Wednesday, September 26th, 2018

പത്തനംതിട്ട: യുവാവ് കുത്തേറ്റ് മരിച്ച കേസിലെ പ്രതികളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള തുരുത്തിമല വരിക്കപ്ലാംമൂട്ടില്‍ രവീന്ദ്രന്റെ മകന്‍ സുബിന്‍(24), മാലേത്ത് കാലായില്‍ ശശിയുടെ മകന്‍ വിഷ്ണു(27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചിന് രാത്രി ബാര്‍ ഹോട്ടലിന് സമീപം ആറന്മുള ആറ്റുതീരം റോഡിലാണ് മേലുകര മുരുപ്പുകാലായില്‍ ദിലു എസ് നായര്‍(25) കുത്തേറ്റു മരിച്ചത്. സംഭവത്തിന്‌ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ അന്ന് രാത്രിതന്നെ ആറന്മുള തറയില്‍ മുക്കില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ … Continue reading "യുവാവ് കുത്തേറ്റു മരിച്ച സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍"

READ MORE
പത്തനംതിട്ട: ചരക്കിറക്കി വരുന്ന ലോറികളെ പിന്തുടര്‍ന്ന് പണം കവര്‍ച്ചനടത്തി വന്ന ബന്ധുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം കോരാണിക്കരയില്‍ ടോള്‍ മുക്കില്‍ വാടകയ്ക്കു താമസിക്കുന്ന ചവറ ചെറുശേരി ഭാഗം പ്രഹ്ലാദ മന്ദിരത്തില്‍ തടിയന്‍ ബിനു എന്നറിയപ്പെടുന്ന ബിനു(38), ചേര്‍ത്തല അരുക്കുറ്റി മാത്താനം കളപ്രയില്‍ വിനീത്കുമാര്‍(27) എന്നിവരാണ് അറസ്റ്റിലായത്. 30ന് രാത്രി എംസി റോഡില്‍ പുതുശേരിഭാഗം ജംക്ഷന് തെക്കുള്ള സിമന്റ് കടക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത മിനി ലോറിയില്‍ നിന്ന് 75,000 രൂപ മോഷ്ടിച്ച കേസിലാണ് ആറ്റിങ്ങലില്‍ നിന്ന് പ്രതികള്‍ … Continue reading "ലോറികളെ പിന്തുടര്‍ന്ന് കവര്‍ച്ച; ബന്ധുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍"
പത്തനംതിട്ട: കോന്നി കല്ലേലിക്കടവ് പാലത്തിന് സമീപം റബര്‍ എസ്‌റ്റേറ്റില്‍ പശുക്കിടാവിനെ പുലി കടിച്ച് കൊന്നു. ഇന്നലെ രാവിലെ തോട്ടത്തില്‍ ടാപ്പിങ്ങിനു പോയവരാണു പുലിയെ കണ്ടത്. തുടര്‍ന്ന് വാച്ചര്‍മാരെ വിളിച്ചുകൊണ്ടുവന്നപ്പോഴേക്കും കിടാവിനെ ഉപേക്ഷിച്ചു പുലി കടന്നു. പിന്നീട് വനപാലകരെത്തി പരിശോധന നടത്തുകയും ചെയ്തു. പശുക്കിടാവിന്റെ വയറിന്റെ ഭാഗം കടിച്ചു പറിച്ച് കുടല്‍ പുറത്തു വന്ന നിലയിലായിരുന്നു. കഴിഞ്ഞദിവസം സമീപ പ്രദേശമായ വയക്കരയില്‍ കൊല്ലംപറമ്പില്‍ മധുവിന്റെ ആടിനെ പുലി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ആളുകളുടെ ബഹളം കേട്ടതോടെ പുലി കാട്ടിലേക്ക് മറയുകയായിരുന്നു. … Continue reading "പശുക്കിടാവിനെ പുലി കടിച്ച് കൊന്നു"
പത്തനംതിട്ട: പന്തളം കുരമ്പാല പുത്തന്‍കാവില്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തികുത്തിതുറന്ന് പണം അപഹരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് സമീപ വീട്ടിലുള്ളവരാണ് പൂട്ട് തകര്‍ന്നുകിടക്കുന്നത് കണ്ടത്. ഉടന്‍ പന്തളം പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും. പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
പത്തനംതിട്ട: ഇപോസ് മെഷീനുകള്‍ തകരാറിലായതോടെ രണ്ടാം ദിവസവും ജില്ലയില്‍ പലയിടത്തും റേഷന്‍ വിതരണം മുടങ്ങി. കടകളില്‍ എത്തുന്നവര്‍ക്ക് വെറും കയ്യോടെ മടങ്ങേണ്ട ഗതികേടാണ്. വ്യാപാരികള്‍ ആകെ ആശങ്കയിലും കച്ചവടം നടക്കാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. സപ്ലൈ ഓഫിസില്‍ വിളിച്ച് പലവട്ടം പരാതി പറഞ്ഞിട്ടും ഫലമൊന്നുമുണ്ടാകുന്നില്ല. കമ്പനിയില്‍ നിന്ന് ആള്‍ എത്തിയാല്‍ മാത്രമേ മെഷീന്‍ നന്നാക്കാന്‍ കഴിയൂ എന്നാണ് അധികാരികള്‍ പറയുന്നത്. എന്നാല്‍, കമ്പനിയില്‍ നിന്നും മെഷീന്‍ നന്നാക്കാന്‍ എപ്പോള്‍ എത്തുമെന്ന് ചോദിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു പിടിയുമില്ല. ചുരുക്കം … Continue reading "ഇപോസ് മെഷീനുകള്‍ തകരാറിലായി; റേഷന്‍ വിതരണം മുടങ്ങി"
പത്തനംതിട്ട: തിരുവല്ല മുത്തൂരില്‍ ബൈക്കിലെത്തിയ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ആക്രമിക്കാന്‍ ഉപയോഗിച്ച ഇന്നോവ വാഹനത്തിന്റെ ഡ്രൈവര്‍ തൃക്കൊടിത്താനം തോട്ടുപറമ്പില്‍ അരുണ്‍(29), നെല്ലിത്തകിടിയില്‍ ശ്രീജിത്ത്(25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 26ന് രാവിലെയാണ് ബൈക്കിലെത്തിയ തിരുവല്ല ചുമത്ര മണക്കാല വീട്ടില്‍ ലിബിന്‍ എം രാജേന്ദ്രനെ(32) ഗുണ്ടാസംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തെതുടര്‍ന്ന് നാടുവിട്ട പ്രതികളെ കഴിഞ്ഞദിവസം പളനിയില്‍ നിന്ന് പിടികൂടി ഇന്നലെ നാട്ടിലെത്തിച്ച് ലിബിനെ കാണിച്ച് ഉറപ്പുവരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി … Continue reading "വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍"
പത്തനംതിട്ട: ഓടക്കോണ്ടിരുന്ന ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു. ബൈക്ക് യാത്രക്കാരനായ പത്തനംതിട്ട പോസ്റ്റ് ഒഫീസ് ജീവനക്കാരനായ പയ്യനല്ലൂര്‍ ഉഷസില്‍ സന്ദീപ് അത്ഭുതകരമായി രക്ഷപെട്ടു. പഴകുളം ആലുമ്മൂട് ജങ്ഷനില്‍ െവച്ചാണ് സംഭവം. പത്തനംതിട്ടയിലേക്ക് പോകുന്നതിനായി വീട്ടില്‍നിന്ന് വരുമ്പോള്‍ ആലുമ്മൂട് ജങ്ഷനില്‍ വെച്ച് ബൈക്ക് തനിയെ ഓഫാകുകയായിരുന്നു. ഉടന്‍തന്നെ വീണ്ടും ബൈക്ക് സ്റ്റാര്‍ട്ടാക്കിയപ്പോള്‍ എന്‍ജിന്റെ ഭാഗത്ത്‌നിന്നതീ ഉയര്‍ന്നത്. പെട്ടെന്ന് ബൈക്ക് അവിടെ വെച്ചിട്ട് സന്ദീപ് ദൂരേക്ക് ഓടി മാറുകയും ഉടന്‍ തന്നെ അടൂരില്‍നിന്ന് അഗ്‌നി രക്ഷാസേന എത്തിയാണ് തീ അണച്ചത്.
പത്തനംതിട്ട: കൂടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മാങ്കോട് ഒരിപ്പുറം കോളനി വിജയഭവനം വിജയനെ(50) പോലീസ് അറസ്റ്റ് ചെയ്തു. പാടത്താണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സമീപത്തെ പുരയിടത്തില്‍ പണിയെടുത്തുകൊണ്ടിരുന്ന വിജയന്‍ വെള്ളം ചോദിച്ച് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും ആരുമില്ലാത്ത സമയത്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ശബ്ദം കേട്ട് പെണ്‍കുട്ടിയുടെ ഇളയസഹോദരി എത്തി ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ് നടന്നത്. ഇയാളെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

 • 1
  11 hours ago

  സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

 • 2
  13 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 3
  14 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 4
  17 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 5
  17 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 6
  19 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 7
  19 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 8
  19 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 9
  20 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു