Saturday, February 23rd, 2019

പാലക്കാട്: സദാചാര കൊലയില്‍ പ്ലസ് ടു വിദ്യാര്‍ഥിയുള്‍പ്പെടെ 5 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കമ്പ പാറക്കല്‍ വീട്ടില്‍ ഷമീറിനെ ഓട്ടോയില്‍ വരുമ്പോള്‍ പാറലോട് എന്ന സ്ഥലത്തു ബൈക്കില്‍ കാത്തുനിന്ന അഞ്ചംഗസംഘം ആണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയിരുന്നു. കമ്പ പാറക്കല്‍ വീട്ടില്‍ റഹീസ്(19), മുനീര്‍(23), ഷുഹൈബ്(18), കല്‍പ്പാത്തി ശംഖുവാരത്തോട് സ്വദേശി ഷഫീഖ്(24), ഒരു പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവരെയാണ് മേപ്പറമ്പില്‍ ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്ത് വെച്ച് കഴിഞ്ഞ ദിവസം രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. ഷഫീഖിന്റെ … Continue reading "സദാചാര കൊല; 5 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍"

READ MORE
പാലക്കാട്: വാളയാറില്‍ രാത്രി സുഹൃത്തുക്കളുമൊത്ത് കുളിക്കാന്‍ തോട്ടിലിറങ്ങുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ടു. സംസ്ഥാന അതിര്‍ത്തിയോടുചേര്‍ന്ന് വാളയാര്‍ നടുപ്പതി ആദിവാസി കോളനിയില്‍ സുന്ദരന്റെ മകന്‍ മണികണ്ഠനാണു(18) മരിച്ചത്. രാത്രി ഏഴരയോടെ നടുപ്പതി വനത്തിനുള്ളിലെ തോട്ടിലായിരുന്നു സംഭവം. ശബ്ദംകേട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മരത്തിന്റെ വേരില്‍ തടഞ്ഞു മണികണ്ഠന്‍ വീണു. പാഞ്ഞെത്തിയ കാട്ടാന മണികണ്ഠനെ ചവിട്ടി തുമ്പിക്കൈകൊണ്ട് വലിച്ചെറിഞ്ഞെന്നു പോലീസ് പറഞ്ഞു. 15 മിനിറ്റോളം ആന ഇവിടെ നിലയുറപ്പിച്ചു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് കോളനിയിലുള്ളവര്‍ ഓടിയെത്തിയതിന് ശേഷം … Continue reading "വാളയാറില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ടു"
പാലക്കാട്: നോട്ട് നിരോധനത്തിലൂടെ നരേന്ദ്ര മോഡി നടപ്പാക്കാന്‍ ശ്രമിച്ചത് ഭ്രാന്തന്‍ നടപടികളെന്ന് മന്ത്രി ടിഎം തോമസ് ഐസക്. ഇത്തരം മണ്ടന്‍ പരിഷ്‌കാരങ്ങളുടെ പ്രയാസം മുഴുവന്‍ അനുഭവിക്കേണ്ടി വന്നത് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനായിരുന്നുവെന്നും മന്ത്രി പറഞ്ഞു. തിരുമിറ്റക്കോട് സര്‍വീസ് സഹകരണ ബാങ്ക് ജൂബിലി സ്മാരക ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. മറ്റ് ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് അതത് ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയപ്പോള്‍ സഹകരണ ബാങ്കിലെ ഇടപാടുകാരോട് അനീതി കാട്ടിയെന്നും തോമസ് ഐസക് പറഞ്ഞു. കേന്ദ്രമന്ത്രിയെ സന്ദര്‍ശിക്കുമ്പോള്‍ … Continue reading "നോട്ട് നിരോധനം ഭ്രാന്തന്‍ നടപടിയെന്ന് തോമസ് ഐസക്"
ശശിയുടെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൂടി പരാതിക്കൊപ്പം അയച്ചിട്ടുണ്ട്.
പാലക്കാട്: കുഴല്‍മന്ദം വീട്ടില്‍ നിന്നു വിളിച്ചിറക്കി നാലംഗ സംഘം യുവാവിന്റെ കാല്‍ തല്ലിയൊടിച്ചു. കുത്തനൂര്‍ കളപ്പാറ ചാമിയാരുടെ മകന്‍ ശശിയെയാണ്(35) കാറില്‍ എത്തിയ സംഘം ആക്രമിച്ചത്. വീടിനു മുന്‍വശത്തെത്തിയ സംഘം ഫോണില്‍ ശശിയെ വിളിച്ച് വെളിയിലേക്ക് വരാന്‍ പറഞ്ഞു. വീടിനു വെളിയില്‍ വന്ന ഇയാളെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തല്ലുകയായിരുന്നു. കാലിന് സാരമായി പരുക്കേറ്റ ശശിയെ കോയമ്പത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പാണ് ഇയാള്‍ ദുബായില്‍ നിന്ന് നാട്ടില്‍ എത്തിയത്. ഇരുമ്പ് ദണ്ഡ് സമീപത്ത് നിന്നു … Continue reading "വീട്ടില്‍ നിന്നും വിളിച്ചിറക്കി നാലംഗ സംഘം യുവാവിന്റെ കാല്‍ തല്ലിയൊടിച്ചു"
കോണ്‍ഗ്രസ് അംഗം രാജിവച്ചതോടെ യുഡിഎഫിന് 26 വോട്ടുമാത്രമേ ലഭിക്കുകയുള്ളു.
പാലക്കാട്: ആലത്തൂര്‍ കാവശ്ശേരിയില്‍ വീട് കുത്തിത്തുറന്ന് മോഷണശ്രമം. കാവശ്ശേരി കഴനി ചുങ്കം നവനീതത്തില്‍ രാധാകൃഷ്ണന്റെ പൂട്ടിയിട്ട വീട്ടിലാണ് മോഷണശ്രമമുണ്ടായത്. കൂടാതെ കാവശ്ശേരി പഞ്ചായത്ത് ഓഫീസിനു സമീപമുള്ള സുധാകരന്‍, മണി എന്നിവരുടെ കടകളിലും മോഷണശ്രമമുണ്ടായി. ഇതില്‍ മണിയുടെ കടയില്‍ നിന്നും 2000 രൂപ നഷ്ടപ്പെട്ടു. രാധാകൃഷ്ണന്റെ വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തു കയറാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മോഷ്ടാക്കള്‍ പിന്‍വാങ്ങിയതെന്ന് പോലീസ് കരുതുന്നു. ആലത്തൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.  
അട്ടപ്പാടി ആനമൂളി ചെക്‌പോസ്റ്റിന് സമീപമാണ് ഭവാനി ദളത്തിന്റെ പേരിലുള്ള പോസ്റ്ററുകള്‍ ഇന്ന് രാവിലെയാണ് ശ്രദ്ധയില്‍ പെട്ടത്.

LIVE NEWS - ONLINE

 • 1
  3 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  4 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  5 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  7 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  7 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  9 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  10 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  11 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  11 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം