Saturday, September 22nd, 2018

പത്തനംതിട്ട: 18 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ ഒരാളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി മാടത്തുംപടി ചരിവില്‍ മാത്യു ജോണ്‍(39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇയാള്‍ പീഡിപ്പിച്ചിരുന്നതായി 18 കാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. സ്വന്തമായി വീടില്ലാത്ത പെണ്‍കുട്ടിയുടെ അമ്മയും സഹോരങ്ങളും ഇയാളുടെ വീട്ടിലായിരുന്നു താമസം. പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

READ MORE
പത്തനംതിട്ട: കോന്നിയില്‍ അഞ്ചു വര്‍ഷം മുമ്പ് കവര്‍ച്ച നടത്തി വിദേശത്തേക്ക് കടന്ന പ്രതി മുംബൈ വിമാനത്താവളത്തില്‍നിന്നു പോലീസിന്റെ പിടിയിലായി. കൊക്കാത്തോട് ഉടുമ്പുംകോട്ട് മണ്ണില്‍ സലാമുദീന്‍(30) ആണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്, 2013 മാര്‍ച്ചില്‍ അട്ടച്ചാക്കല്‍ ഭാഗത്ത് കരുനാഗപ്പള്ളി സ്വദേശിയായ സുനില്‍കുമാറിന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തി കവര്‍ച്ച നടത്തുകയും കുമ്പഴ ഭാഗത്തുനിന്ന് കോന്നിയിലേക്ക് വരികയായിരുന്ന സുനില്‍കുമാറിനെ ക്രൂരമായി മര്‍ദിച്ചശേഷം മറ്റൊരു വാഹനത്തില്‍ കയറ്റി 2.10 ലക്ഷം രൂപയും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും കവര്‍ന്ന ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. … Continue reading "അഞ്ചു വര്‍ഷം മുമ്പ് കവര്‍ച്ച നടത്തി വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍"
റാന്നി: കടയിലെത്തി ജീവനക്കാരിയുടെ താലിമാല പൊട്ടിച്ചോടി രക്ഷപെട്ട യുവാവ് അറസ്റ്റില്‍. മുക്കട വാകത്താനം പ്രയാറ്റുകുളത്ത് അരുണ്‍രാജ്(22) ആണ് അറസ്റ്റിലായത്. ഡിഷ് ടിവി റീചാര്‍ജ് ചെയ്യാനെന്ന വ്യാജേനെ കടയിലെത്തി ജീവനക്കാരിയുടെ താലിമാല പൊട്ടിച്ചയാളിനെയാണ് സൂപ്രണ്ടിന്റെ ഷാഡോപോലീസ് പിടികൂടിയത്. റാന്നിയില്‍ നിന്നുംമുങ്ങിയ മോഷ്ടാവിനെ ബംഗൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇട്ടിയപ്പാറ ബസ് സ്റ്റാന്റിനു സമീപം മെയിന്‍ റോഡരുകില്‍ സിസ്റ്റം പ്ലസ് ഡിഷി ടി.വി സര്‍വീസിങ് സെന്ററിലെ ജീവനക്കാരി ശ്രീദേവിയുടെ രണ്ടു പവനിലേറെ തൂക്കം വരുന്ന മാലയാണ് മോഷ്ടിക്കപ്പെട്ടത്. കടയില്‍ ഡിഷ് ടിവി … Continue reading "കടയിലെ ജീവനക്കാരിയുടെ താലിമാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍"
പത്തനംതിട്ട: വീടിനുള്ളില്‍ അഴയില്‍ തൂക്കി ഇട്ടിരുന്ന പാന്റ്‌സിന്റെ പോക്കറ്റിലുണ്ടായിരുന്ന പണം മോഷണം പോയി. കണ്ണങ്കര മേപ്രത്തുവീട്ടില്‍ നസീറിന്റെ വീട്ടിലാണ് മോഷണം നടത്തത്. ഇന്നലെ പുലര്‍ച്ചെ നാലേമുക്കാലിനാണ് മോഷണം നടന്നതെന്ന് സിസി ടിവി ദൃശ്യങ്ങളിലുണ്ട്. നസീറിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ സ്‌റ്റോറിലെ രൂപയാണ് പാന്റ്‌സില്‍ സൂക്ഷിച്ചിരുന്ന പഴ്‌സില്‍നിന്ന് കവര്‍ന്നത്. 11,500 രൂപ മോഷണം പോയെന്ന് നസീര്‍ പത്തനംതിട്ട പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. വീട്ടില്‍കിടന്ന പൈപ്പ് ഒടിച്ചെടുത്താണ് ജനലിലൂടെ പണം മോഷ്ടിച്ചത്. പണം എടുത്തശേഷം പഴ്‌സും പാന്റ്‌സും മുറിയില്‍ തിരിച്ചിട്ടിട്ടാണ് … Continue reading "വീടിനുള്ളില്‍ പാന്റ്‌സിന്റെ പോക്കറ്റിലുണ്ടായിരുന്ന പണം മോഷണം പോയി"
പത്തനംതിട്ട: കിഴക്കുപുറത്ത്് മരം വീണ് വീട് തകര്‍ന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന വയോധിക നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഭിത്തി ചിലയിടത്ത് തകരുകയും വിള്ളലുകള്‍ വീഴുകയും ചെയ്തു. കിഴക്കേചരുവില്‍ കെകെ രാമചന്ദ്രന്റെ വീട്ടിലേക്ക് അയല്‍വാസിയുടെ പറമ്പില്‍ നിന്നും ആഞ്ഞിലിമരം പിഴുതു വീഴുകയായിരുന്നു. 89 വയസ്സുള്ള അമ്മ പെണ്ണമ്മ മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. ശാരീരിക അവശതകളാല്‍ കിടക്കുകയായിരുന്ന പെണ്ണമ്മയുടെ ശരീരത്തേക്കാണ് മേല്‍ക്കൂര തകര്‍ന്നു വീണത്. തലയ്ക്കും ശരീരത്ത് പലയിടത്തായും പരുക്ക് പറ്റിയ ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പത്തനംതിട്ട: റാന്നിയില്‍ ആദിവാസി യുവാവ് അടിച്ചിപ്പുഴ തേക്കുംമൂട്ടില്‍ ബാലുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ കെവി ജയിംസുകുട്ടി ഇന്നലെ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ബാലുവിന്റെ മൃതദേഹം കിടന്ന സ്ഥലത്താണ് പരിശോധന നടത്തിയത്. ബാലുവിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതു വീഴ്ചമൂലം സംഭവിച്ചതാണോയെന്ന് മനസ്സിലാക്കാനാണ് ഡോക്ടര്‍ സ്ഥലത്തെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം സ്ഥലം പരിശോധിക്കണമെന്ന് പോലീസിനോടു നിര്‍ദേശിച്ചിരുന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ട് ഇന്നലെയും പോലീസിന് ലഭിച്ചിട്ടില്ല. സ്ഥലത്തെ … Continue reading "ബാലുവിന്റെ മരണം; ഫൊറന്‍സിക് വിദഗ്ധന്‍ സ്ഥലം പരിശോധന നടത്തി"
പത്തനംതിട്ട: റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ മന്തുരോഗം വ്യാപകം. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നെത്തിയിട്ടുള്ള നിര്‍മാണ തൊഴിലാളികള്‍ക്കാണ് രോഗം കണ്ടത്. മന്തുരോഗത്തിന്റെ അണുക്കളെ നശിപ്പിക്കുന്നതിനുള്ള ഡിഇസി, ആല്‍ബന്റസോണ്‍ എന്നീ ഗുളികകള്‍ 10 ദിവസത്തേക്ക് ഇവര്‍ക്ക് നല്‍കി.
പത്തനംതിട്ട: അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ പെരിങ്ങനാട് വഞ്ചിമുക്കില്‍ നിന്ന് സ്‌കൂള്‍സമയത്തെ നിയന്ത്രണം ലംഘിച്ച് മണ്ണ് കടത്തുകയായിരുന്ന ആറ് ടിപ്പര്‍ ലോറികള്‍ റവന്യൂസംഘം പിടികൂടി. ഇതില്‍ ഒരു വാഹനത്തിലെ പാസിലെ സമയം തിരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അടൂര്‍ ആര്‍ഡിഒ എംഎ റഹീം, തഹസില്‍ദാര്‍ അലക്‌സ് പി തോമസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍വി സന്തോഷ്, ബീന എസ് ഹണി എന്നിവര്‍ ചേര്‍ന്നാണ് ലോറികള്‍ പിടികൂടിയത്. രാവിലെ സമയം നല്‍കിയ പാസ്സില്‍ അത് വെട്ടിത്തിരുത്തി വൈകീട്ടത്തെ സമയം എഴുതിചേര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ പരിശോധന … Continue reading "ആറ് ടിപ്പറുകള്‍ പിടികൂടി"

LIVE NEWS - ONLINE

 • 1
  1 hour ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 2
  2 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 3
  5 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 4
  7 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 5
  7 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 6
  7 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 7
  10 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 8
  10 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 9
  10 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള