PATHANAMTHITTA

പത്തനംതിട്ട: കോന്നിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വീട്ടമ്മയുടേത് കൊലപാതകമാണെന്ന് പൊലീസ്. ഇത് സംഭന്ധിച്ച് ഭര്‍ത്താവ് അറസ്റ്റിലായി. കിഴക്കുപുറം പൊലിമല നിരവേല്‍ റേച്ചല്‍ വര്‍ഗീസ്(70) മരിച്ച കേസിലാണ് ഭര്‍ത്താവ് വര്‍ഗീസിനെ(73) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22നു രാവിലെ അഞ്ചോടെയാണ് അമ്മിണി മരിച്ച വിവരം പുറത്തറിയുന്നത്. പൊലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ത്തന്നെ സംശയകരമായ സാഹചര്യം മനസ്സിലാകുകയും തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ബി അശോകന്‍, അടൂര്‍ ഡിവൈഎസ്പി എസ് റഫീഖ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ഫൊറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് വര്‍ഗീസ് കുറ്റം സമ്മതിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിക്കുകയും ചെയ്തു

വീട്ടുമുറ്റത്തേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ബസിലിടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റിയ ഓട്ടോറിക്ഷ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. ഓട്ടോഡ്രൈവര്‍ കലഞ്ഞൂര്‍ പറയന്‍കോട് തണ്ണിവിള പ്രസന്നന്‍, കലഞ്ഞൂര്‍ പാലമറ രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന രാജേഷിന്റെ ആറുവയസ്സുള്ള മകള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണാറക്കുളഞ്ഞിക്ക് സമീപം ഒന്നാം കലുങ്കിലായിരുന്നു അപകടം. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെ എസ് ആര്‍ ടി സി ബസിനെ അമിതവേഗത്തില്‍ മറികടന്നുവന്ന സ്വകാര്യ ബസിലിടിക്കാതിരിക്കാനാണ് ഓട്ടോറിക്ഷ റോഡരികിലേക്ക് മാറ്റിയത്. ഇതിനിടെ തിട്ടയിടിഞ്ഞ് വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു

ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം; ലോറി ഡ്രൈവര്‍ക്ക് തടവും പിഴയും
മീന്‍ കഴിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ഭക്ഷ്യവിഷബാധ
സഹകരണ ബാങ്ക് സെക്രട്ടറിയെ ഓഫീസിലിട്ട് പൂട്ടിയതായി പരാതി
മദ്യശാലക്കെതിരായ സമരത്തില്‍ അക്രമം: മൂന്നുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: കോന്നി മാങ്കുളത്ത് തുടങ്ങുന്ന മദ്യവില്‍പ്പനശാലക്കെതിരായ സമരത്തില്‍ പോലീസിനെ ആക്രമിച്ചതിന് മൂന്നുപേരെ അറസ്റ്റുചെയ്തു. കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, മാങ്കുളം സ്വദേശികളായ നിശാന്ത്, നിജാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു. മദ്യശാലക്കെതിരെ സമരം നടത്തിയതിന് മാങ്കുളത്തുള്ള 110 പേര്‍ക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്. തുറന്ന മദ്യവില്‍പ്പനശാലയില്‍ സാധനം വാങ്ങാനെത്തിയ ഒരാളെ മര്‍ദ്ദിച്ചതിനും പത്തനംതിട്ട എആര്‍ ക്യാമ്പിലെ പോലീസുകാരനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതിനുമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരായ കേസ്

ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയര്‍ ഊരിത്തെറിച്ചു
ചെങ്ങറ അക്രമം: മൂന്നുപേര്‍ അറസ്റ്റില്‍
സുഹൃത്തിന്റെ വീട്ടില്‍ മോഷണം ; യുവാവ് പിടിയില്‍
ഡ്രൈവര്‍മാര്‍ കൂട്ടഅവധിയില്‍; സര്‍വീസുകള്‍ മുടങ്ങി

പത്തനംതിട്ട: കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ഡ്രൈവര്‍മാര്‍ കൂട്ടഅവധിയെടുത്തതിനെ തുടര്‍ന്ന് ആറു സര്‍വീസുകള്‍ മുടങ്ങി. വ്യക്തമായ കാരണമില്ലാതെ അവധി എടുത്ത നാലുപേരെ സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ ഡിപ്പോയില്‍ 47 ഡ്രൈവര്‍മാരുടെ ഒഴിവുള്ളപ്പോഴാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി 10 പേര്‍ കൂട്ട അവധിയെടുത്തത്. ആറു സര്‍വീസ് മുടങ്ങിയതിന്റെ പേരില്‍ ആറു ഡ്രൈവര്‍മാരെയും സസ്‌പെന്‍ഡ് ചെയ്യാതിരിക്കുന്നത് ശരിയല്ലെന്ന് വിവിധ യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. മാരാമണ്‍ കണ്‍വന്‍ഷന്‍ അടക്കമുള്ള സ്‌പെഷ്യല്‍ സര്‍വീസുകള്‍ അയക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഡ്രൈവര്‍മാരുടെ കൂട്ടഅവധി

പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം; എസ്‌ഐക്ക് പരിക്ക്

പത്തനംതിട്ട: പന്തളം കുളനടയില്‍ കൊടിയും കൊടിമരങ്ങളും നശിപ്പിക്കുന്നതു സംബന്ധിച്ചു ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ പന്തളം എസ്‌ഐ എസ് സനൂജിന് കണ്ണിന് പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ കൊടികള്‍ക്ക് കാവി നിറം പൂശുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ചായം എസ്‌ഐയുടെ മുഖത്ത് വീഴുകയും അദ്ദേഹത്തെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. സംഘര്‍ഷത്തിന്റെ പ്രശ്‌നപരിഹാരത്തിനായി പൊലീസ് ഇരുകൂട്ടരെയും സ്‌റ്റേഷനില്‍ വിളിപ്പിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് ഇന്നലെ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്

കീ ബോര്‍ഡ് കലാകാരന്റെ അപകട മരണം; രണ്ട്‌പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പന്തളത്ത് ബൈക്ക് ഇടിച്ചു കീ ബോര്‍ഡ് കലാകാരന്‍ ഉളനാട് കലാഭവനില്‍ പത്രോസ്(74) മരിച്ച സംഭവത്തില്‍ രണ്ട്‌പേര്‍ അറസ്റ്റില്‍. ബൈക്ക് യാത്രികരായ തുമ്പമണ്‍ മാമ്പിലാലി തെങ്ങുവിളയില്‍ ജിബിന്‍ രാജു(26), നരിയാപുരം കൈത്തോട്ടത്തില്‍ അനിഷ് കെ. തങ്കച്ചന്‍(28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കുളനട തുമ്പമണ്‍ റോഡില്‍ ഉളനാട് കാണിക്കവഞ്ചി ജംക്ഷനു സമീപമായിരുന്നു അപകടം. റോഡില്‍ സംസാരിച്ചു നിന്നിരുന്ന പത്രോസിനെയും ഒപ്പം ഉണ്ടായിരുന്ന ഉളനാട് ഇടയിലെവിളയില്‍ നാരായണപിള്ളയെയും(84) ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ പത്രോസ് മരിക്കുകയായിരുന്നു

പാലം നിര്‍മ്മാണത്തിലെ അപാകത; ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി

പത്തനംതിട്ട: അടൂര്‍ ഏനാത്ത് പാലത്തിന്റെ നിര്‍മ്മാണത്തിലെ അപാകത സംബന്ധിച്ച് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഏനാത്ത് പഴയ പാലത്തിന്റെ അവശിഷ്ടങ്ങള്‍ പൊളിച്ചു നീക്കാനും നടപടി തുടങ്ങിയിട്ടുണ്ട്്. ഇന്നലെ പതിനാന്ന് മണിയോടെ ഏനാത്ത് എത്തി പ്രാരംഭ തെളിവെടുപ്പു നടത്തി. പാലത്തിന്റെ പ്ലാനും എസ്റ്റിമേറ്റും അടക്കമുള്ള രേഖകള്‍ വിജിലന്‍സ് നേരത്തെ പരിശോധനക്ക് എടുത്തിരുന്നു

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.