Tuesday, September 18th, 2018

പത്തനംതിട്ട: കോന്നിയില്‍ തീപ്പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. മുതുപേഴുങ്കല്‍ താന്നിനില്‍ക്കുംമുകള്‍ രതീഷിന്റെ ഭാര്യ കൊല്ലന്‍പടി ഗുരുകുലത്തില്‍ രമ്യയാണ്(26) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് മരണം സംഭവിച്ചത്. ഭാര്യക്കും മകന്‍ അഭിനവിനും(അഞ്ച്) പൊള്ളലേറ്റ സംഭവത്തില്‍ അറസ്റ്റിലായ രതീഷ് പത്തനംതിട്ട ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെയാണു സംഭവം.

READ MORE
പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ ഇടിമിന്നലേറ്റ് ഗൃഹനാഥനും മൂന്ന് പശുക്കള്‍ക്കും പൊള്ളലേറ്റു. മുറിപ്പാറ കേന്ദ്രീയ വിദ്യാലയത്തിന് സമീപം കോടയാട്ട് മണ്ണില്‍ സുകുമാരന്‍ നായര്‍ക്കും(68) വീട്ടിലെ തൊഴുത്തിലുണ്ടായിരുന്ന രണ്ട് പശുക്കള്‍ക്കും ഒരു പശുക്കിടാവിനുമാണ് പൊള്ളലേറ്റത്. തൊഴുത്തും ഭാഗികമായി കത്തിനശിച്ചു. സുകുമാരന്‍ നായര്‍ക്ക് കൈക്കും തോളിന് പുറകിലുമാണ് പൊള്ളലേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
പത്തനംതിട്ട: വടിവാള്‍ കണിച്ച് ഭീഷണിപ്പെടുത്തി യുവാക്കളെ അപായപ്പെടുത്താന്‍ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. ആമല്ലൂര്‍ കല്ലുമൂല കാട്ടിപ്പറമ്പില്‍ ജോര്‍ജിന്റെ മകന്‍ രാജു ജോര്‍ജ്(45), കല്ലൂപ്പാറ കടമാന്‍കുളം കൃഷ്ണവിലാസത്തില്‍ ചന്ദ്രന്റെ മകന്‍ കെ സി വിപിന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസിലെ മൂന്നാംപ്രതിയും ഒന്നാംപ്രതി രാജുവിന്റെ മകനുമായ രാഹുല്‍രാജ്(18) ഒളിവിലാണ്. കടമാന്‍കുളം കല്ലുകുഴിയില്‍ സന്തോഷ് ഡേവിഡിന്റെ മകന്‍ കെ … Continue reading "യുവാക്കളെ അപായപ്പെടുത്താന്‍ ശ്രമിച്ച 2 പേരെ അറസ്റ്റ് ചെയ്തു"
പത്തനംതിട്ട: റാന്നിയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ഡോക്ടറെ റാന്നി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. റാന്നി വലിയപറമ്പില്‍പടി മുള്ളന്‍കഴിയില്‍ ഡോ.തോമസ് മാത്യു(48) ആണ് പിടിയിലായത്. ഇയാളുടെ വീടിന്റെ ടെറസില്‍നിന്നും മൂന്ന് കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുദിവസമായി ഡോക്ടറുടെ വീട് നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് ചെടി തന്നെയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഡോക്ടര്‍ വീട്ടിലുള്ള സമയം നോക്കി എക്‌സൈസ് സംഘം എത്തിയത്.
പത്തനംതിട്ട: കോഴഞ്ചേരിയിലെ പള്ളിയില്‍ നടത്തിയ ഫുഡ്‌ഫെസ്റ്റിവലില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷ ബാധയെത്തു 30 പേര്‍ ചികിത്സ തേടി. അയിരൂര്‍ ഇടപ്പാവൂര്‍ ഞുണ്ണംതറ പള്ളി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഫുഡ് ഫെസ്റ്റിവലില്‍ നിന്നും നാടനും വൈവിധ്യമാര്‍ന്നതുമായ ആഹാരം കഴിച്ചവര്‍ക്കാണ് വിഷ ബാധ ഏറ്റതായി പരാതി ഉയര്‍ന്നത്. ഇന്നലെ രാവിലെ പത്തു മുതലാണ് പരിപാടി നടന്നത്. വിഭവങ്ങള്‍ തയാറാക്കാന്‍ പുറമേ നിന്നുള്ളവര്‍ക്ക് കരാര്‍ നല്‍കുകയായിരുന്നു. ഇവര്‍ പഴകിയ സാധനങ്ങള്‍ നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. ബിരിയാണി, കപ്പ, മീന്‍കറി തുടങ്ങിയവ കഴിച്ചവര്‍ക്കാണ് ആദ്യം … Continue reading "ഫുഡ്‌ഫെസ്റ്റിവലില്‍ ഭക്ഷ്യവിഷ ബാധ; 30 പേര്‍ ചികിത്സ തേടി"
പത്തനംതിട്ട: കോന്നി വനസംരക്ഷണ സമിതി (വിഎസ്എസ്) പ്രവര്‍ത്തകന്റെ ശരീരഭാഗങ്ങള്‍ വനത്തില്‍ കാണപ്പെട്ടു. കടുവ കൊന്നുതിന്നതാണെന്നു വനപാലകരുടെ സംശയം. കൊക്കാത്തോട് അപ്പൂപ്പന്‍തോട് കിടങ്ങില്‍ കിഴക്കേതില്‍ രവി(44)യാണു മരിച്ചത്. ഇന്നലെ രാവിലെ അപ്പൂപ്പന്‍തോട് വനത്തിലാണ് തലയും വലതു കയ്യും കാലും കണ്ടത്. മറ്റു ശരീരഭാഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ശനിയാഴ്ച രാവിലെ ഏഴോടെയാണ് വിറകു ശേഖരിക്കാന്‍ രവി കാട്ടിലേക്ക് പോയത്. ഇന്നലെ രാവിലെയും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും വിഎസ്എസ് അംഗങ്ങളും നടത്തിയ തിരച്ചിലിലാണ് അപ്പൂപ്പന്‍തോട്ടില്‍ നിന്ന് തലമാനത്തേക്കുള്ള വനപാതയ്ക്കരികില്‍ ഒന്നര കിലോമീറ്റര്‍ ഉള്ളില്‍ … Continue reading "വനസംരക്ഷണ സമിതി പ്രവര്‍ത്തകനെ കടുവ കൊന്നുതിന്ന് സംശയം"
പത്തനംതിട്ട: നരേന്ദ്രമോദിക്ക് ഉപതിരഞ്ഞെടുപ്പുകളെ പേടിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ട ഏറ്റവും വലിയ ജനദ്രോഹകന്‍ ആവാനുള്ള പ്രവര്‍ത്തനങ്ങളാണ് മോദി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കര്‍ണാടകക്ക് ഒപ്പം നടക്കേണ്ടിയിരുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് നീളുന്നത് മോദിയുടെ ഭയം കൊണ്ടാണ്. സുപ്രീംകോടതിയും ഇലക്ഷന്‍ കമ്മിഷനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആക്കി മാറ്റുവാനുള്ള ബി.ജെ.പിയുടെ ശ്രമം ജനങ്ങള്‍ക്ക് ഭരണഘടനാ സ്ഥാപനങ്ങളിലുളള വിശ്വാസം നഷ്ടപ്പെടുത്തുകയാണ്. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം രാജ്യം കൈവരിച്ച … Continue reading "മോദിക്ക് ഉപതിരഞ്ഞെടുപ്പുകളെ പേടി ; കെസി വേണുഗോപാല്‍"
പത്തനംതിട്ട: കലഞ്ഞൂരിലെ കനാലിലേക്ക് കാര്‍ മറിഞ്ഞു. കാര്‍ ഓടിച്ചിരുന്നയാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പാലമല ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ 10നായിരുന്നു സംഭവം. കാഞ്ഞിരമുകള്‍ പാലമല പിബി സജിമോന്റെ കാറാണ് അപകടത്തില്‍പെട്ടത്. സമീപന പാതയില്‍ നിന്നു കനാല്‍കരയിലേക്ക് ഓടിച്ചുകയറ്റുന്നതിനിടെ നിയന്ത്രണം വിട്ട് 15 അടി താഴ്ചയില്‍ വെള്ളത്തിലേക്കു പതിക്കുകയായിരുന്നു. പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയ കാറിന്റെ വാതില്‍ തുറന്ന് നീന്തിയാണു സജി പരുക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടത്. പിന്നീട് പന്ത്രണ്ടരയോടെ മുറിഞ്ഞകല്ലില്‍ നിന്നും ക്രെയിന്‍ എത്തിച്ച് കാര്‍ കരയ്ക്കു കയറ്റുകയായിരുന്നു.

LIVE NEWS - ONLINE

 • 1
  38 mins ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  2 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  3 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  6 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  7 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  9 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  9 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  10 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  10 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍