥിന്‍രാജ് (22), നിഥീഷ്‌രാജ് (20) എന്നിവരാണ് നെല്ലുമുകളിലെ സ്വകാര്യ ക്ലിനിക്കിലും തുടര്‍ന്ന് ശാസ്താംകോട്ടയിലെ സ്വകാര്യാശുപത്രിയിലും ചികിത്സ തേടിയത്. ബുധനാഴ്ച ഉച്ചക്ക് 12.30 ന് ആനന്ദപ്പള്ളി വായനശാല ഭാഗത്തെ ഹോട്ടലില്‍ നിന്നും പൊറോട്ടയും മുട്ടക്കറിയും കഴിച്ചവര്‍ക്കാണ് വയറിളക്കവും ഛര്‍ദിയും പിടിപെട്ടത്.
പത്തനംതിട്ട: ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വിധവകളുടെ ക്ഷേമം ലക്ഷ്യമാക്കി നടപ്പാക്കുന്ന വിധവ ഭവന നിര്‍മാണ പദ്ധതിയുടെ പേരില്‍ പണം കബളിപ്പിക്കുന്നതായി പരാതി. ഭവന നിര്‍മാണ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട റാന്നി പഴവങ്ങാടി പഞ്ചായത്തിലെ വിധവയെ കബളിപ്പിച്ച് കഴിഞ്ഞ ദിവസം അജ്ഞാതന്‍ രണ്ടായിരത്തി അഞ്ഞൂറു രൂപ തട്ടിച്ചതായാണ് ആരോപണം. വാസയോഗ്യമായ വീട് ഇല്ലാത്ത ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വിധവകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. മൂന്നു സെന്റ് സ്വന്തമായി ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. തിരിച്ചടവില്ലാത്ത ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട വീട്ടമ്മ ആണ് തട്ടിപ്പിന് ഇരയായത്. കേരളാ വിധവ … Continue reading "വിധവ ഭവന നിര്‍മാണ പദ്ധതിയുടെ പേരില്‍ തട്ടിപ്പ്"
പത്തനംതിട്ട : കുറ്റൂര്‍ കോടിയാട്ട് വീട്ടില്‍ ജോണ്‍സി ചാക്കോയെ (47) സമീപത്തെ കടയില്‍ നിന്ന് സോഡാക്കുപ്പി പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റപ്പുഴ ഇരുവള്ളിപ്ര തിരുമൂലപുരം കളത്തില്‍ വീട്ടില്‍ ബാബു (45) വിനെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച് പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എം. അഹമ്മദ് കോയ ഉത്തരവായി. 2012 സെപ്തംബര്‍ 29 നായിരുന്നു സംഭവം. തിരുവല്ല സി. ഐയായിരുന്ന ബിനു വര്‍ഗീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് … Continue reading "ചാക്കോ വധകേസ് : പ്രതിക്ക് ശിക്ഷ ജീവപര്യന്തം"
പത്തനംതിട്ട: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാരിനെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനു സമ്മര്‍ദ്ദം ചെലുത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ജോസ് വേങ്ങല്‍ അധ്യക്ഷത വഹിച്ചു. കെ. മോഹന്‍ കുമാര്‍, എം.എ. സത്താര്‍ഷേഖ് പരീത്, കെ. ശിവശങ്കര്‍, എച്ച്. ഹബീബ്, പി.എന്‍. രവീന്ദ്രന്‍, എസ്. ഗോപാലന്‍, ബാലസുന്ദരപ്പണിക്കര്‍, ഹമറുദീന്‍, കെ.സി. കുഞ്ഞന്‍, തകഴി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട: കോണ്‍ഗ്രസ്സും ബി.ജെ.പി.യും കോര്‍പ്പറേറ്റുകളുടെ സംരക്ഷകരാണെന്ന് സി.എം.പി. സെന്‍ട്രല്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി കെ.ആര്‍.അരവിന്ദാക്ഷന്‍. സി.എം.പി. ജില്ലാ പ്രവര്‍ത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സ്വീകരിച്ച ജനവിരുദ്ധ നയങ്ങളാണ് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് അധികാരത്തിലേറുന്നതിന് വഴിയൊരുക്കിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണവും ഇടത്‌സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ ശക്തികളുടെ ഐക്യവും മാറിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിന് ആവശ്യമാണ്. വിമോചന സമരത്തിന്റെ അന്‍പതാം വാര്‍ഷികം 2009 ല്‍ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ആചരിക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശത്തെ എം.വി.ആറും ഗൗരിയമ്മയും യു.ഡി.എഫില്‍ ചെറുത്തുതോല്‍പ്പിച്ചിരുന്നു. അന്നുമുതല്‍ … Continue reading "കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഏകീകരിക്കണം: സിഎംപി"

LIVE NEWS - ONLINE

 • 1
  6 mins ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

 • 2
  1 hour ago

  കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

 • 3
  1 hour ago

  കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരന്‍

 • 4
  1 hour ago

  ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

 • 5
  1 hour ago

  അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

 • 6
  1 hour ago

  സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

 • 7
  2 hours ago

  സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

 • 8
  2 hours ago

  സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

 • 9
  3 hours ago

  സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക