Monday, September 24th, 2018

പത്തനംതിട്ട: കോന്നിയില്‍ ഒറ്റക്ക് താമസിച്ച്‌വന്നിരുന്ന വീട്ടമ്മയെ തലക്ക് വെട്ടി പരുക്കേല്‍പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അതിരുങ്കല്‍ മുറ്റാക്കുഴി നടുവിലേത്ത് ഗോപാലന്‍ മകന്‍ കുട്ടന്‍ എന്ന് വിളിക്കുന്ന അജയകുമാര്‍(43) ആണ് അറസ്റ്റിലായത്. അതിരുങ്കല്‍ മുറ്റാക്കുഴി മേലേതില്‍ മോഹനന്റെ ഭാര്യ വിനോദിനി(51) യെ വെട്ടുകത്തി കൊണ്ട് തലക്ക് വെട്ടി ഗുരുതര പരിക്കേല്‍പിച്ച കേസിലാണ് ഇന്നലെ ഇന്‍സ്‌പെക്ടര്‍ എസ് അര്‍ഷദ്, എസ്‌ഐ ബാബു ഇബ്രാഹിം, എഎസ്‌ഐ മാത്യു വര്‍ഗീസ്, സിപിഒ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റു ചെയ്തത്. … Continue reading "വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍"

READ MORE
പത്തനംതിട്ട: പത്ത് വയസുള്ള പെണ്‍കുട്ടിയെ പലവട്ടം പീഡിപ്പിച്ചതിന് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. തിരുവല്ല വള്ളംകുളം കൊച്ചീത്രയില്‍ ഷാജി(44) ആണ് പിടിയിലായത്. നാലാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഷാജിയാണ് സ്‌കൂളില്‍ കൊണ്ടുവിട്ടിരുന്നത്. സ്‌കൂളിലേക്ക് പോകുംവഴി ഓട്ടോറിക്ഷയില്‍വച്ച് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നതായാണ് പരാതി. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കുട്ടിയില്‍നിന്നും വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് ഇവര്‍ ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കുകയും ചൈല്‍ഡ്‌ലൈനില്‍നിന്ന് പരാതി ലഭിച്ചതോടെ വെള്ളിയാഴ്ച തിരുവല്ല എസ്‌ഐ ടി രാജപ്പന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ … Continue reading "പത്ത് വയസുള്ള പെണ്‍കുട്ടിയെ പലവട്ടം പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍"
പത്തനംതിട്ട: പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കോഴഞ്ചേരി കുറിയന്നൂര്‍ ഇടനാട്ട് കാവ് ദേവീക്ഷേത്ര കടവില്‍ കുളിക്കാനിറങ്ങിയ കുറിയന്നൂര്‍ മേലേല്‍ എംആര്‍ രാജേഷിന്റെ മകന്‍ രാഹുല്‍ രാജേഷി(10)നെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം നദിയില്‍ കുളിച്ചുകൊണ്ടിരിക്കെ രാഹുല്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെ കുളിച്ചുകൊണ്ടിരുന്ന ഒരു കുട്ടി രാഹുലിനെ പിടിച്ചെങ്കിലും ഒഴുക്കിന്റെ ശക്തിയില്‍ പിടിവിട്ട് ഒഴുകി പോകുകയായിരുന്നു. കുട്ടികളുടെ നിലവിളികേട്ടെത്തിയ നാട്ടുകാര്‍ കോയിപ്രം പോലീസിലും, അഗ്‌നിശമനസേനയിലും വിവരമറിയിച്ചു. പോലീസും അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് … Continue reading "പമ്പാനദിയില്‍ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി"
കൊല്ലം / പത്തനംതിട്ട: കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഒട്ടേറെ വീടുകളില്‍ മോഷണം നടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലായി. കൂടല്‍ മിച്ചഭൂമി ബിനുഭവനത്തില്‍ താമസിക്കുന്ന പുന്നല ചാച്ചിപ്പുന്ന ഇഞ്ചക്കുഴി പുത്തന്‍വീട്ടില്‍ അഖില്‍(29), പിറവന്തൂര്‍ അലിമുക്ക് തോട്ടപ്പുഴയ്ക്കല്‍ താന്നിമൂട്ടില്‍ അജ്മല്‍(28) എന്നിവരെയാണ് എസ്.ഐ. ശ്യാംമുരളി അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി കൂടല്‍ ജങ്ഷനില്‍ രാത്രി പട്രോളിങിനിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടപ്പോഴാണ് പോലീസ് ഇവരെ ചോദ്യം ചെയ്തത്. പിടിയിലാകുമ്പോള്‍ ഇവരുടെ കൈവശം ഒരു ടെലിവിഷനും ഉണ്ടായിരുന്നു. അടുത്ത സമയത്ത് കലഞ്ഞൂര്‍, … Continue reading "കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മോഷണങ്ങള്‍ നടത്തിയ രണ്ട് യുവാക്കള്‍"
പത്തനംതിട്ട: റാന്നി അങ്ങാടിയില്‍ ഇടിമിന്നലില്‍ വീടിന്റെ കാര്‍ഷെഡ്ഡിന് തീപിടിച്ചു. വീടന്റെ വയറിങ് പൂര്‍ണമായും കത്തിനശിച്ചു. കാര്‍ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന ഫര്‍ണീച്ചറടക്കമുള്ള സാധനങ്ങളെല്ലാം കത്തിനശിച്ചു. അങ്ങാടി മേനാതോട്ടംപടിക്ക് സമീപം പുന്നമണ്ണില്‍ മറിയാമ്മ ഉമ്മന്റെ വീടിനാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് കാര്‍ഷെഡ്ഡില്‍നിന്ന് പുക ഉയരുന്നത് റോഡിലൂടെ പോയവരാണ് ആദ്യം കണ്ടത്. വീടിനുള്ളിലുണ്ടായിരുന്നവര്‍ അറിഞ്ഞിരുന്നില്ല. വീടിനുള്ളില്‍ ഹാളിലെ സ്വിച്ച് ബോര്‍ഡ് പോട്ടിത്തെറിച്ച് ചെറിയ കഷണം മറിയാമ്മ ഉമ്മന്റെ മുഖത്ത് വീണ് പരിക്കേറ്റു. പുറത്തുനിന്നുള്ളവര്‍ … Continue reading "ഇടിമിന്നലില്‍ കാര്‍ഷെഡ്ഡിന് തീപിടിച്ചു"
പത്തനംതിട്ട: കോഴഞ്ചേരി ബാറില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ കോടതി വിട്ടയച്ചു. തിരുവല്ല വെണ്‍പാല മുളവേലി ഷാജി, ഭാര്യാ സഹോദരനായ സണ്ണി എന്നിവരെയാണ് ജില്ലാ അഡീഷനല്‍ കോടതി നമ്പര്‍4 വിട്ടയച്ചത്. പുളിക്കീഴിലുള്ള ബാറില്‍വച്ച് മാന്നാര്‍ തൃപ്പെരുന്തറ ഇരമത്തൂര്‍ പറയാട്ട് റൊട്ടി വിനോദ് എന്നു വിളിക്കുന്ന വിനോദ് വര്‍ഗീസിനെ കുത്തിക്കൊലപ്പെടുത്തിയെന്നാരോപിച്ച് തിരുവല്ല പോലീസ് എടുത്ത കേസിലാണ് ഈ ഉത്തരവ്. 2010 ജൂലൈ ഒന്‍പതിനാണ് സംഭവമുണ്ടായത്.
പത്തനംതിട്ട: സീതത്തോടില്‍ ഇടിമിന്നലില്‍ വീട്ടമ്മക്ക് പരിക്കേറ്റു. വീടിന് കനത്തനാശം സംഭവിച്ചു. പരിക്കേറ്റ ഗുരുനാഥന്‍ മണ്ണ്കുന്നം പച്ചംകുളത്ത് അനില്‍കുമാറിന്റെ ഭാര്യ സുധാകുമാരി(49) പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മിന്നലേറ്റ് വീടിന്റെ ഭിത്തികള്‍ പൊട്ടിത്തകര്‍ന്നു. വീടിന്റെ വയറിങ്ങും ഇലക്ട്രോണിക് സാധനങ്ങളുമെല്ലാം കത്തിനശിച്ചു. തലനാരിഴക്കാണ് വീട്ടമ്മ രക്ഷപ്പെട്ടത്. പരിക്കേറ്റ വീട്ടമ്മയെ പ്രഥമ ശുശ്രൂഷ നല്‍കി നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പത്തനംതിട്ട: അടൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൊത്തക്കച്ചവടക്കാരന്‍ പിടിയില്‍. നെല്ലിമുകള്‍ മുകളുവിള വടക്കേതില്‍ ജയകുമാര്‍ എന്നു വിളിക്കുന്ന നെല്ലിമുകള്‍ ജയനെ(45) യാണ് സെന്‍ട്രല്‍ ജങ്ഷന് സമീപതുള്ള പേ ആന്‍ഡ് പാര്‍ക്കിങ്ങില്‍ നിന്നും പോലീസ് പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ മൂന്ന് ചാക്കിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ചാക്കിനുള്ളില്‍ കറുത്ത പ്ലാസ്റ്റിക് കവറുകളില്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് നല്‍കാനാണ് ഇവ കരുതിയിരുന്നത്. വാഹനത്തില്‍ സൂക്ഷിച്ചിരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പേ ആന്‍ഡ് പാര്‍ക്കില്‍ വച്ചാണ് ഏജന്റുമാര്‍ക്ക് രഹസ്യ വില്‍പ്പന നടത്തിവന്നത്. അഞ്ചു രൂപക്ക് തമിഴ്‌നാട്ടില്‍നിന്നും … Continue reading "നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കച്ചവടക്കാരന്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  16 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  18 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  20 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  22 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  24 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  24 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  2 days ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  2 days ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി